Wednesday, October 10, 2012

ഹൂസ്റ്റണില്‍ വിരിപ്പിക്കുന്ന കുങ്കമപ്പൂവ്


അടുത്ത മാസം (നവംബര്‍) പതിനേഴിന് ടെക്സാസ് സംസ്ഥാനത്തെ ഹൂസ്റ്റണില്‍ ക്നാനായ സൊസൈറ്റിയുടെ തെരഞ്ഞെടുപ്പാണ്. ചിക്കാഗോയിലെ അത്രയും ചൂടായിട്ടല്ലെങ്കിലും, ഹൂസ്റ്റണിലും വേദി ഒരുങ്ങിവരുന്നു.

ഈ പശ്ചാത്തലത്തില്‍ ഇറങ്ങിയ മാറ്ററാണ് ചുവടെ കൊടുക്കുന്നത്.


മലയാളി കുടുംബങ്ങളെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി നിങ്ങളുടെ സ്വന്തം ചാനലില്‍ ആദിയും അന്ത്യവും ഇല്ലാതെ കുങ്കമപ്പൂവ് എന്ന മെഗാസീരിയല്‍ ജൈത്രയാത്ര നടത്തുന്നു.

അക്ഷരങ്ങളെ സ്നേഹിക്കുന്ന, മാനവികതയുടെ ആള്‍രൂപമായ ജിതിന്‍ എന്ന സാഹിത്യകാരനും ജയന്തിയും തമ്മിലുണ്ടായിരുന്ന നിസ്തുലപ്രണയം തകര്‍ത്തതാര്?. പൈശാചികശക്തികളുടെ കുബുദ്ധി മൂലം പാവം ശാലിനി അനാഥയായിതീര്‍ന്നു. കഴുകക്കണ്ണുകളുള്ള കാമവെറിയന്‍ ആദിത്യന്‍ എന്ന അമേരിക്കകാരന്‍, വൃദ്ധദമ്പതികളുടെ ബന്ധു ചമഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ജീവിതം നയിക്കുന്ന സമുഹത്തിന്റെ കൊലയാളി ആവാന്‍ വെമ്പല്‍ കൊള്ളുന്നു. ഈ കഥാപാത്രത്തിന്‍റെ ഉള്ളിലെ വിഷം ഏഴുകടലില്‍ കലക്കിയാലും തീരില്ലത്രെ. നിയമത്തിന്റെ തലനാരിഴ കീറുന്ന ശകുനി വേഷക്കാരെയും കൂട്ടി ക്നാനയകാര്‍ക്ക് തീരാവേദനകള്‍ നല്കാന്‍ അഹങ്കാരത്തിന്റെ ആള്‍രൂപങ്ങളെ കൂട്ടുപിടിച്ച് താണ്ഡവനൃത്തമാടാന്‍ തുടങ്ങുന്നു. രാജരക്തം സിരകളില്‍ ഉണ്ടെന്നു വീമ്പിളക്കുന്നവന്‍റെ അമേരിക്കന്‍ കുടുംബപശ്ചാത്തലവും കഴിഞ്ഞകാലപ്രവര്‍ത്തനങ്ങളും ഇന്നും ദുരൂഹതയിലാണ്.ഇതിനു മുമ്പ് രണ്ടു പ്രാവശ്യം തിരഞ്ഞെടുപ്പില്‍ LDF വക്താവ് ആയവന്‍ ഗ്രൂപ്പ്‌ അനുരഞ്ജ്നത്തിന്റെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്നു. ഭൌതിക വളര്‍ച്ചയ്ക്ക് സൊസൈറ്റി വേണം എന്ന് ഇക്കഴിഞ്ഞ സൂര്യോദയത്തില്‍ ഒരു ബോധോദയം. ഒന്നായി നിന്നിരുന്ന ഈ സമുഹത്തിന്‍റെ ശിരസ്സ് ഏതാനും കാപാലികര്‍ ചേര്‍ന്ന് അറത്തപ്പോള്‍ “മാനിഷാദ” എന്നൊരു വാക്കുപോലും പറയാതെ ചോരമണം കൊതിച്ചു കബന്ധങ്ങളുടെ പിന്നാലെ ഓശാന പാടിയവന് പെട്ടെന്നൊരുനാള്‍ ഏതോ ബോധിമരചുവട്ടിലിരുന്നപ്പോള്‍ ബോധോധയം. ലോകേ സമസ്താ സുഖിനോ ഭവന്തു.

