Friday, October 26, 2012

ഇനിയെങ്കിലും കണ്ണ് തുറക്കുക.


അമേരിക്കയിലെ ക്നാനായ മിഷന്‍ എന്ന വ്യവസായം ആര്‍ത്തിയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു മേയുവാന്‍ തുടങ്ങിയപ്പോള്‍ ഉണ്ടായിരിക്കുന്ന സ്വാഭാവിക മാനുഷികപ്രതികരണം ഹൂസ്റ്റണിലെ തുണ്ടത്തില്‍ കുടുംബത്തില്‍ കൂടി ഉണ്ടായിരിക്കുന്നു. പണത്തോടുള്ള അത്യാര്ത്തിയുടെ മാനുഷികരൂപമായ VG ഇന്ന് സഭയെയും, ക്നാനായസമുദായത്തെയും സംസ്കാരശൂന്യമായ ഒരു ജനതതിയുടെ പ്രതിരൂപമാക്കാന്‍ ശ്രമിക്കുന്നു. ഒന്ന് മനസ്സിലാക്കുക, ഇവിടെ നിലവിലുള്ള നിയമവും, സഭയുടെ നിയമവും, മാനുഷികപരിഗണനയും, എല്ലാം കാറ്റില്‍പറത്തി എത്രകാലം പോകുവാന്‍ കഴിയും.

ജനങ്ങള്‍ക്കാവശ്യമില്ലാത്ത ഒന്നും ജനങളുടെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമിക്കരുത്, അതുപോലെ ചിക്കാഗോ പള്ളിയിലെ പണം മറ്റു സിറ്റികളില്‍ നിക്ഷേപിച്ചു അതിന്റെ ലാഭവിഹിതവും, മുടക്കുമുതലും ദിവസും ചോദിച്ചുകൊണ്ടിരുന്നാല്‍ അത് മേടിച്ചവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ എന്ത് മാര്‍ഗവും സ്വീകരിക്കേണ്ടി വരും. അതുകൊണ്ട് മേടിക്കുന്നവരും കൊടുക്കുന്നവരും ഒരുപോലെ തെറ്റുകാരാണ്.

പക്ഷെ എന്തിനാണ് ഞങ്ങളുടെ, ക്നാനായക്കാരുടെ പേര് ഇതിനൊക്കെ ഉപയോഗിക്കുന്നത്? ബഹു കോട്ടയം പിതാവിന് ഇതില്‍ ഒന്നും പറയാനില്ലേ....? അമേരിക്കയിലെ ക്നാനായക്കാരെ മുഴുവന്‍ മുത്തോലം വഴി അങ്ങാടിയത്തിന് തീറെഴുതികൊടുത്തപ്പോള്‍ ഇതൊന്നും ഓര്‍ത്തില്ലായിരിക്കും.

ഇനിയെങ്കിലും കണ്ണ് തുറക്കുക.

"കണ്ണ് തുറക്കാത്ത ദൈവങ്ങളേ
കരയാനറിയാത്ത ചിരിക്കാനറിയാത്ത
കളിമണ്‍ പ്രതിമകളേ ..........."

(ചിക്കാഗോ ക്നാ എന്നാ ബ്ലോഗില്‍ നിന്ന്)

No comments:

Post a Comment