വൂസ്റ്റര്‍: പതിനേഴു നൂറ്റാണ്ടായി പ്രചരിപ്പിച്ച തനിമയുടെയും ഒരുമയുടെയും സന്ദേശം ഒരൊറ്റ വ്യക്തിയില്‍ തട്ടി തകര്‍ന്നപ്പോള്‍ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗം നാണക്കേടിന്റെ ബാക്കിപത്രമായി. വിഗാന്‍ യൂണിറ്റിന്റെ പിറവിയോടെ അവസാനിക്കേണ്ട എക്‌സിക്യൂട്ട് മാഞ്ചസ്റ്റര്‍ അസോസിയേഷന്‍ അംഗം ബേബി കുര്യന്റെ അക്രമാസക്തനായതോടെ അലങ്കോലപ്പെടുകയായിരുന്നു.
പ്രസിഡന്റിനെയും സെക്രട്ടറിയേയും കയ്യേറ്റം ചെയ്ത ബേബിയെ പത്തു വര്‍ഷത്തേക്ക് സംഘടനയുടെ ഭാരവാഹിത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്താണ് നാഷണല്‍ എക്‌സിക്യൂട്ടീവ് പിരിഞ്ഞത്.
വൂസ്റ്ററില്‍ നിര്യാതയായ ക്നാനായ സമുദായാംഗം ജൊവീനയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി വയ്ക്കാരൊങ്ങുന്നതിനിടെയായിരുന്നു മാഞ്ചസ്റ്ററില്‍നിന്നുള്ള അംഗത്തിന്റെ പൊറാട്ടു നാടകം.
ഫാമിലി സ്‌പോണ്‍സറായി യുകെകെസിഎ കണ്‍വന്‍ഷന്റെ മുന്‍പില്‍ സ്ഥാനം പിടിച്ച വനിതാ അംഗത്തോട് പണം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. ഈ പ്രശ്‌നം അവതരിപ്പിച്ച ലിവര്‍പൂളില്‍നിന്നുള്ള അംഗത്തെ അധിക്ഷേപിച്ച ഇവര്‍, പണം കൊടുക്കാന്‍ സൗകര്യമില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ അന്തരീക്ഷം സംഘര്‍ഷഭരിതമായി. വനിതാ അംഗം മാപ്പ് പറയണമെന്നായി മറ്റംഗങ്ങള്‍. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇവര്‍ മാപ്പപേക്ഷിച്ചശേഷമാണ് യോഗം തുടര്‍ന്നത്. തുടര്‍ന്നാണ് വിഗാന്‍ യൂണിറ്റിന്റെ അംഗീകാരം ചര്‍ച്ചയായത്. വിഷയം അജണ്ടയില്‍ ഉള്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചതിനു പിന്നാലെ ബേബി കുര്യന്‍ വേദിയിലേക്ക് ആക്രോശിച്ചു ചാടിക്കയറുകയായിരുന്നു. സ്തബ്ദരായ സദസ്യര്‍ പ്രതികരിക്കും മുന്‍പ് ഇയാള്‍ മൈക്ക് തട്ടിമാറ്റുകയും പ്രസിഡന്റ് ലേവി പടപ്പുരയ്ക്കലിന്റെ കരണത്തിനിട്ട് അടിക്കുകയും ചെയ്തു. തുടര്‍ന്ന് വേദിയില്‍ തെട്ടടുത്തിരുന്ന സെക്രട്ടറിയുടെ ലാപ്‌ടോപ് വലിച്ചടയ്ക്കുകയും ചെയ്തു. ലാപ്‌ടോപ്പിനുള്ളില്‍ കൈ കുടുങ്ങി അദ്ദേഹത്തിന്റെ വിരലുകള്‍ ചതയുകയും ചെയ്തു.
ഇതിനിടെ അംഗങ്ങള്‍ ഇടപെട്ട് ബേബി കുര്യനെ യോഗസ്ഥലത്തുനിന്നു പുറത്താക്കി. തുടര്‍ന്ന് വിഗാന്‍ യൂണിറ്റിന്റെ അംഗീകാരം യോഗം ചര്‍ച്ച ചെയ്തു പാസാക്കി. നൂറംഗങ്ങളില്‍ 98 പേര്‍ യൂണിറ്റിന് അംഗീകാരം നല്‍കുന്നതിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ രണ്ടു പേര്‍ മാത്രമാണ് എതിര്‍ത്തത്. വിഗാന്‍ യൂണിറ്റിന് അനുകൂലമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച യുകെ വാര്‍ത്തയുക്കുള്ള അംഗീകാരം കൂടിയായി ഈ അംഗീകാരം. ഞങ്ങള്‍ ഇതു സംബന്ധിച്ച വാദമുഖങ്ങള്‍ നിരത്തിപ്പോള്‍ ചില ബ്ലോഗുകള്‍ അടക്കം ഞങ്ങളെ കുറ്റപ്പെടുത്തി രംഗത്തുവന്നിരുന്നു. സമുദായാംഗങ്ങളുടെ മനസറിഞ്ഞാണ് യു.കെ. വാര്‍ത്ത നിലകൊണ്ടാതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
ബേബി കുര്യനെതിരേ പോലീസില്‍ പരാതി നല്‍കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും പ്രസിഡന്റ് ലേവി കുര്യനും സെക്രട്ടറി മാത്തുക്കുട്ടി ആനകുത്തിക്കലും സംയമനം പാലിക്കുകയായിരുന്നു.
ഒരുമയുടെ സന്ദേശം ലോകത്തിനു പകരുന്ന സമുദായത്തിന്റെ ഉത്തരവാദിത്വപ്പെട്ട പദവി വഹിക്കുന്നവര്‍ ഈ മാര്‍ഗം സ്വീകരിക്കേണ്ടെന്ന മാതൃകാപരമായ നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. തുടര്‍ന്ന് സംഘടനാതലത്തില്‍ ബേബി കുര്യനെതിരേ നടപടി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
സംഘടനാ ഭാരവാഹിത്വത്തില്‍നിന്ന് ബേബി കുര്യനെ പത്തു വര്‍ഷത്തേക്ക് പുറത്താക്കാന്‍ നാഷണല്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. തെറ്റ് അംഗീകരിച്ച് ബേബി ക്ഷമ പറഞ്ഞാല്‍ ശിക്ഷയില്‍ അഞ്ചു വര്‍ഷത്തെ ഇളവ് ലഭിക്കും. മാഞ്ചസ്റ്റര്‍ യൂണിറ്റില്‍നിന്നുള്ള നാഷണല്‍ കൗണ്‍സില്‍ അംഗത്തിന്റെ മോശം പെരുമാറ്റത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് ജിഷു അംഗങ്ങളോടു ക്ഷമ ചോദിച്ചു. ബേബി കുര്യന്റെ പെരുമാറ്റത്തില്‍ അദ്ദേഹം അംഗമായ അസോസിയേഷനില്‍നിന്നു പോലും വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
മാഞ്ചസ്റ്ററിലെ കത്തോലിക്കാ സംവിധാനം തര്‍ക്കാനും സമുദായാംഗങ്ങള്‍ക്കിടയില്‍ വൈരം വര്‍ധിപ്പിക്കാനുമാണ് ബേബി ശ്രമിക്കുന്നതെന്ന് ഒരുവിഭാഗം ആരോപിച്ചു. സംഘടനയെ ഹൈജാക്ക് ചെയ്യാനും പ്രസിഡന്റാകാന്‍ ശ്രമിച്ചു പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനുമാണ് ബേബി ശ്രമിക്കുന്നതെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment