Wednesday, October 31, 2012

ലാഭേച്ഛയില്ലാത്ത സേവനം

ഫോട്ടോയ്ക്ക് കടപ്പാട്: ദി ഹിന്ദു 
കല്യാണസുന്ദരം ക്നാനയക്കാരനല്ല ക്രിസ്ത്യാനി ആണെന്നും തോന്നുന്നില്ല. എങ്കിലും ഇദ്ദേഹത്തില്‍ നിന്ന് നമുക്ക് പലതും പഠിക്കാന്‍ സാധിക്കും.

മുപ്പതു വര്ഷം ലൈബ്രേറിയനായി ഇദ്ദേഹം ജോലി ചെയ്തു. ശമ്പളമായി ലഭിച്ചത് മുഴുവന്‍ പാവങ്ങള്‍ക്കായി വീതിച്ചു കൊടുത്തു. സ്വന്തം ചിലവിനായി ഒരു റെസ്റ്റോറന്റില്‍ പാര്‍ട്ട്‌-ടൈം ജോലി ചെയ്തു.

ഇദ്ദേഹതിക്കുറിച്ചുള്ള വാര്‍ത്തകള്‍ ചുവടെ കൊടുക്കുന്നു. ഹിന്ദുവില്‍ വന്ന വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ദിക്കണം ഇദ്ദേഹത്തിനു നന്മ ചെയ്യാന്‍ ഇടനിലക്കാരുടെ ആവശ്യമുണ്ടായില്ല. മതാധിപന്മാരെപോലെ ദാനം ചെയ്യുംതോറും ഇദ്ദേഹം ലാഭം ഉണ്ടാക്കിയില്ല. ഇദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നു.

നന്മ ചെയ്യണമെന്നുള്ളവര്‍ക്ക് കല്യാണസുന്ദരം മാതൃകയാവട്ടെ!

Mr.Kalayanasundaram worked as a Librarian for 30 years. Every month in his 30 year experience(service), he donated his entire salary to help the needy. He worked as a server in a hotel to meet his needs. He donated even his pension amount of about ten lakh rupees to the needy.

He is the first person in the world to spend the entire earnings for a social cause. In recognition to his service, the American government honoured him with the ‘Man of the Millennium’ award. He received a sum of Rs 30 crores as part of this award which he distributed entirely for the needy as usual.

Moved by his passion to help others, Super Star Rajinikanth adopted him as his father. He still stays as a bachelor and dedicated his entire life for serving the society. 

All our Politicians, Film stars, Business magnets, cricketers  Press and we all Indians should be PROUD and also should be ashamed of ourselves. American Government has honored him but we Indians even don't know that such a personality exist amongst us.

Hat's off Kalayanasundaram.. We Indians are extremely proud of you and proudly say "THIS HAPPENS ONLY IN INDIA"

"Life without God is like an unsharpened pencil - it has no point."

നിങ്ങളെന്നെ അക്നാ ആക്കി......


ആദ്യമായിട്ട് ജയിംസിനും ലിസ്സിക്കും അഭിനന്ദനങ്ങള്‍. ഒപ്പം നവദമ്പതികള്‍ക്ക് ആശംസകളും.

അമേരിക്കന്‍ ഐക്യനാടുകളില്‍ ആദ്യമായിട്ടായിരിക്കണം ഇത്രയും ശക്തവും നേരിട്ടുമുള്ള ഒരു പ്രതികരണവും പ്രവര്‍ത്തനവും ഒരു സാദാ ക്നാനായക്കാരനില്‍ നിന്നും സഭാനേതൃത്വത്തിനു ലഭിക്കുന്നത്. ചിലര്‍ക്കെങ്കിലും നട്ടെല്ല് വച്ചുതുടങ്ങിയിരിക്കുന്നു എന്നു ചുരുക്കം. പാണ്ടന്‍ നായുടെ പല്ലിന്റെ ആ പഴയ ശൌര്യം പണ്ടേപോലെ ഫലിക്കുന്നുണ്ടോ എന്നൊന്നു സംശയിക്കുന്നതും നന്നായിരിക്കും.

