അതിബുധിയുള്ള അച്ചന്മാര്‍ വിചാരിച്ചു അവര്‍ പറയുന്നതിന് മറുത്തൊന്നും പറയാതെ ജനങ്ങള്‍ കേട്ടുകൊള്ളും എന്ന്. വേണ്ട വേണ്ട എന്ന് വിവരമുള്ളവര്‍ പറഞ്ഞതാണ്. പക്ഷെ തങ്ങളേക്കാള്‍ വിവരമുള്ളവര്‍ ലോകത്തില്ലെന്നു ധരിക്കുന്നവര്‍ അത് കേള്‍ക്കുകയില്ല. അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയാം എന്ന് കേട്ടിട്ടില്ലേ? ഇപ്പോള്‍ ചൊറിഞ്ഞു തന്നെ അനുഭവിക്കുന്നു.
ന്യൂയോര്‍ക്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി റെസലുഷന്‍ തീരുമാനിച്ചപ്പോള്‍ അച്ചനോട് മറ്റൊരു കാര്യംകൂടി പറഞ്ഞു - അച്ചന് ശമ്പളം തരുന്നത് ഞങ്ങളാണ്, ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുവാന്‍ തയാറല്ലെങ്കില്‍ അച്ചന്റെ ശമ്പളം അങ്ങാടിയത്ത് പിതാവിനോട് മേടിച്ചുകൊളളണം, ഞങ്ങള്‍ അച്ചന് ശമ്പളം തരുന്നത് നിര്‍ത്തും എന്ന്. അത് മനസ്സിലാക്കുവാനുള്ള വിവേകം മേളിലുള്ളവര്‍ക്ക് ഇല്ലെങ്കില്‍ എന്ത് പറയാന്‍, അനുഭവിക്കട്ടെ.
അവര്‍ ധരിച്ചു, പള്ളി വാങ്ങാന്‍ പൈസ കൊടുക്കാത്തവര്‍ കല്യാണക്കുറിക്കു വരുമ്പോള്‍ കുത്തിനുപിടിച്ച് മേടിക്കാം എന്ന്. അവരുടെ ഉപദേശകര്‍ - ആരെന്നറിയാമല്ലോ, പ്രാഞ്ചികള്‍ - പറയുന്നത് കേട്ട് എടുത്തുചാടി. ഇത് പേടിച്ചു പള്ളിക്ക് സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് ഇപ്പോള്‍ പേടിയില്ല. കട്ടെല്‍ റെനി അച്ഛന്‍, “പണം തന്നില്ല എന്ന കാരണത്താല്‍ കുറി കൊടുക്കതിരിക്കില്ല” എന്ന് എടുത്തു പറയുകയുണ്ടായി. അച്ഛന് കാര്യങ്ങളുടെ കിടപ്പ് ഇപ്പോള്‍ മനസ്സിലായി വരുന്നുണ്ട് എന്ന് വ്യക്തം.(എല്ലാ അച്ചന്മാര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ടാവണം).
ഇനി അടുത്ത കേസ് കോടതിയില്‍ ചെന്നേ അവസാനിക്കുകയുള്ളൂ. പള്ളികളുടെ അടിത്തറ മാന്തിയാലും തീരാത്ത നഷ്ടപരിഹാരം മാനനഷ്ട കേസുകള്‍ക്ക് കൊടുക്കേണ്ടി വരുമ്പോള്‍ ക്നാനായമക്കള്‍ ഒരു തുള്ളി കണ്ണുനീര്‍ പോലും പൊഴിക്കില്ല. ക്നനായക്കാരെ ആപത്തില്‍ ഉപേക്ഷിച്ചവരെ ആര് ബഹുമാനിക്കാന്‍? പള്ളിക്ക് പണം കൊടുത്തവരുടെ പൈസ പോകും എങ്കിലും ക്നാനായത്തില്‍ മായംചേര്‍ക്കേണ്ടി വരില്ല.
അച്ചന്മാര്‍ക്ക് കൊടുക്കാനും പള്ളിചെലവിനും എല്ലാംകൂടി കൊടുക്കാന്‍ ആളുകള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞിട്ടും കേള്‍ക്കാത്തവര്‍ അനുഭവിക്കുക. ശമ്പളം കൊടുക്കാതെ അച്ചന്മാരെ വിടുന്ന നാണക്കേടോര്ത്ത് കുറച്ചൊക്കെ സഹായിച്ചു. തങ്ങളുടെ നിസ്സഹായാവസ്ഥയുടെ പേരുംപറഞ്ഞ് നിലനില്‍ക്കാന്‍ എത്ര നാള്‍ സാധിക്കും. ഞങ്ങളും ക്നാനായക്കരനാണെന്ന് പറയുകയും പണത്തിനുവേണ്ടി ക്നാനായത്തിനെറെ അടിത്തറ മാന്തുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ക്നാനായ വൈദികരെ, കൂടുതല്‍ നാണം കെടാതെ പോയാല്‍ നിങ്ങള്‍ക്ക് നല്ലത്. നിങ്ങളെ പോറ്റുവാന്‍ വേണ്ടി ക്നാനായം ബലികഴിക്കുവാന്‍ ഞങ്ങള്‍ ഒരുക്കമല്ല.
ക്നാനായ കത്തോലിക്കരായി നിങ്ങള്‍ വരും മുന്‍പ് ഞങ്ങള്‍ ഇവിടെ ജീവിച്ചപോലെതന്നെ ഇനിയും ക്നാനായം സംരക്ഷിച്ചു തന്നെ ഞങ്ങള്‍ ഇവിടെ ജീവിച്ചുകൊളളും. ഇല്ലെങ്കില്‍ ഭാവിയില്‍ സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി മൂലക്കാട്ട് പിതാവും വൈദികരും മാത്രമായിരിക്കും. കാരണം ക്നാനായ വൈദികരെ പണത്തിനുവേണ്ടി ഇങ്ങോട്ട് അയക്കുന്ന മൂലക്കാട്ട് പിതാവും, ജനങ്ങളുടെ ആവശ്യങ്ങളും, പിതാവിന്റെ തെറ്റായ തീരുമാനങ്ങളും അദേഹത്തെ അറിയിക്കുവാന്‍ ശ്രമിക്കാതെ അക്ഷരംപ്രതി അനുസരിക്കുന്ന വൈദികരും, വെള്ളം ചേര്‍ത്ത ക്നാനായ പള്ളികളെ സഹായിക്കുന്ന അല്മെനികളും ആയിരിക്കും ഭാവിയില്‍ ക്നനായത്തിന്‍റെ നാശത്തിന്‍റെ അല്ലെങ്കില്‍ ഉന്മൂലനത്തിന്‍റെ ഉത്തരവാദികള്‍.
കുറി വേണോ..... എന്ന പോസ്റ്റിനു അനോണിമസ് കമന്റ് ആയി ലഭിച്ചതാണിത്. പോസ്റ്റായി ചേര്‍ക്കുന്നു – അഡ്മിനിസ്ട്രേട്ടര്‍)
No comments:
Post a Comment