Saturday, October 20, 2012

കേരളത്തില്‍ നിശാക്ലബുകള്‍ വന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമോ?

കൊച്ചിയിലെ ട്രാന്‍സ്‌പോര്‍ട്ട്‌ സ്‌റ്റാന്റിലും റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുമുള്ള ലൈംഗികതൊഴിലാളികളുടെ ക്ഷേമത്തിനായി ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌ സിസ്‌റ്റര്‍ മേഴ്‌സി വടക്കുഞ്ചേരി, സിസ്‌റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ എന്നീ രണ്ടു കന്യാസ്‌ത്രീകളാണ്‌. ഹയര്‍സെക്കന്‍ഡറി ഹൈസ്‌കൂളുകളില്‍ അധ്യാപികമാരായിരുന്ന അവര്‍ അതുപേക്ഷിച്ചാണ്‌ സാമൂഹ്യസേവനത്തിന്റെ ഈ പുതിയ വഴിയിലേക്കിറങ്ങിയത്‌. ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇങ്ങനെ സേവനമനുഷ്‌ഠിക്കുന്ന നിരവധി കന്യാസ്‌ത്രീകളെ ഇന്നു കാണാം. പാപത്തെ വെറുക്കുന്ന ഈ കന്യാസ്‌ത്രീകള്‍ പാപികളെ വെറുക്കുന്നില്ല. കാനഡയില്‍ ദീര്‍ഘകാലം സേവനമനുഷ്‌ഠിക്കവെ ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കാന്‍ കഴിഞ്ഞ എറണാകുളം അതിരൂപതയിലെ ബിഷപ്പ്‌ എടയന്ത്രത്തും ഈ കന്യാസ്‌ത്രീകള്‍ക്ക്‌ ഇതിനുള്ള അനുവാദവുംനല്‍കി. ലോകമാധ്യമങ്ങള്‍ കന്യാസ്‌ത്രീകളുടെ ഈ സേവനത്തെ വലിയ വാര്‍ത്തയാക്കിക്കഴിഞ്ഞു.

No comments:

Post a Comment