ഇവിടെ അമേരിക്കയില്‍ ഇതൊരു പുത്തന്‍ സംഭവമല്ല എന്ന് ഏവര്‍ക്കും അറിയാം. ലോസ് ആഞ്ചല്‍സിലും ചിക്കാഗോയിലും ന്യൂയോര്‍ക്കിലും എല്ലാം ഇതേ നാടകം ഇതേ രൂപത്തില്‍ പല ആവര്‍ത്തി ആടിയിട്ടുണ്ട്. പക്ഷെ ഒരിക്കലും ഇതേ തരത്തിലുള്ള പ്രതികരണം ഉണ്ടായിട്ടില്ല എന്നു മാത്രം. ഇതു അളമുട്ടിയ സമൂഹത്തിന്‍റെ ചെറുത്തു നില്‍പ്പിന്‍റെ ഒരു പ്രതിഫലനം മാത്രം. മുന്‍കാലങ്ങളില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ എന്തെങ്കിലും കൊടുത്തു കാര്യങ്ങള്‍ ഒതുക്കിതീര്‍ക്കുകയായിരുന്നു എല്ലാവരുടെയും പതിവ്. “എന്തിനു താനായിട്ട് വഴക്കിനു പോകുന്നു” എന്നൊരു ചിന്താഗതിയും. പുരോഹിതന്മാര്‍ക്ക് ഇതു നല്ലവണ്ണം അറിയാം. എല്ലാക്കാലവും അതൊരു ബലഹീനത ആയിട്ട് അവര്‍ കണ്ടു. കൊക്കെത്ര കുളം കണ്ടതാ കുളമെത്ര കൊക്കിനെ കണ്ടതാ. പക്ഷെ ആ ചിന്താഗതിയെ ആണ് തുണ്ടത്തില്‍ ജയിംസിന്റെ കുടുംബം തകര്‍ത്തുകളഞ്ഞത്. എന്തിനും ഉണ്ടല്ലോ ഒരു പരിധി. സിംഹാസനത്തില്‍ ഇരുന്നു കല്പ്പിക്കുന്നവര്‍ക്ക് കല്പിച്ചാല്‍ മതി. പക്ഷെ അമേരിക്കയില്‍ ഒരു കല്യാണം നടത്തിയെടുക്കണമെങ്കില്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ നടത്തുന്നവര്‍ക്കല്ലേ അറിയൂ. കുറഞ്ഞത്‌ ഒരു വര്‍ഷത്തെ തയ്യാറെടുപ്പ്. അതിനിടക്ക് തന്നെ വേണം ക്രിസ്തുവിന്റ പ്രതിപുരുഷന്മാരുടെ അധികാരം ഉറപ്പിക്കലും മര്യാദപഠിപ്പിക്കലും. പുരക്കു തീ കത്തുമ്പോള്‍ അല്ലെ വാഴ വെട്ടാന്‍ ഏറ്റവും പറ്റിയ സമയം!

അമേരിക്കയില്‍ ഒരു കല്യാണത്തിന് രണ്ടാഴ്ച മുമ്പ് മുടന്തന്‍ ന്യായവും പറഞ്ഞു മുടക്കാന്‍ വരുന്നവരുടെ മനഃസാക്ഷി അപാരം തന്നെ. വൈദികന് എന്തുമാകാം എന്നുള്ള അഹങ്കാരം. എന്തിനും ഏതിനും ഒന്നാം സ്ഥാനത്തു മാത്രം നിന്ന് ശീലിചിട്ടുള്ളവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. മൂന്നാണി തുമ്പില്‍ അര്‍ത്ഥനഗ്നനായി മരക്കുരിശില്‍ തൂങ്ങിയ ഒരു ആശാരി ചെറുക്കന്റെ പേരിലാണ് ഈ കൊലവിളിയെല്ലാം എന്നതാണ് വിരോധാഭാസം.

ജനാധിപത്യത്തിന്റെ അടിസ്ഥാനസ്വഭാവവിശേഷങ്ങള്‍ക്ക് പോലും പുല്ലുവില കല്‍പ്പിക്കാത്ത സഭാനേതൃത്വത്തിന് ഇതൊക്കെ ഉള്‍കൊള്ളാന്‍ സാധിക്കുകയില്ല എന്നറിയാം. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരയുടെ നടുമുറി തന്നെ തിന്നണം എന്ന പഴമൊഴി ഇവര്‍ കേട്ടിട്ടില്ല എന്നു തോന്നുന്നു. അമേരിക്കന്‍ പള്ളിയില്‍ പണി എടുക്കുമ്പോള്‍ തനി അമേരിക്കനായി പെരുമാറാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. അവിടെ ഒച്ഛാനിച്ചു നിന്നില്ലെങ്കില്‍ വിവരം അറിയും. പക്ഷെ ഒരു മലയാളിയുടെ നിഴലു കണ്ടാല്‍ ഇവരുടെ ഭാവം മാറും. അമേരിക്കനോട് കാണിക്കാന്‍ കഴിയാത്ത സകല കൊള്ളരുതാഴികകളും അപ്പോള്‍ സടകുടഞ്ഞു പുറത്തു വരും. കടലു കടന്നാല്‍ വേഷത്തില്‍ മാറ്റം വരുത്താന്‍ ഒരു മടിയും ഇല്ല. ബാക്കിയെല്ലാം പണ്ടത്തേതിന്റെ പിന്നത്തേത്‌. കാലം മാറിയ കാര്യം ഇവര്‍ അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞതായി ഭാവിക്കുന്നില്ല. സാധാരണക്കാരനും വിവരം വച്ചുതുടങ്ങി എന്ന് ഇനിയെങ്കിലും ഓര്‍ത്താല്‍ നന്നായിരുന്നു.

