ചരിത്രബോധമുള്ള അപൂര്‍വം ചിലരെങ്കിലും ഇതോര്‍ക്കുന്നുണ്ടാവണം – ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അഹോരാത്രം പടപൊരുതിയവരാണ് മഹാത്മഗാന്ധിയും, ജവഹര്‍ലാല്‍ നെഹ്രുവും മുഹമ്മദ് ജിന്നയും ഒക്കെ.
എന്നാല്‍ ഭാരതാംബ ബ്രിട്ടീഷ്‌കാരില്‍ നിന്നും സ്വതന്ത്രയായപ്പോള്‍ എന്താണ് സംഭവിച്ചത്?
സര്‍വസമ്മതനായ ഗാന്ധിജിയെ പ്രസിഡന്റ് അല്ലെങ്കില്‍ പ്രധാനമന്ത്രി ആക്കുന്നതില്‍ ആര്‍ക്കും ഒരെതിര്‍പ്പും ഉണ്ടായിരുന്നില്ല. എന്നാല്‍ ജനസേവനം എന്ന ഏക ലക്ഷ്യത്തോടെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത അദ്ദേഹത്തിന് അത് സ്വീകാര്യമായിരുന്നില്ല. എന്തെങ്കിലും സ്ഥാനമാനങ്ങള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
നെഹ്‌റു ആകട്ടെ പ്രധാനമന്ത്രിയാകാന്‍ വര്‍ഷങ്ങളായി ഉടുപ്പും തയ്പ്പിച്ചു കാത്തിരിക്കുകയായിരുന്നു. അതിനെ നഖശിഖാന്തം എതിര്‍ക്കാന്‍ ജിന്നയും.
ഇതിന്റെ പരിണിതഫലമായി ഉണ്ടായതാണ് പാകിസ്ഥാന്‍. ഇത് പഴയ കഥ.
മഞ്ചെസ്റ്ററിലെ ക്നാനയകാര്‍ക്കിടയില്‍ സംഭവിച്ചതും ഇതൊക്കെ തന്നെയെന്ന് മനസ്സിലാക്കാന്‍ റോക്കറ്റ്സയന്‍സ് പഠിക്കേണ്ട ആവശ്യമില്ല. മൂന്നായി പിരിഞ്ഞ്, ഇടിവെട്ടേറ്റ കൊന്നത്തെങ്ങിന്റെ അവസ്ഥയിലായി മഞ്ചെസ്റ്ററിലെ ക്നാനായസംഘടന. ഇനി ഏതു സമയത്തും നിലംപൊത്താം. പിരിഞ്ഞ്, വിഘടിച്ചു പോയവരെക്കൂടാതെ നല്ലൊരു ശതമാനം ആളുകള്‍ ഓസ്ട്രേലിയയിലേയ്ക്ക് ചേക്കേറി. അതുംകൂടി ആയപ്പോള്‍ കേരളത്തിലെ പഴയ ചില നമ്പൂതിരി ഇല്ലങ്ങളുടെ ഗതിയിലായി ഈ യുണിറ്റ്. അറാംപിറന്ന ചില ഹമുക്കുകളുടെ അധികാരമോഹത്തിന്റെ പരിണിതഫലം....... പടച്ചോനെ ഇവറ്റകളോട് മാപ്പാക്കണമേ......
ഇക്കരെ നിക്കുമ്പോള്‍ അക്കരപ്പച്ച.... ഈ ചൊല്ല് എത്ര ചേരുന്നു മലയാളികളായ നമ്മള്‍ക്ക്!
ഗള്‍ഫ് രാജ്യങ്ങളില്‍ നല്ല ശമ്പളത്തില്‍, അത്യാവശ്യം വേണ്ട സാമ്പാദ്യവും ഉണ്ടാക്കിക്കഴിഞ്ഞിരുന്ന നമ്മള്‍ പണത്തോടുള്ള അടങ്ങാത്ത ആവേശത്താല്‍ ഇംഗ്ലണ്ടിലെത്തി. അത്യാവശ്യം തരികിടയും മറ്റു അഭ്യാസപ്രകടനവും കാഴ്ച്ച ഒരു ഇടവേളയ്ക്കു ശേഷം പുതിയ മേച്ചില്‍പ്പുറം തേടി ഓസ്ട്രേലിയയില്‍ എത്തി.
അവിടം സന്ദര്‍ശിച്ചിട്ടു വന്ന ഒരു സുഹൃത്ത് ഇങ്ങനെ പറഞ്ഞു – മൂന്നു മലയാളി വീടുകള്‍ സന്ദര്‍ശിക്കാന്‍ ഒത്തു. ജീവിതസൌകര്യങ്ങള്‍ ധാരാളമുണ്ടെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും അധികമാളുകളുടെയും പ്രധാന ആഹാരം ചോറും കാബേജ് തോരനും മോരുമാണ്!
ഓസ്ട്രേലിയ വരെ പോകാനൊക്കാത്തവര്‍ ജോലിയ്ക്ക് പോകാതെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ ബെനിഫിറ്റ് വാങ്ങി ജീവിക്കുന്നു........
സാരമില്ല.... കുറെയേറെ നാള്‍ ഇവര്‍ നമ്മളെ അവിടെ വന്നു ഭരിച്ചതല്ലേ... അതിന്റെ ശിക്ഷയാണെന്നു കൂട്ടിയാല്‍ മതി!
നാളത്തെ നാഷണല്‍ കൌണ്‍സില്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നവര്‍ക്ക് തടി കേടാകാതിരിക്കാന്‍ ആശംസകള്‍.... അന്തരിച്ച ജോവീനയുടെ ആത്മാവിനു നിത്യശാന്തി!
ജോയ്പ്പാന്‍
No comments:
Post a Comment