കൊച്ചി: കത്തോലിക്കാപള്ളിക്കും പള്ളിവക വസ്‌തുവകകള്‍ക്കും വേണ്ടി കേസ് ഫയല്‍ ചെയ്യാന്‍ ഇടവകക്കാര്‍ക്കും അവകാശമുണ്ടെന്നു ഹൈക്കോടതി. ഇതിനു പള്ളിവികാരിയുടെയോ ബിഷപ്പിന്റെയോ അനുമതി ആവശ്യമില്ലെന്നും ജസ്‌റ്റിസ് കെ. വിനോദ് ചന്ദ്രന്‍ വ്യക്‌തമാക്കി.
പള്ളിയും വസ്‌തുവകകളും മാര്‍പാപ്പയുടെയോ ബിഷപ്പിന്റെയോ മാത്രം അധീനതയിലുള്ളതല്ലെന്നും കാനോനികനിയമം ഇതിനു വ്യവസ്‌ഥ ചെയ്യുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊല്ലം ശക്‌തികുളങ്ങരയിലെ മീനാടുചേരി തിരുക്കുടുംബദേവാലയത്തിന്റെ വസ്‌തുവകകള്‍ സംബന്ധിച്ച് ഇടവകാംഗങ്ങള്‍ വികാരിക്കും ബിഷപ്പിനുമെതിരേ സമര്‍പ്പിച്ച ഹര്‍ജി നിയമപരമാണെന്നു കോടതി വ്യക്‌തമാക്കി. രണ്ടേക്കര്‍ ഭൂമിയും പള്ളിവകയാണെന്നു പ്രഖ്യാപിക്കണമെന്നും അതിര്‍ത്തി നിര്‍ണയിച്ച് കൈയേറ്റം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
കേസ് ഫയല്‍ ചെയ്യാന്‍ മാര്‍പാപ്പയുടെ പ്രതിനിധികളായ ബിഷപ്പിന്റെയോ പള്ളി വികാരിയുടെയോ അനുമതി വേണമെന്നായിരുന്നു എതിര്‍വാദം. ഇക്കാര്യത്തിലുള്ള നിയമപ്രശ്‌നമാണു കോടതി പരിഗണിച്ചത്..
കടപ്പാട്: മംഗളം ഓണ്‍ലൈന്‍)
No comments:
Post a Comment