മാഞ്ചസ്റ്ററില്‍ നടന്ന യുകെകെസിവൈഎലിന്റെ പ്രഥമ യുവജനോത്സവത്തില്‍ (UKKCYL Youth Fest 2012) ലീഡ്‌സ് യൂണിയനെ പ്രതിനിധീകരിച്ചെത്തിയ മരിയ തങ്കച്ചന്‍ (ചാണക്കല്‍ തങ്കച്ചന്‍ ആന്‍സി ദമ്പതിമാരുടെ പുത്രി) കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. കലാപ്രതിഭയായി മാഞ്ചസ്റ്ററില്‍നിന്നുള്ള പ്രിന്‍സ് ഉതുപ്പിനെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ന്യൂകാസില്‍ യൂണിറ്റ് മികച്ച യുനിറ്റിനുള്ള പുരസ്ക്കാരവും നേടി..
കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ട മരിയാ തങ്കച്ചന്‍ മാഞ്ചസ്റ്റര്‍ സെന്റ് മോണിക്കാസില്‍ ജിസിഎസ്ഇ വിദ്യാര്‍ഥിനിയാണ്. യുകെകെസിവൈഎല്‍ കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച് സ്‌പോര്‍ട്‌സ് ഡേയിലേയും ചാമ്പ്യനായിരുന്നു. സിംഗിള്‍ ഡാന്‍സ് (ഒന്നാം സമ്മാനം), ഫാന്‍സി ഡ്രസ് (ഒന്നാം സമ്മാനം) പ്രസംഗമത്സരം (മൂന്നാം സമ്മാനം) എന്നിവ നേടിയാണ് കലാതിലകപട്ടം ചൂടിയത്.
ഫാന്‍സി ഡ്രസ്സ് (രണ്ടാം സമ്മാനം) പുരാതനപ്പാട്ട് (മൂന്നാം സമ്മാനം) എന്നിവ നേടിയാണ് കുന്നുകാലായില്‍ ഉതുപ്പിന്റെയും മരിക്കുട്ടിയുടെയം പുത്രന്‍ പ്രിന്‍സ് കലാപ്രതിഭയായത്.
പ്രസംഗമത്സരത്തിന്റെ വിഷയം “സ്വവംശ വിവാഹവും ക്നാനായ സമുദായവും” എന്നതായിരുന്നു. പ്രസംഗമത്സരത്തിന് ഒന്നാം സമ്മാനം നേടിയത് ന്യൂ കാസില്‍ യുനിറ്റിലെ അഞ്ചകുന്നത് സ്റ്റീഫന്‍ ജെസ്സി ദമ്പതികളുടെ പുത്രി ഡോണ എലിസബത്ത് എന്ന മിടുക്കിയാണ്.
ഏഷ്യാനെറ്റ് ടാലന്റ് കോണ്‍ടസ്റ്റ്, കഴിഞ്ഞ രണ്ടു തവണ നടന്ന യുക്മ കലോത്സവങ്ങള്‍ എന്നിവയിലെല്ലാം നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുള്ള മരിയ യുകെയിലെ പുതുതലമുറയിലെ ശ്രദ്ധേയായ കലാകാരിയാണ്.
യുകെകെസിവൈഎല്ലിന്റെ മിക്കവാറും എല്ലാ യൂണിറ്റുകളില്‍നിന്നും ക്‌നാനായ യുവജനങ്ങള്‍ പങ്കെടുത്ത കലോത്സവം ജനപങ്കാളിത്തം കൊണ്ടും ഇക്കുറി ഏറെ ശ്രദ്ധനേടിയിരുന്നു. ഫാ. സജി മലയില്‍ പുത്തന്‍പുരയിലാണ് യുവജനോത്സവം ഉദ്ഘാടനം ചെയ്തത്. യുകെകെസിഎ ഭാരവാഹികളായ സാജന്‍ പടിക്കമാലി, ജിജോ മാധവപ്പള്ളി തുടങ്ങിയവരും പങ്കെടുത്തു.
ഉല്‍ഘാടന പ്രസംഗത്തില്‍ ഈ ഫെസ്റ്റിന്റെ തീം Victory Beyond the Winner ആണെന്ന് സജിയച്ചന്‍ പ്രസ്താവിക്കുകയുണ്ടായി. അതിന്റെ രസകരമായ പരിണാമം “Victors Beyond Borders” എന്നതായിരുന്നു. കാരണം മാഞ്ചെസ്റ്റര്‍ യുനിറ്റിന്റെ കഴിഞ്ഞ വര്ഷം ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന്റെ പുത്രിയായ കലാതിലകം മരിയക്ക് (മറ്റനേകം കുട്ടികള്‍ക്കും) ഈ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ പ്രസ്തുത യുനിട്ടില്‍ നിന്നും രാജിവച്ച് പോയതാണ് കാരണം. ലീഡ്സ് യുനിറ്റിനെ പ്രതിനിധീകരിച്ചാണ് മരിയ ഈ ഫെസ്റ്റില്‍ പങ്കെടുത്തത്.
കേരളാരാഷ്ട്രീയശൈലിയിലുള്ള പാര/കൌണ്ടര്‍പാര വയ്പ്പുകളുടെ സംസ്ക്കാരം നമ്മുടെ കുഞ്ഞുങ്ങളിലെയ്ക്കും പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നവരെ ശക്തിയുക്തം എതിര്‍ക്കുക.
പ്രതിഭകള്‍, എത്ര തടസ്സങ്ങള്‍ ഉണ്ടായാലും അതെല്ലാം തരണം ചെയ്തു വിജയിക്കും. ഒരു ദിവസം അവര്‍ നിങ്ങളുടെ മുഖത്ത് നോക്കി പറയും: I am what I am not because of you; but in spite of you!
വിജയികള്‍ക്ക് ക്നാനായ വിശേഷങ്ങളുടെ അഭിനന്ദനങ്ങള്‍!
No comments:
Post a Comment