അമേരിക്കയില്‍ എഴുപതുകളിലും എണ്‍പതുകളിലും സാധാരണ കേട്ടുകൊണ്ടിരുന്ന വാക്കായിരുന്നു പിയര്‍ പ്രഷര്‍ എന്നത്. നമ്മുടെ കുട്ടികള്‍ സ്കൂളുകളില്‍ ചെല്ലുമ്പോള്‍ മറ്റു കുട്ടികള്‍ ചെയ്യുന്നതുപോലെ ചെയ്യുവാനുള്ള പ്രേരണ, അല്ലെങ്കില്‍ നിര്‍ബന്ധം. പേടികൊണ്ടോ അല്ലെങ്കില്‍ നാണക്കെടുകൊണ്ടോ സ്വന്തം ഇഷ്ടത്തിനും മനഃസാക്ഷിക്കും എതിരായി, മറ്റുള്ളവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. അങ്ങിനെ മറ്റുള്ളവര്‍ ചെയ്യുന്നതിനെ, അത് തെറ്റാണെങ്കില്‍ പോലും, പിന്തുടരുവാന്‍ ഉള്ള തീരുമാനം, അല്ലെങ്കില്‍ ഒഴുക്കിനൊത്ത് പോകുന്ന നിലപാടാണ് പിയര്‍ പ്രഷര്‍.
സമുദായം വളര്‍ന്ന് കുട്ടികളുടെ ഇടയില്‍നിന്നു പിയര്‍ പ്രഷര്‍ ഏതാണ്ട് അപ്രത്യക്ഷമായപ്പോള്‍ അത് കാര്‍ന്നോര്മാര്‍ക്കിടയിലേക്ക് എത്തിയിരിക്കുന്നു. പ്രഷര്‍ നമ്മുടെ സ്വന്തം സഭകളില്‍നിന്നും സഭാധ്യ്ക്ഷന്മാരില്‍നിന്നുമാണെന്നതാണ് രസകരം. അവരെ പേടിച്ചു മക്കളുടെ ഭാവിക്കും, സ്വന്തം മനഃസാക്ഷിക്കെതിരായി പോലും പ്രവര്‍ത്തിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിതരാകുന്നു. കഷ്ടം അല്ലെങ്കില്‍ പരിതാപകരം എന്നല്ലാതെന്തു പറയാന്‍.
വിദേശങ്ങളിലും, സ്വന്തം കാലിലുമാണ് നില്‍ക്കുന്നതെങ്കിലും കിണറ്റിലെ തവളകളുടെ ചിന്താഗതിയില്‍നിന്നും ഉയരുവാന്‍ ഇന്നും മാതാപിതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളെപറ്റി നിങ്ങളുടെ പ്രായമായ മക്കള്‍ എന്താണ് കരുതുന്നതെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ. നിങ്ങളുടെ ഭയമാണോ നിങ്ങളുടെ ഭാവി തലമുറയ്ക്ക് സമ്മാനമായി, തറവാട്ടു സ്വത്തായി (Legacy), നല്‍കിയിട്ട് ലോകത്തില്‍നിന്നു വിരമിക്കുവാനിരിക്കുന്നതെന്ന് ഒരുവേള ധ്യാനിക്കുക.

No comments:
Post a Comment