നമ്പ്യാരുടെ ഭാഷയില്‍ പറഞ്ഞാല്‍

ശകുനം നന്നാനെന്നു നിനച്ചു
പുലരും വരെയും കട്ടുമുടിച്ചാല്‍
തല പോം എന്നതു ബോധിച്ചാലും

കുളിപ്പിച്ചുകുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. ചുമ്മാതല്ല കല്യാണം കഴിഞ്ഞ കുട്ടികളൊന്നുംതന്നെ പിന്നെയങ്ങോട്ട്‌ തിരിഞ്ഞു നോക്കാത്തത്. പിഴിയാനുള്ളത് പിഴിഞ്ഞു കഴിഞ്ഞസ്ഥിതിക്ക് വന്നില്ലേലും കുഴപ്പമില്ല താനും. കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അടുത്ത ഇരയെ നോക്കുന്നതല്ലേ ബുദ്ധി? സമുദായത്തെ ഒലത്തിഒലത്തി ചെല്ലുന്നിടത്തെല്ലാം കലഹം വളര്‍ത്തിയെടുക്കുണമെന്ന് ഏതു ബൈബിളില്‍, എവിടെയാണോ പറഞ്ഞിരിക്കുന്നത്. സമാധാനത്തിന്റെ സന്ദേശവാഹകന്റെ പ്രതിപുരുഷന്മാര്‍ എന്തുകൊണ്ട് കലഹപ്രിയരായി മാറുന്നു? സമൂഹത്തില്‍ അശാന്തിയും അസ്സമാധനവും വളര്‍ത്തി വലുതാക്കുന്നു!

പറ്റിയവര്‍ക്കോ പറ്റി ഇനിയുള്ളവരെങ്കിലും ഇതൊരു പാഠമായി കണ്ടു മുന്‍പോട്ടു പോയാല്‍ നന്നായിരിക്കും.

പയസ് പൂഴിക്കാല   

മാറാരോഗികളും ചിക്കാഗോ സെന്റ് മേരീസ് പള്ളിയും.


യേശുവിന്റെ കാലത്ത് സമൂഹത്തിലെ വെറുക്കപ്പെട്ടവരും പുറം തള്ളപ്പെട്ടവരും ആയിരുന്നു വേശ്യകളും കുഷ്ടരോഗികളും. കുഷ്ടരോഗത്തിന് ഇന്ന് ചികിത്സ ഉണ്ട്; വേശ്യകളെ പുനരധിവസിപ്പിക്കുവാന്‍ ഭവനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട് എങ്കിലും പഞ്ചനക്ഷത്ര വേശ്യാലയങ്ങള്‍ ഒന്നിനൊന്ന് കൂടി വരുന്നു. ചിക്കാഗോയിലെ സെന്‍റ് മേരീസില്‍ ഇതില്‍ ഏതു വകുപ്പില്‍ ഉള്ളവര്‍ ആണ് കൂടുതല്‍ എന്ന് അറിയില്ല.  ഏതായാലും കുര്ബാനക്കിടയിലെ കൈകൊടുത്തുള്ള സമാധാനം കൊടുക്കുന്ന പരിപാടി നിറുത്തി കാരണം രോഗാണുക്കള്‍ പകരാന്‍ ഇടയുണ്ട് എന്നാണു പുതിയ കണ്ടുപിടുത്തം. നമ്മുടെ മുത്തുവിന് പുതിയ ദര്‍ശനം കിട്ടിയതാണോ അതോ വല്ല വിവരവും രഹസ്യമായി കിട്ടിയതോ?

എവിടെ ആണ് അണുവിന്റെ ഉത്ഭവം?. അച്ചനാണ് സമാധാനം കൊടുത്ത് തുടങ്ങുന്നത്. പിന്നീട് കപ്യാര്‍ അത് വിശ്വാസികള്‍ക്ക് കൊടുക്കും. ഈ ചെയനില്‍ എവിടെ ആണ് അച്ചാ തുടക്കംതുടക്കം അറിഞ്ഞാല്‍ ചികിത്സ എളുപ്പമല്ലെ?

നാട്ടിലേക്ക് എയിഡ് കൊടുക്കുവാന്‍ വേണ്ടി ഓടിയോടി പോകുന്ന പ്രാഞ്ചികള്‍ക്ക് പ്രതിഫലമായി അവിടെ നിന്നും വല്ല എയിഡ്സ് കിട്ടിയോ എന്നാണ് അറിയേണ്ടത്.