ബോധിമരത്തിന്റെ കായ്പെറുക്കി കളിക്കാന്‍ കാലന്‍കുടയും കപ്പടാമീശയും ആയി  മാര്‍ക്കോസ്ചേട്ടനും കൂടെക്കൂടി. പണ്ട് നടത്തയിരുന്ന ഇറച്ചി കടയും ഷാപ്പ് വ്യവസായത്തെക്കാള്‍ ഉപരിയായി കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് നിസ്സഹായനായ ജഗന്നാഥന്‍ സാറന്‍മാരെ പറ്റിച്ചു മാരുതി കാറില്‍ ചുറ്റികറങ്ങി വെറുതെ ഒരു ആര്‍ഭാടജീവിതം. ആരോട് എന്ത് ആത്മാര്‍ത്ഥത. വിവഹപ്രായമെത്തിയ ദത്തുപുത്രിയുടെ ഭാവി ചിന്തികാതെ മറിയാമ്മയെ എന്നും ജോലിക്കു വിട്ട് സ്വന്തം ശരീരം അനക്കാതെ വായു പിടിച്ച് നടക്കുന്ന പൊങ്ങച്ചക്കാരന്‍. വിടുവായത്തരം പറഞ്ഞപ്പോള്‍ കൈ പിടിച്ച് തിരിച്ച രുദ്രനെ മാത്രം ഉള്ളില്‍ ഭയം. ആദിയും  അന്ത്യവും ഇല്ലാത്ത മേല്‍പ്പറഞ്ഞ ആദിത്യന്‍ പണ്ടോരുനാള്‍ മാര്‍ക്കോസ്ചേട്ടന് വേണ്ടി ഒരു ഇമെയില്‍ എഴുതി വിട്ടപ്പോള്‍ ഉണ്ടായ കോലാഹലം വായുവില്‍ കുറച്ചുനാള്‍ തങ്ങി നിന്നിരുന്നു.

ശരിരത്തിലെ കൊഴുപ്പ് നിയന്തിക്കാന്‍ fitness centre-ല്‍ കയ്യും കാലും പൊക്കിയപ്പോള്‍ വഴിയെ പോയ തരുണീമണി വെറുതെ ചിരിച്ചപ്പോള്‍ സത്യശീലന്റെ മുഖം ഒരിക്കല്‍ ചമ്മി. പേരില്‍ മാത്രം സത്യം ശീലമാക്കിയവന്‍ ജയന്തിമാരെ വീടുകളിലും ജോലിസ്ഥലങ്ങളിലും ആവുന്നത്ര വേട്ടയാടുന്നു.  ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍ കത്തിവേഷം കെട്ടി അരങ്ങു നിറഞ്ഞാടുന്ന കലികാലവൈഭവം.

പ്രഭേട്ടനും മഹേഷും അരുണും സാത്വികയായ സുഭാദ്രമയും എല്ലാം ഈ കാപാലികവൃന്ദത്തിന് നടുവില്‍ കിടന്നു വീര്‍പ്പുമുട്ടുന്നു. ജനപ്രീതിയാര്‍ജിച്ച കുങ്കമപ്പൂവ് തുടര്‍ന്നുകൊണ്ടേയിരുക്കുന്നു.

പ്രേക്ഷകര്‍ക്കായി നല്‍കുന്ന ചോദ്യങ്ങള്‍.

ആദിയുടെ വിഷലിപ്തകുബുന്ധികള്‍ ക്നാനായക്കാര്‍ തിരിച്ചറിയുമോ?

മാര്‍ക്കോസ്ചേട്ടന്‍ വീണ്ടും കുലത്തൊഴിലിലേക്ക് മടങ്ങുമോ?
ശാലിനി എന്നങ്ങിലും സനാഥയായി തീരുമോ?

സത്യശീലന്‍ ദൈവഭക്തനായി സമുഹത്തിന് നന്മ ചെയ്യുമോ?

കാപട്യ സ്നേഹക്കാര്‍ ജയന്തിമാരെ കൊലക്കു കൊടുക്കുമോ?

കൊച്ചുമക്കള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ജഗന്നാഥന്‍ സര്‍ എങ്ങിനെ തരണം ചെയ്യും?

മഹേഷിനു എന്നെങ്കിലും സ്വസ്ഥമായികുടുംബജീവിതം നയിക്കനാകുമോ?
കാര്‍ത്തിക മോള്‍ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം ലഭിക്കുമോ?

     മുടങ്ങാതെ കാണുക
          എല്ലാ ആഴ്ചയിലും
              നിങ്ങളുടെ സ്വന്തം കമ്മ്യൂണിറ്റി centreല്‍

No comments:

Post a Comment