Wednesday, October 3, 2012

വേട്ടമൃഗം ചരിത്രമെഴുതുന്നു


“Until Lions write their own history, the tale of the hunt will always glorify the hunter” എന്നാണല്ലോ നമ്മളെല്ലാം കേട്ടിരിക്കുന്നത്.

എന്നാല്‍ ഇതാ ആദ്യമായി വേട്ടമൃഗം ചരിത്രമെഴുതുന്നു!

ഡോമിനിക് സാവിയോ വാച്ചാച്ചിറ എഴുതുന്ന പുതിയ പുസ്തകത്തിന്റെ പേരാണ്, “വേട്ടമൃഗം ചരിത്രമെഴുതുന്നു”

ക്നാനായ സമുദായം നേരിടുന്ന പ്രതിസന്ധികളെ ലേഖകന്റെ തനത് കാഴ്ചപ്പാടോടെ ഈ പുസ്തകത്തില്‍ വായിക്കാം.

പ്രൊഫ. മാത്യു പ്രാല്‍, പ്രൊഫ. ഉലകംതറ എന്നിവര്‍ ഈ പുസ്തകത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് നോക്കുക.

“......ഡോമിനിക്ക് സാവിയോ എന്ന ഗ്രന്ഥകാരന്‍ ഈ വൈഖാനസനെ പോലെയാണ്. വേട്ടമൃഗം ചരിത്രമെഴുതുന്നു എന്ന തന്റെ ഗ്രന്ഥം ഉയര്‍ത്തി പിടിച്ചുകൊണ്ട് ക്‌നാനായ സമുദായത്തെ വേട്ടയാടുന്നവരോട് ഒരു താപസന്റെ ധാര്‍മ്മികശക്തിയോടെ വിളിച്ചു പറയുകയാണ്, അരുതേ ഈ സമുദായത്തെ കൊല്ലരുതേ വെറുതേ വിടണേ.....

“ഈ ചെറുഗ്രന്ഥത്തിലെ എല്ലാ ലേഖനങ്ങളിലും ആവര്‍ത്തിച്ചുറപ്പിക്കുന്ന ദര്‍ശനം എന്നു പറയുന്നത് ഗ്രന്ഥകാരന്റെ വലുതായ സമുദായസ്‌നേഹമാണ്. താന്‍ ജനിച്ചു വളര്‍ന്ന സമുദായത്തിന്റെ പൈതൃകത്തിലും പാരമ്പര്യാധിഷ്ഠിതമായ വിശ്വാസങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലുമുള്ള അളവറ്റ അഭിമാനബോധവും അതില്‍ നിന്നും കിട്ടുന്ന ആത്മബലവുമാണ് ആ സമുദായസ്‌നേഹത്തിന്റെ കാതല്‍. അതാണ് ഇങ്ങനെ ഒരു പുസ്തക്തതിന്റെ സാക്ഷാത്ക്കാരത്തിനു പ്രചോദനമായത്. തന്റെ സമുദായത്തില്‍ ഊറ്റം കൊള്ളുന്ന ഒരുവനേ തന്റെ മനസിന്റെ ഉയിരില്‍ നിന്നു ഇങ്ങനെയൊരു അക്ഷരജാലത്തെ ജ്വലിപ്പിക്കാനാവൂ. ആ ജ്വാലാവെളിച്ചത്തില്‍ സമുദായം കൂടുതല്‍ വെളിപ്പെടും. അത് സമുദായം ഉയര്‍ത്തിപ്പിടിക്കുന്ന ക്‌നാനായത്ത്വം വെളിപ്പെടുത്തും.”

മാത്യു പ്രാലിന്റെ അവതാരികയില്‍ നിന്ന്

 .......ക്രൈസ്തവയുവതികള്‍ സാഹചര്യവശാല്‍ ഹിന്ദുയുവാക്കളെ വിവാഹം ചെയ്യുന്നതുപോലെ ക്‌നാനായ യുവതീയുവാക്കളില്‍ ചിലര്‍ സങ്കരവിവാഹത്തിലൂടെ പുറത്തുചാടുന്നുണ്ടാവാം. അങ്ങനെ ചാടിപോകുന്നവര്‍ ഒറ്റക്കും കൂട്ടായും വംശീയനിലനില്പ്പിനെ എതിര്‍ക്കുന്നുമുണ്ടാവാം. അവരെ ചൂണ്ടികാട്ടിയും കൈയിലെടുത്തും ക്‌നാനായസമുദായത്തെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിക്കുന്നത് യുക്തിഹീനമായ അയല്‍ദ്രോഹമാണ്......”

“ഇതെല്ലാം തിരിച്ചറിയുന്ന തിരുസഭ വംശീയനിലനില്പ്പിനെ അംഗീകരിച്ചു പ്രോത്സാഹിപ്പിക്കുമ്പോള്‍ മാര്‍പാപ്പയെക്കാള്‍ വലിയ കത്തോലിക്കരാകാന്‍ ഇവിടെ ചിലര്‍ ശ്രമിക്കുന്നു! അത്തരം വേട്ടനായ്ക്കളെ നോക്കിയാണ് ശ്രീ ഡോമിനിക്ക് സാവിയോ വാച്ചാച്ചിറ വിലപിക്കുന്നത്. അദ്ദേഹത്തിന്റെ വിലാപം സ്വന്തം ജനതയെ കൂടുതല്‍ ഒരുമിപ്പിക്കാനും സഹായകമാകട്ടെ എന്നു ഞാനാശംസിക്കുന്നു.”

പ്രൊഫസര്‍ മാത്യു ഉലകംതറയുടെ ആശംസയില്‍ നിന്ന്

ഈ പുസ്തകം പുറത്തിറക്കാന്‍ അദ്ദേഹം സമുദായസ്നേഹികളുടെ സാമ്പത്തികസഹായം തേടുന്നു. നിങ്ങളാല്‍ കഴിയുന്ന തുക – അതെത്ര ചെറുതാകട്ടെ – അയച്ചുകൊടുത്തു സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഗ്രന്ഥകാരന്റെ അക്കൗണ്ട്‌ വിവരം ചുവടെ:
Bank: Canara Bank, Kottayam
 Account Number: 0809101061697
Account Holder: Dominic Savio


No comments:

Post a Comment