അഗതികള്‍ക്കും വികലാംഗര്‍ക്കുമായി 1925ല്‍ പൂതത്തില്‍ ബ. തൊമ്മിയച്ചന്‍ സെ. തോമസ് അസൈലം സ്ഥാപിക്കുകയും അവരുടെ സംരക്ഷണത്തിനായി 1928-ല്‍ സെ. ജോസഫ് സന്യാസിനി സഭ സ്ഥാപിക്കുകയും ചെയ്തു. 1926-ല്‍ സെന്റ് ജോര്‍ജ് മിഡില്‍ സ്കൂള്‍ സ്ഥാപിക്കുകയും 1948-ല്‍ ഹൈസ്കൂളായും 2001-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തുകയും ചെയ്തു.
![]() |
പുതിയ സ്കൂള്‍ കെട്ടിടം |
1945-ല്‍ രൂപതയില്‍ ആദ്യത്തെ ആതുരാലയം ‘ദൈവപരിപാലന ആശുപത്രി’ ഏലൂര്‍ ബ. തോമസച്ചന്‍ സ്ഥാപിച്ചു. ഇടവകക്കാരുടെ ചിരകാല സ്വപ്നമായിരുന്നു ഒരു സാസ്ക്കാരികനിലയം സ്ഥാപിക്കുക എന്നുള്ളത്. എല്ലാവരുടെയും സഹകരണവും സഹായവുംകൊണ്ട് പ്രൌഡ ഗംഭീരവും മനോഹരവുമായ ‘സെഹിയോന്‍ കള്‍ച്ചറല്‍ സെന്റര്‍’ വികാരി ഫാ. തോമസ് തറയിലിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച് 2005 മാര്ച്ച് 28നു അഭിവന്ദ്യ കുന്നശ്ശേരി പിതാവ് വെഞ്ചരിച്ചു ഉദ്ഘാടനം ചെയ്തു.
പള്ളിയുടെ നടയില്‍ നിന്ന് താഴേയ്ക്ക് നോക്കുമ്പോള്‍ കാണുന്ന ദൃശ്യം |
ക്നാനായ കത്തോലിക്കാ മഹാജനസഭ (KCC), KCYL, CAUS എന്നീ സംഘടനകളുടെ ആരംഭവും കൈപ്പുഴയിലാണ്. കൂടാതെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ലീജിയന്‍ ഓഫ് മേരി, KCWA, മിഷന്‍ലീഗ്, സോഡാല്‍റ്റി, തിരുബാലസഖ്യം, ഫ്രാന്‍സിസ്കന്‍ ആത്മായസഭ, KSS എന്നീ ഭക്തസംഘടനകളും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു.
കോട്ടയം രൂപതയെ നയിച്ചിട്ടുള്ള പല പ്രമുഖരും ഈ ഇടവകക്കാരാണ്. അതില്‍ പ്രധാനികള്‍ കോട്ടയം വികാരിയാത്തിന്റെ പ്രഥമ വികാരി അപ്പസ്തോലിക്ക മാര്‍ മത്തായി മാക്കീല്‍ പിതാവ്, മാര്‍ തോമസ് തറയില്‍ പിതാവ്, മോണ്‍. ജോസഫ് മാക്കീല്‍, മോണ്‍. ജോസഫ് കണ്ടാരപ്പള്ളി, പ്രഥമ ഷെവലിയര്‍ ജേക്കബ് തറയില്‍ എന്നിവരാണ്. ഷെവ. വി.ജെ. ജോസെഫിന്റെ ഷെവലിയര്‍ സ്ഥാനാരോഹണം നടത്തിയത് മാതൃഭവന ഇടവകയായ ഈ പള്ളിയില്‍ വച്ചാണ്. ഉത്തരാഞ്ചല്‍ ചീഫ് (പിന്നീട് സുപ്രീം കോടതി) ജസ്റ്റിസ് സിറിയക് ജോസഫ് ഈ ഇടവകാംഗമാണ്.
![]() |
പുതിയ സ്കൂള്‍ കെട്ടിടത്തിന്റെ ഉള്ഘാടനവേളയില്‍ |
ദൈവാശ്രയ ബോധവും കഠിനാധ്വാനവും കൈമുതലാക്കിയ ഒരു വിശ്വാസ സമൂഹത്തിന്റെ വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും ചരിത്രമാണ് കൈപ്പുഴയുടേത്. ശതാബ്ദിയിലേയ്ക്ക് പ്രവേശിക്കുന്ന നമ്മുടെ അതിരൂപതയ്ക്ക് ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടതുണ്ട്. അവയെ എല്ലാം തരണം ചെയ്തു വിശ്വാസത്തില്‍ അടിയുറച്ചു മുന്നേറുവാന്‍ നമുക്ക് ഒന്നായി പരിശ്രമിക്കാം.
പബ്ലിഷിംഗ് കമ്മിറ്റി ക്കുവേണ്ടി
കണ്‍വീനര്‍, സി.ജെ. ലൂക്കോസ് ചാമക്കാലകിഴക്കേതില്‍
(2005/2006-ല്‍ പ്രസധീകരിച്ച കൈപ്പുഴ ഇടവകയുടെ പാരിഷ് ഡയറക്ടറിയില്‍ നിന്ന്)
(അവസാനിച്ചു)
No comments:
Post a Comment