കാരണം ഒരു പാലം ഇട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണമല്ലോ! ഈ വിവരം വല്ലതും മുത്തുവിനോട് നേരിട്ടോ അല്ല കുമ്പസാരത്തിലോ ആരെങ്കിലും പറഞ്ഞ് കാണും. അതോ  സമാധാനം പള്ളിയില്‍ വച്ച് ചിലര്‍ക്ക് തന്നെ കൊടുക്കണം എന്ന മോഹത്തോടെ ഇരിപ്പടം കണ്ടുപിടിക്കുകയും എത്ര സമയം കൈ കൊടുത്താലും കൊടുക്കുന്ന വ്യക്തിക്ക് സമാധാനം കിട്ടാതിരിക്കുകയും ചൈയ്യുന്നവര്‍ ഉണ്ടന്നുള്ള കാര്യം അങ്ങ് അറിയുകയും അതിന്റെ തുടര്‍നടപടി ആയി ഈ നിയമം  വന്നതും ആണോ?

നടപടി വന്നില്ല എങ്കില്‍ പണ്ട് മേയ്‌വുഡ് പള്ളിയില്‍ നിതമ്പത്തിനു പിടിച്ചു അവസാനം പാപം മോചിക്കുവാന്‍ കുരിശുവരച്ചു ഹന്നന്‍ വെള്ളം പൂശി പാപപരിഹാരാര്‍ത്ഥം കര്‍മ്മം ചൈയ്യിച്ചതുപോലെ ഇവിടെയും അച്ചന്‍ കൂലി ഇല്ലാതെ പാപമോചനത്തിന് വേണ്ടി ഒത്തിരി കഷ്ടപ്പെടേണ്ടി വരും എന്നതുകൊണ്ട്‌ കാലേകൂട്ടി പ്രഖ്യാപനം നടത്തിയതായിരിക്കും.  ഇനി വിശ്വാസി പള്ളിയില്‍ പോകുമ്പോള്‍  മൂക്ക് മറയ്ക്കുവാന്‍  മാസ്ക്കും, കൈയ്യില്‍ കൈയ്യുറയും ഒക്കെ ധരിച്ചു പോകുക. അച്ചന്‍ തൊട്ടതിലും തൊടുകയോ ഭക്ഷിക്കുകയോ ചൈയ്യരുത് കാരണം എവിടെ ആണ് ഇതിന്റെ തുടക്കം എന്ന് ആര്ര്‍ക്കും അറിയില്ല.

അതുകൊണ്ട് എത്രയും വേഗം അധികാരികളെ അറിയിച്ചു എല്ലാവര്ക്കും ഒരു മെഡിക്കല്‍ ചെക്ക്‌അപ്പ്‌  നടത്തുവാന്‍ നടപടികള്‍ സ്വീകരിക്കേണ്ടതും ആകുന്നു ഇല്ലങ്കില്‍ ഈ മാറാരോഗം മൂലം ക്നാനായവംശം തന്നെ ഇല്ലാതാകും.

ചിക്കാഗോ ചാരന്‍

(ഇനി മുതല്‍ കൈ കൊടുത്ത് സമാധാനം പകരുന്ന ചടങ്ങ് വിശുദ്ധ കുര്‍ബ്ബാനയ്ക്കിടയില്‍ വേണ്ട എന്ന വികാരി ജനരാളിന്റെ ചിക്കാഗോയിലെ  പ്രഖ്യാപനത്തെ തുടര്‍ന്ന് എഴുതിയത്)

കുറി വേണോ കുഞ്ഞാടെ, കല്യാണക്കുറി (അഞ്ചാം ഭാഗം)

ഹൂസ്റ്റണ്‍ - അല്പം ചരിത്രം 

സര്‍വ്വശക്തനായ ഡോളറെ, അങ്ങേയ്ക്ക് സ്തുതി!

അങ്ങാടിയത് പിതാവുമായി സംസാരിച്ചതിനു ശേഷം, പ്രതിശ്രുതവരന്‍, ജോമോന്‍ തുണ്ടത്തില്‍ ഹൂസ്റ്റണ്‍ ക്നാനായപള്ളിവികാരി, ഇല്ലിക്കുന്നത്തച്ചനുമായി സംസാരിച്ചു. അങ്ങാടിയത് പിതാവ് പറഞ്ഞത് അറിഞ്ഞിട്ടോ അറിയാഞ്ഞിട്ടോ, വൈദികന്‍ തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

