നേഴ്‌സിങ് മേഖലയിലെ ഒട്ടേറെ മികച്ച മാതൃകളിലൂടെ ലോക വൈദ്യശാസ്ത്രരംഗത്ത് മുദ്ര പതിപ്പിച്ച മലയാളികളുടെയും ക്നാനായ സമുദായത്തിന്റെയും യശസ്സ് ഒരിക്കല്‍കൂടി വാനോളമുയരുന്നു. മികച്ച ആരോഗ്യപ്രവര്‍ത്തനത്തിന് എന്‍ എച്ച് എസ് നല്‍കുന്ന മേരി സീകോള്‍ പുരസ്‌കാരം നോട്ടിങ്ഹാമിലെ (യു.കെ.) ക്യു.എം.സി. ആശുപത്രിയില്‍ പ്രാക്ടീസ് ഡവലപ്പ്‌മെന്റ് മേട്രണായ അനിത ജോണ്‍ സ്വന്തമാക്കി.
ചൊവ്വാഴ്ച ലണ്ടനില്‍ നടന്ന ചടങ്ങില്‍ അനിത പുരസ്‌കാരം ഏറ്റുവാങ്ങി. ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് നേഴ്‌സിങ്ങില്‍ എം.എസ്.സി. ബിരുദം നേടിയ അനിത ഭര്‍ത്താവ് ലിജോ, മക്കളായ പത്തു വയസുകാരി ഗബ്രിയേല, ആറു വയസുകാരന്‍ അക്ഷയ് എന്നിവര്‍ക്കൊപ്പം നോട്ടിങ്ഹാമില്‍ താമസിച്ചുവരികയാണ്.

ഇതാദ്യമായാണ് യു.കെ.യില്‍ ഒരു മലയാളിക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്.
നോട്ടിങ്ഹാംഷെയറിലെ ദക്ഷിണേഷ്യക്കാരിലെ ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിങ്ങിലെ പ്രതിസന്ധികളും നേട്ടങ്ങളും സംബന്ധിച്ച പ്രബന്ധമാണ് അനിതയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ദക്ഷിണേഷ്യന്‍ വംശജരില്‍ സാധാരണയായി ടൈപ്പ് ടു ഡയബറ്റീസിന് ആറിരട്ടിയാണ് സാധ്യതയാണ് കാണപ്പെടുന്നത്. ആഫ്രിക്കന്‍ - കരീബിയന്‍ പാരമ്പര്യത്തിലുള്ളവരില്‍ ഇത് മൂന്നിരട്ടിയാണ്. എന്നിരുന്നാലും അപായസാധ്യതയുള്ള നിരവധി രോഗികള്‍ ഡയബറ്റിക് റെറ്റിനോപ്പതി സ്‌ക്രീനിങ്ങിന് വിധേയരാകാറില്ല. ഇത് നേരത്തെ കണ്ടെത്താനും ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടെങ്കില്‍ അത് ഫലപ്രദമായി ചികിത്സിക്കാനും നാഷണല്‍ ഡയബറ്റിക് സംവിധാനം പ്രതിജ്ഞാബദ്ധമാണ്. ഇത്തരം ജനവിഭാഗങ്ങള്‍ക്ക് എന്നിട്ടും ഈ സേവനങ്ങള്‍ ലഭിക്കാത്തതെന്തുകൊണ്ടാണെന്ന് കണ്ടെത്തുകയായിരുന്ന അനിതയുടെ പ്രബന്ധത്തിന്റെ ലക്ഷ്യം.
ഡയബറ്റിക് റെറ്റിനോപ്പതി ഡയബറ്റിക് രോഗികളില്‍ സാധാരണയായി കാണപ്പെടുന്ന രോഗമാണ്. അന്ധതയിലേക്കും കാഴ്ചയിലെ പ്രശ്‌നങ്ങളിലേക്കും ഇത് നയിച്ചേക്കും. പ്രബന്ധത്തിലെ കണ്ടെത്തലുകള്‍ ഈ മേഖലയില്‍ എന്‍ എച്ച് എസിന്റെ സേവനഗുണമേന്മ വര്‍ധിപ്പിക്കുമെന്നാണ് അനിത പ്രതീക്ഷിക്കുന്നത്.
പുരസ്‌കാരം സവിശേഷമായ അംഗീകാരമാണെന്ന് അനിത വ്യക്തമാക്കി. എന്നുമാത്രമല്ല ദുരിതത്തില്‍ കഴിയുന്ന രോഗികള്‍ക്കുള്ള പരിചരണം മെച്ചപ്പെടുത്താന്‍ അത് സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൂടല്ലൂര്‍ ഇടവകയിലെ പട്ടാറുകുഴി കുടുംബാംഗമായ അനിതയുടെ സ്കൂള്‍ വിദ്യാഭ്യാസം തന്റെ മാതപിതാകള്‍ ജോലി ചെയ്തിരുന്ന തിരുവനന്തപുരം (കഴക്കൂട്ടം) സൈനിക് സ്കൂളിലായിരുന്നു. ന്യൂ ഡല്‍ഹിയിലെ All India Institute of Medical Science-ല്‍ നിന്നും നഴ്സിംഗില്‍ ബിരുദം നേടിയശേഷം ബെല്‍ഫാസ്റ്റില്‍ (Northern Ireland) നിന്നും ബിരുദാനന്തര ബിരുദവും നേടി.
ബ്രിട്ടനിലെ ക്നാനായ കത്തോലിക്കരുടെ സംഘടനയായ യു.കെ.കെ.സി.എ.യുടെ സ്ഥാപകസെക്രട്ടറി കോതനല്ലൂര്‍ സ്വദേശി പറച്ചുടലയില്‍ ലിജോ ജോണ്‍ ആണ് അനിതയുടെ ഭര്‍ത്താവ്.
No comments:
Post a Comment