വിശ്വാസവര്‍ഷ സമ്മാനമായി തൂവാനീസായില്‍ 60 മുറികളുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നു.
വിശ്വാസവര്‍ഷത്തോടനുബന്ധിച്ച് നല്‍കിയ ഇടയലേഖനത്തില്‍ അഭിവന്ദ്യ പിതാവ് സൂചിപ്പിച്ചിട്ടുള്ളതുപോലെ വ്യക്തികളും, ഇടവകകളും ഒന്നുചേര്‍ന്ന് ശ്രമിച്ചാല്‍ സര്‍വ്വശക്തനായ ദൈവം ഇത് സാധ്യമാക്കിത്തരും എന്നത് ഉറപ്പാണ്. നമ്മുടെ ആഘോഷങ്ങളും, ആഢംഭരങ്ങളും, അതിര് വിടാതെ നിയന്ത്രിച്ചാല്‍, ജൂബിലി, ആഘോഷങ്ങളും മറ്റ് വാര്‍ഷികങ്ങളും അത്ഥവത്താക്കാന്‍ ശ്രമിച്ചാല്‍ അതിരൂപതയുടെ ആത്മീയ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ നമുക്കെല്ലാം കഴിയും. നമുക്ക് നന്മകള്‍ പകര്‍ന്ന പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ നിലനിര്‍ത്തുവാനും, പ്രാര്‍ത്ഥനാപൂര്‍വ്വം സ്‌മരിക്കുവാനും നമുക്കു പരിശ്രമിക്കാം. അവരുടെ പേരില്‍ ഒരു ആത്മീയ കര്‍മ്മത്തില്‍ പങ്ക് ചേരുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ അവരുടെ ആത്മാക്കള്‍ സന്തോഷിക്കും.
ഒരു മുറിയുടെ ആകെ നിര്‍മ്മാണ ചിലവ് 3 ലക്ഷം രൂപയാണ്. അത് മുഴുവനായും നല്‌കുന്ന വ്യക്തികളുടെയും ഇടവകയുടെയും പേര് പ്രധാന ഭാഗത്ത് രേഖപ്പെടുത്തി, തൂവാനീസാശുശ്രൂഷകളില്‍ അവരെ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതാണ്. ഭാഗികമായി നല്‍കുന്നവരുടെ നിയോഗങ്ങള്‍ക്കായും ദിവ്യകാരുണ്യ സന്നിധിയില്‍ മദ്ധ്യസ്ഥം വഹിച്ച് പ്രാര്‍ത്ഥിക്കുന്നതായിരിക്കും. ദൈവരാജ്യവേലയില്‍ പങ്കു ചേരുന്നവരെ പ്രത്യേക താത്‌പര്യത്തോടെ പരിഗണിക്കുന്ന യേശു, സിനഗോഗ് നിര്‍മ്മിച്ച ശതാധിപന്റെ കാര്യത്തിലെന്ന പോലെ നമ്മുടെ കാര്യത്തിലും ഇടപെടട്ടെ. നിങ്ങള്‍ ദൈവത്തിന്റെ രാജ്യവും, അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയുള്ളവയെല്ലാം നല്‌കപ്പെടും എന്ന വചനത്തില്‍ വിശ്വാസമര്‍പ്പിച്ച് സ്‌നേഹത്തില്‍ പ്രവര്‍ത്തനനിരതരാകാം. സ്വര്‍ഗം മുഴുവന്‍ നമ്മോടൊപ്പമുണ്ട്. ആ ശക്തിയില്‍ നമുക്കും സ്വര്‍ഗ്ഗത്തില്‍ എത്താനിടയാകട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനാ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുക. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. പ്രാര്‍ത്ഥനയുടെ കരങ്ങള്‍ കൂപ്പി നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍.
(അപ്നാദേശില്‍ വന്നത്)
No comments:
Post a Comment