ഒത്തുകല്ല്യാണത്തിനു ശേഷം പതിവിന്‍പടി ക്നാനയപള്ളിയില്‍ വിവാഹം വിളിച്ചുചൊല്ലണം. അതിനുശേഷം മാത്രമേ കുറി കൊടുക്കാന്‍ സാധിക്കുകയുള്ളൂ. (ഇവിടെ കല്യാണക്കുറിയുടെ പരമ്പരാഗതമായ ഉദ്ദേശം മനസ്സിലാക്കാന്‍ ഒന്ന് ശ്രമിക്കാം. ഈ കല്ല്യാണക്കുറി ഒരു ക്നാനായ ആചാരമല്ല, സീറോ-മലബാര്‍ ഫോര്മാലിറ്റിയാണ്. തൃശ്ശൂര്‍ പ്രദേശത്തുള്ള ഒരാള്‍ക്ക്‌ ചങ്ങനാശ്ശേരിയില്‍ നിന്ന് വിവാഹാലോചന വരുന്നു എന്ന് കരുതുക; യാത്രാസൗകര്യങ്ങള്‍ കുറവായിരുന്ന പഴയകാലത്ത് തൃശ്ശൂര്‍കാരന്‍ വരന് വേറെ ഭാര്യയും മക്കളും ഉണ്ടോ എന്ന് ചങ്ങനാശേരി വികാരിക്കോ, വധുവിനോ, ബന്ധുക്കള്‍ക്കോ അറിയില്ല. അത്തരം കുഴപ്പങ്ങള്‍ ഒന്നും ഇല്ലെന്നു വരനെ അറിയാവുന്ന തൃശ്ശൂര്‍ വികാരി ചങ്ങനാശ്ശേരി വികാരിയെ അറിയിക്കുന്നതാണ് കല്യാണക്കുറി. ഇന്ന് അത് സഭാധികാരികള്‍ക്കു കാശ് പിടുങ്ങാനുള്ള ഒരു “പാരമ്പര്യം” ആയി മാറി, മാറ്റി. ജോമോന് മറ്റ് ഭാര്യയും കുട്ടികളും ഇല്ലെന്നു, ന്യൂയോര്‍ക്കിലുള്ള വധുവിനും വീട്ടുകാര്‍ക്കും സെല്‍ ഫോണിന്റെയും, ഇമെയിലിന്റെയും ഫേസ്ബുക്കിന്റെയും ഈ കാലത്ത് അറിയാഞ്ഞിട്ടല്ല; പത്തു കാശ് കിട്ടുന്നത് ഇങ്ങോട്ട് പോരട്ടെ, അത്ര തന്നെ!).

വൈദികന്റെ നിലപാട് ഇതാണ്: “ജോമോന് ഓര്‍മ്മയുണ്ടല്ലോ, കാശിന്റെ കാര്യം.....  ഞാന്‍ പറഞ്ഞില്ലേ, ഈ മുടിഞ്ഞ പാരിഷ് കൌണ്‍സില്‍കാര് – എന്ത് ചെയ്യാം അവന്മാര് സമ്മതിക്കേണ്ടേ? വെറും മൂവായിരം ഡോളറിന്റെ കാര്യമല്ലേ.......”

അങ്ങാടിയത്ത്‌ സംഗതികളുടെ പോക്ക് പ്രശ്നത്തിലേയ്ക്കാണെന്നു മനസ്സിലാക്കി, ലൈന്‍ മാറ്റി. നമ്മുടെ പാരമ്പര്യം എന്നൊക്കെ തട്ടിവിട്ട് കിട്ടുന്നത് പോരട്ടെ എന്ന ചിന്തയില്‍ വല്ലതും തരണേ എന്ന് പറഞ്ഞതേയുള്ളൂ. പക്ഷെ ഇല്ലിയച്ചന് അങ്ങനെ പറയാന്‍ പറ്റുകയില്ല. അതിന്റെ കാരണം അറിയണമെങ്കില്‍ ഹൂസ്റ്റണ്‍ ക്നാനായ മിഷന്റെ ചരിത്രം പഠിക്കണം. അമേരിക്കയിലും മറ്റു വിദേശരാജ്യങ്ങളിലുമുള്ള ക്നാനയക്കാര്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ടതാണത്.

ഏതാണ്ട് പത്തു വര്‍ഷക്കാലം പിന്നോട്ട് പോകണം. കൃത്യമായിപ്പറഞ്ഞാല്‍ 2003. ഹൂസ്റ്റണില്‍ ക്നാനായ കുടുംബങ്ങള്‍ നൂറില്‍ താഴെ മാത്രം. തങ്ങള്‍ സ്ഥിരതാമസമാക്കിയ നഗരത്തില്‍ തങ്ങളുടെ ആത്മീയവും ഭൌതികവുമായ ഉന്നമനത്തിനായും, ജീവിതസൌകര്യത്തിനായും പതിമൂവായിരം ചതുരശ്ര അടി (13,000 Sq. Ft.)  വിസ്താരമുള്ള ഒരു മനോഹരമായ കമ്മ്യൂണിറ്റി സെന്റര് പണി കഴിപ്പിച്ചു. ആറു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ (2009-ല്‍) അന്നുണ്ടായിരുന്നവരുടെയെല്ലാം സഹകരണത്തോടെ, ഈ കെട്ടിടത്തിനു വേണ്ടിയെടുത്ത കടം മിക്കവാറും തിരിച്ചടച്ചുതീര്‍ത്തു.

