ഇന്നലെ നടന്ന നാഷണല്‍ കൌണ്‍സില്‍ യോഗത്തിലെ കൈയ്യേറ്റം വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന മറ്റൊരു കുറ്റകൃത്യത്തിന്റെ ഓര്‍മ്മയാണ് എന്നിലുണര്‍ത്തിയത്.
3 May 1981. സംഭവസ്ഥലം വത്തിക്കാനിലെ St. Peter's Square. സ്ക്വയറിലെയ്ക്ക് പ്രവേശിക്കവേ, ജോണ് പോള്‍ രണ്ടാമന്‍ മാര്‍ പാപ്പയെ Mehmet Ali Ağca എന്നൊരാള്‍ നാല് പ്രാവശ്യം വെടി വച്ചു.
ഉടന്‍തന്നെ പരിശുദ്ധ പിതാവിനെ ആശുപത്രിയിലാക്കുകയും, Mehmet Ali-യെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇറ്റാലിയന്‍ അധികൃതര്‍ നിയമനടപടി മുഴുവന്‍ പൂര്‍ത്തിയാക്കി വധശ്രമം നടത്തിയയാളെ ജീവപര്യന്തം തടവിനു വിധിച്ചു. എന്നാല്‍ എല്ലാവര്ക്കും പ്രിയങ്കരനായ പരിശുദ്ധ പിതാവ് തന്നെ വധിക്കാന്‍ ശ്രമിച്ചയാളെ ജയിലില്‍ പോയി കാണുകയും അന്നത്തെ ഇറ്റാലിയന്‍ പ്രസിഡന്റ് ആയിരുന്ന Carlo Azeglio Ciampi യോട് അഭ്യര്‍ത്ഥിച്ച് ശിക്ഷയില്‍ നിന്ന് വിമുക്തനാക്കി. ഇറ്റാലിയന്‍ സര്‍ക്കാര്‍ അയാളെ 2000 ജൂണില്‍ തുര്‍ക്കിയെലയ്ക്ക് കയറ്റിഅയച്ചു.
ഇതാണ് നമുക്കും UKKCA നേതാക്കള്‍ക്കും മാതൃകയാവേണ്ടത്. പരിശുദ്ധ പിതാവ് താന്‍ ജീവിക്കുന്ന രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വേണ്ടവിധത്തില്‍ മാനിച്ചു; നിയമത്തിനെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിച്ചു. നിയമനടപടി പൂര്‍ത്തി ആയതിനു ശേഷം, ഇറ്റാലിയന്‍ പ്രസിഡന്റിനോട് തന്നെ കൊല്ലാന്‍ ശ്രമിച്ചവനോട് താന്‍ ക്ഷമിച്ചെന്ന് പറയുകയും അയാളെ വെറുതെ വിടണമെന്ന് അഭ്യര്‍ഥിക്കുകയുമാണ് ചെയ്തത്.
നമ്മള്‍ ജീവിക്കുന്ന രാജ്യത്തിന്റെ നിയമം നാമോരോരുത്തരും പാലിക്കാന്‍ കടപ്പെട്ടവരാണ്. “സീസറിനുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും” എന്ന് യേശു ക്രിസ്തു പറഞ്ഞതില്‍ നിന്നും അങ്ങിനെതന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.
“പുരുഷകേസരിയുടെ ഗുണ്ടാവിളയാട്ടവും വനിതാരത്നത്തിന്റെ മാപ്പും” എന്ന പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് പോലെ, നമ്മള്‍ കൈയേറ്റങ്ങള്‍ നടത്തിയവരെ നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കുമ്പോള്‍, പരോഷമായെങ്കിലും നമ്മള്‍ അത്തരം ഗുണ്ടായിസത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്നലെ കയ്യാങ്കളി നടത്തിയ മാന്യദേഹം മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാല്‍, അതില്‍നിന്ന് നമ്മുടെ സമകാലികര്‍ക്കും, വളര്‍ന്നു വരുന്ന നമ്മുടെ തലമുറയ്ക്കും എത്രയോ വിലയേറിയ സന്ദേശമാണ് ലഭിക്കുന്നത്!
പോപ്പിനെക്കാള്‍ വലിയ ക്രിസ്ത്യാനിയായി “ഞാന്‍ എന്റെ ചെകിട്ടത്തടിച്ചവനോട് ക്ഷമിച്ചു” എന്ന് പറയുമ്പോള്‍ (ബഹുമാനപ്പെട്ട പ്രസിഡന്റ് മറ്റേ കാരണം കാണിച്ചു കൊടുത്തില്ല എന്നോര്‍ക്കുക!) ഇന്നാട്ടിലെ നിയമവ്യവസ്ഥയെ മറികടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
വിശുദ്ധന്റെ പാതയിലേയ്ക്കു അതിവേഗം നടന്നുകയറുന്ന ജോണ് പോള്‍ രണ്ടാമന്റെ മാതൃക, ഈ വൈകിയ വേളയിലെങ്കിലും യു.കെ.കെ.സി.എ. ഭാരവാഹികള്‍ക്ക് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രചോദനമാകട്ടെ!
No comments:
Post a Comment