യു.കെ.യിലെ ഏറ്റവും വലിയ യുവജനസംഘടനയായ UKKCYL-ന്റെ 2012 യൂത്ത് ഫെസ്റ്റിവല്‍ Manchester-ലെ വിതിന്ഷോയില്‍ ഒക്ടോബര്‍ 20ന് വിജയകരമായി നടക്കുകയും ന്യൂകാസില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുകയും ചെയ്തു.
Newcastle Unit പങ്കെടുത്ത പുരാതനപ്പാട്ട്, ഗ്രൂപ്പ് ഡാന്‍സ്, പ്രസംഗം, നടവിളി എന്നിവിയില്‍ ഒന്നാം സ്ഥാനവും സിംഗിള്‍ സോംഗിന്റെ രണ്ടാം സ്ഥാനവും നേടിയാണ് ഈ വര്‍ഷത്തെ ഏറ്റവും നല്ല യുനിറ്റായി തിരഞ്ഞെടുക്കപ്പെട്ടത്.
പരിപാടി കാണുവാനും, തങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്കുവാനുമായി വൈസ് പ്രസിഡന്റ്, ജിജോ മാധവപ്പള്ളിയുടെയും, ന്യൂ കാസില്‍ യുണിറ്റ് പ്രസിഡന്റ് ഷെമില്‍ കണിയാര്‍കുഴിയിലിന്റെയും നേതൃത്വത്തില്‍ എത്തിയ ഇരുപതില്‍പ്പരം കുടുംബങ്ങള്‍ ഈ വിജയം ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായി കണ്ടു.
ന്യൂകാസില്‍ ഡയരക്ടര്‍ സ്റ്റീഫന്‍ അഞ്ചന്‍കുന്നത്ത് സംഘാടകര്‍ക്കും UKKCA Executive Committy-യ്ക്കും നന്ദി രേഖപ്പെടുത്തി.
സ്റ്റീഫന്‍ അഞ്ചന്‍കുന്നത്തിന്റെയും ഭാര്യ, ജസ്സിയുടെയും മാസങ്ങളായുള്ള പരിശീലനവും യുണിറ്റിലെ കൂട്ടായ്മയുമാണ് ഈ വിജയത്തിന് പിന്നില്‍ എന്ന് മടക്കയാത്രയില്‍ എല്ലാവരും വിലയിരുത്തി.
No comments:
Post a Comment