ഹൂസ്റ്റണ്‍ ക്നാനായ കമ്മ്യൂണിറ്റി സെന്റര്‍ -  2010 ല്‍ നടന്ന ഒരു First Holy Communion 

സമുദായസ്നേഹികള്‍ ഒത്തുകൂടി അവരുടെ ഭാവിയെക്കുറിച്ച് ആലോചിച്ചു. അതിനോടകം കുടുംബങ്ങളുടെ എണ്ണം ഏതാണ്ട് മുന്നൂറ്റിയമ്പതായി ഉയര്‍ന്നിരുന്നു. കമ്മ്യൂണിറ്റി സെന്ററില്‍ 800 – 850 സീറ്റിംഗ് കപ്പാസിറ്റി ആണുള്ളത്. നിലവില്‍ കടബാധ്യത ഇല്ലാത്തതിനാലും, കുടുംബങ്ങളുടെ എണ്ണം ഇനിയും കാര്യമായി വര്‍ദ്ധിക്കാന്‍ സാധ്യത ഉള്ളതിനാലും 1200 പേര്‍ക്കിരിക്കാവുന്ന ഒരു ദേവാലയം സ്വന്തമായി വേണം എന്ന ആഗ്രഹം പൊതുവില്‍ ഉയര്‍ന്നുവന്നു. പൊതുയോഗസമ്മതപ്രകാരം കമ്മ്യൂണിറ്റി സെന്റെരിനോട് ചേര്‍ന്ന് കിടക്കുന്ന മൂന്നര ഏക്കര്‍ സ്ഥലം ദേവാലയനിര്‍മ്മാണത്തിനായി ദാനം ചെയ്തു. തുടര്‍ന്ന് കേരളത്തനിമയിലുള്ള ഒരു ദേവാലയം അവിടെ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

ഇതിനോടകം, കമ്മ്യൂണിറ്റി സെന്റെറിന്റെ തൊട്ടരികില്‍ തന്നെ റിട്ടയര്‍ ചെയ്യുന്ന ക്നാനായ ദമ്പതികള്‍ക്കായി ഒരു ക്നാനായ ഹോംസും തുടങ്ങിയിരുന്നു. താമസം, പള്ളി, കമ്മ്യൂണിറ്റി സെന്റര് – ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു കോംപ്ലെക്സ് ആയിരുന്നു ഉദ്ദേശം.

പള്ളി പണിയ്ക്ക് വേണ്ടി, ഡൌണ്‍ പേയ്മെന്റ്റ്‌ കൊടുക്കേണ്ടുന്നതിനു (ആദ്യ ഗഡു) വേണ്ടിയുള്ള പിരിവു ആരംഭിച്ചു. ഇത് ഓരോ കുടുംബത്തിനും മൂവായിരം ഡോളര്‍ എന്ന് നിശ്ചയിച്ചു. പണിയുടെ പുരോഗതിയ്ക്കനുസരിച്ചു ബാക്കിയുള്ള തുക പിന്നീട് തീരുമാനിക്കാം എന്നായിരുന്നു പദ്ധതി.

ആവേശഭരിതരായ പൊതുജനത്തിന്റെ നിര്‍ല്ലോഭസഹകരണത്താല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഏതാണ്ട് ഇരുന്നൂറ്റമ്പതോളം വീട്ടുകാരില്‍ നിന്നുമായി, യാതൊരു സമ്മര്‍ദ്ദതന്ത്രങ്ങളും ചെലുത്താതെ പത്തുലക്ഷത്തിനടുത്തുള്ള തുക പിരിഞ്ഞു കിട്ടി. കേരളത്തനിമയിലുള്ള പള്ളിയുടെ മാതൃക തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. കെട്ടിടം പണികഴിപ്പിക്കാന്‍ ടെണ്ടര്‍ വിളിച്ചു. ടെണ്ടര്‍ ഓപ്പണിംഗിനു ശേഷം മിസോറി സിറ്റി അധികൃതര്‍ പെര്‍മിറ്റ്‌ ക്യാന്‍സല്‍ ചെയ്തു. ഇതിന്റെ യഥാര്‍ത്ഥകാരണം കണ്ടത്തി വേണ്ട പരിഹാരങ്ങള്‍ ചെയ്യാനായി ഒരു കമ്മറ്റിയെ നിയോഗിച്ചെങ്കിലും അത് പ്രാവര്‍ത്തികമാക്കാനുള്ള സാവകാശാമോ, അതിനോട് സഹകരിക്കാനുള്ള സന്മനസ്സോ അധികാരികള്‍ എന്ന് നടിക്കുന്നവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല എന്നതാണ് സത്യം. അധികൃതര്‍ക്ക്‌, ഇനിയും ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കാത്ത എന്തോ അജണ്ട ഉണ്ടായിരുന്നു എന്നത് വ്യക്തം. എങ്ങിനെയെങ്കിലും, എവിടെയെങ്കിലും ഒരു പള്ളി എന്നതായിരുന്നു അവരുടെ ലക്‌ഷ്യം. അവിടെ കുഞ്ഞാടുകളുടെ ആഗ്രഹങ്ങള്‍ക്കോ, അവരുടെ സൌകര്യങ്ങള്‍ക്കോ യാതൊരു സ്ഥാനവും പ്രസക്തിയും ഉണ്ടായിരുന്നില്ല.

