Thursday, October 25, 2012

സ്വവംശവിവാഹനിഷ്ഠ എന്ന ആചാരം – നിങ്ങളുടെ അഭിപ്രായങ്ങള്‍

വിഷയം എന്തു തന്നെയാകട്ടെ, ക്നാനായ വിശേഷങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ലഭിക്കുന്ന കമന്റുകളില്‍ നല്ലൊരു ശതമാനവും എന്‍ഡോഗമിയക്കുറിച്ചാണ്. സ്ഥാനത്തും അസ്ഥാനത്തും ഈ വിഷയത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ മറ്റു വിഷയങ്ങളില്‍ നിന്നും ശ്രദ്ധ മാറ്റിക്കളയുന്നു. ഇതിന്റെ ഒരു ഉദാഹരണമാണ്, കേരളത്തിലെ ചീഫ്‌ സെക്രട്ടറി ആയി ചാര്‍ജു എടുക്കാന്‍ ഒരുങ്ങുന്ന ക്നാനായ സമുദായംഗത്തെക്കുറിച്ചു ഞങ്ങള്‍ പ്രസധീകരിച്ച വാര്‍ത്ത.

സ്വംവംശവിവാഹം എന്ന ആചാരം ക്നാനായ സമുദായത്തിന്റെ മൂലക്കല്ലാണ് എന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍, ഇത് മനുഷ്യാവകാശലംഘനമാണ് എന്ന് എതിര്‍ഗ്രൂപ്പ്‌ വാദിക്കുന്നു. ഔദ്യോഗിക നിലപാടിലുണ്ടായിരിക്കുന്ന അടുത്ത കാലത്തെ മലക്കംമറിച്ചില്‍ ഇക്കാര്യത്തില്‍ ചിന്താക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഇതിനെക്കുറിച്ചുള്ള ചര്‍ച്ച ഒരിടത്തും ചെന്നെത്തുകയില്ല എന്നറിഞ്ഞു കൊണ്ട് തന്നെ, മറ്റു പോസ്റ്റുകളില്‍ നിന്ന് ഈ വിഷയം മാറണമെന്ന് ഉദ്ദേശത്തോടെ, ഞങ്ങള്‍ ഇരു കൂട്ടരെയും ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നു.

ക്നാനായ സമുദായത്തിലെ അംഗങ്ങള്‍, എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളവരാണെങ്കിലും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അത്തരത്തില്‍ ഒരു പരസ്പരബന്ധം ഉള്ളത് കൊണ്ടാണല്ലോ ഇത് ഒരു ചര്‍ച്ചാവിഷയം ആകുന്നത്. അത് മനസ്സില്‍ വച്ച്കൊണ്ട്, പ്രതിപക്ഷബഹുമാനത്തോടെയും, സ്നേഹത്തിന്റെ ഭാഷയിലും നിങ്ങളുടെ അഭിപ്രായം ഇവിടെ പറയുക. ഒരാളുടെ അഭിപ്രായത്തെ എതിര്‍ക്കാന്‍ പറഞ്ഞ ആളെക്കുറിച്ചല്ല, അദ്ദേഹം മുന്നോട്ടു വച്ച ആശയത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത് എന്ന മര്യാദ പാലിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതിര് കടക്കുന്ന കമന്റുകള്‍, വ്യക്തിഹത്യ നടത്തുന്ന കമന്റുകള്‍, ഇവയൊക്കെ ഒരു കാരണവശാലും പ്രസധീകരിക്കുന്നതല്ല.

സംയമനത്തോടെയുള്ള വിയോജിപ്പുകള്‍ പ്രകടിപ്പിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.

Administrator

No comments:

Post a Comment