2011 ജൂലൈ മാസത്തില്‍ മൂലക്കാട്ട് പിതാവ് ഹൂസ്റ്റണില്‍ എത്തി. (അദ്ദേഹത്തിന്റെ ഒരു സഹോദരി ഇവിടെയുള്ളതിനാല്‍ പിതാവിന്റെ അമേരിക്കന്‍ പര്യടനവേളയിലൊക്കെ ഹൂസ്റ്റണ്‍ സന്ദര്‍ശിക്കുന്ന പതിവുണ്ട്.) ഈ പ്രതിസന്ധിയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അല്ലാത്ത പക്ഷം 2011 ഡിസംബറിനു ശേഷം ഹൂസ്റ്റണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ അനുവദിക്കുന്നതല്ല എന്നും കുര്ബാനമധ്യെ പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി സെന്ററില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിലെ അപകടം എന്താണെന്ന് പാവം കുഞ്ഞാടുകള്‍ക്ക്  മനസ്സിലായിട്ടില്ല. ഇത്ര കടുത്ത ഒരു നിലപാടെടുക്കാന്‍ പിതാവിനെ പ്രേരിപ്പിച്ച ചേതോവികാരം ഹൂസ്റ്റണ്‍നിവാസികള്‍ക്ക് ഇന്നും അഞാതമാണ്.

ഈ പ്രശ്നത്തിന് എങ്ങിനെ പരിഹാരം കാണാം എന്ന് പൊതുജനം തലപുകഞ്ഞ് ആലോചിക്കവേ, വസ്തുകച്ചവടക്കഴുകന്മാര്‍ ഈ അവസരം ശരിയ്ക്കും മുതലെടുത്തു. 1200 സീറ്റിംഗ് കപ്പാസിറ്റിയുള്ള പള്ളി പണിയാനായിരുന്നു ഉദ്ദേശം. കമ്മ്യൂണിറ്റി സെന്ററില്‍ സുഖമായി 800 - 850 പേര്‍ക്കിരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. എന്നാല്‍ കണ്ടെത്തിയതാകട്ടെ കേവലം 540 കപ്പാസിറ്റിയുള സിനിമ തീയേറ്റര്‍ മോഡലിലുള്ള ഒരു ചില്ലുകൊട്ടാരം. ഇരപത്തെട്ടു ലക്ഷം ഡോളറിനാണ് ഇത് കരാറാക്കിയത്. ഈ കെട്ടിടം ഉടന്‍ തന്നെ Fore-Closure നു നിശ്ചയിക്കപ്പെടും എന്നും അപ്പോള്‍ നേര്‍പകുതി വിലയ്ക്ക് ഇത് വാങ്ങാന്‍ സാധിക്കുമെന്നുമുള്ള നിയമോപദേശകന്റെ അറിയിപ്പ് പള്ളിവാങ്ങാന്‍ മുന്കൈയെടുത്ത, അച്ചനോടൊട്ടി നിന്ന, നേതാക്കള്‍ ചെവിക്കൊണ്ടില്ല. ഞായറാഴ്ച കുര്‍ബ്ബാനയ്ക്ക് ശേഷം ദൈവം പള്ളി ഒരുക്കി തന്നതിന് നന്ദി പറയുകയും, ആളുകള്‍ മീറ്റിംഗില്‍ പങ്കെടുത്തു എന്നതിന് കള്ളരേഖ ഉണ്ടാക്കുകയും ചെയ്തു.

ഭൂരിഭാഗം ജനങ്ങള്‍ ഇതിനോട് വിയോജിക്കുകയും 180ല്‍ പരം ആളുകള്‍ ഒപ്പിട്ട നിവേദനത്തിലൂടെ എല്ലാവരെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ പൊതുയോഗം വിളിക്കണം എന്നാവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍, കുഞ്ഞാടുകളെ നയിക്കേണ്ടവര്‍ അതിനെ പുച്ഛത്തോടെ തള്ളിക്കളഞ്ഞുകൊണ്ട് അരുളിച്ചെയ്തു – ഒന്നുകില്‍ ഞങ്ങളുടെ വഴി, അല്ലെങ്കില്‍ പെരുവഴി! (Either my way, or Highway!).  പ്രതികരിച്ചവര്‍ക്ക് പെരുവഴി തന്നെയായി ആധാരം.

2011 നവംബര്‍ മാസത്തില്‍ ക്നാനായ വിജിയുടെ വന്‍വിജയം എന്ന മട്ടില്‍ സെന്റ്‌ മേരീസ്‌ ചര്‍ച്ച് എന്ന പേരില്‍ പുതിയ പള്ളിയുടെ കൂദാശ ആഡംബരത്തോടെ നടന്നു. ഇതോടെ സഭാനേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ട ഹൂസ്റ്റണിലെ ഏതാണ്ട് അറുപതു, അറുപത്തഞ്ച് ശതമാനം വരുന്ന ക്നാനായമക്കള്‍ ഇന്ന് ലത്തീന്‍ പള്ളികളില്‍ സസന്തോഷം വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുന്നു – തുണ്ടത്തില്‍ ലിസ്സി-ജെയിംസ്‌ ദമ്പതികളെപ്പോലെ.

2012 ജൂണ്‍ മാസത്തില്‍ ഹോസ്റ്റലില്‍ നടന്ന ടൌണ്‍ ഹാള്‍ മീറ്റിംഗില്‍ വച്ച് ബഹു. വികാരി, ഇല്ലിക്കുന്നത്തച്ചന്‍ ഇത്രയും സമ്മതിച്ചു – പള്ളി വാങ്ങാന്‍ എനിക്ക് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എവിടെ നിന്നാണ് ആ സമ്മര്‍ദ്ദം ഉണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അങ്ങനെ ചെയ്യാതെ തന്നെ സംഗതി വ്യക്തമാണല്ലോ.

പാവം യേശുക്രിസ്തു, നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍ എന്ന് കല്‍പ്പിച്ചു. അദ്ദേഹത്തിന്റെ അനുയായികളായി നടിക്കുന്നവര്‍ പരസ്പര സ്നേഹം എന്ന വികാരത്തിനെ കൊന്നുകുരുതികൊടുത്തു പച്ച ഡോളറിനെ ആരാധിക്കുന്നു.

പ്രേസ്‌ ദി  ഡോളര്‍, പ്രേസ്‌ ദി  ഡോളര്‍, പ്രേസ്‌ ദി  ഓള്‍മൈറ്റി ഡോളര്‍

കടം വാങ്ങിയാണ് പള്ളി വാങ്ങിയത്. അത് തിരിച്ചടക്കണം. ഇത് വല്ലതും അങ്ങാടിയത് പിതാവിനറിയണമോ. എന്തെങ്കിലും കൊടുത്താല്‍ മതി എന്നൊക്കെ അങ്ങേര്‍ക്കു അവിടെയിരുന്നു പറയാം. പള്ളി നിലനിര്ത്തിയില്ലെങ്കില്‍ ജോലി പോകുന്നത് വികാരിയുടെയാണ്, മേത്രാന്റെയല്ല. അമേരിക്കയില്‍ ഇത്രയും നാള്‍ താമസിച്ചതിനു ശേഷം തിരിച്ചു പോകാന്‍ എങ്ങിനെ തോന്നും? എത്ര ക്നാനായക്കാര്‍ അങ്ങിനെ പോയിട്ടുണ്ട്? ആ നിലയ്ക്ക് ഇത് തന്നെ തക്കം.

"വയ്ക്കടാ മൂവായിരം ഡോളര്‍. കുറി വേണേല്‍ മതി...."

(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

(തുടരും)

Monday, October 29, 2012

അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും


അതിബുധിയുള്ള അച്ചന്മാര്‍ വിചാരിച്ചു അവര്‍ പറയുന്നതിന് മറുത്തൊന്നും പറയാതെ ജനങ്ങള്‍ കേട്ടുകൊള്ളും എന്ന്. വേണ്ട വേണ്ട എന്ന് വിവരമുള്ളവര്‍ പറഞ്ഞതാണ്. പക്ഷെ തങ്ങളേക്കാള്‍ വിവരമുള്ളവര്‍ ലോകത്തില്ലെന്നു ധരിക്കുന്നവര്‍  അത് കേള്‍ക്കുകയില്ല. അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോള്‍ അറിയാം എന്ന് കേട്ടിട്ടില്ലേ? ഇപ്പോള്‍ ചൊറിഞ്ഞു തന്നെ അനുഭവിക്കുന്നു.

ന്യൂയോര്‍ക്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി റെസലുഷന്‍ തീരുമാനിച്ചപ്പോള്‍ അച്ചനോട് മറ്റൊരു കാര്യംകൂടി പറഞ്ഞു - അച്ചന് ശമ്പളം തരുന്നത് ഞങ്ങളാണ്, ഞങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുവാന്‍ തയാറല്ലെങ്കില്‍ അച്ചന്റെ ശമ്പളം അങ്ങാടിയത്ത് പിതാവിനോട് മേടിച്ചുകൊളളണംഞങ്ങള്‍ അച്ചന് ശമ്പളം തരുന്നത് നിര്‍ത്തും എന്ന്. അത് മനസ്സിലാക്കുവാനുള്ള വിവേകം മേളിലുള്ളവര്‍ക്ക് ഇല്ലെങ്കില്‍ എന്ത് പറയാന്‍, അനുഭവിക്കട്ടെ.

അവര്‍ ധരിച്ചു, പള്ളി വാങ്ങാന്‍ പൈസ കൊടുക്കാത്തവര്‍ കല്യാണക്കുറിക്കു വരുമ്പോള്‍ കുത്തിനുപിടിച്ച്‌ മേടിക്കാം എന്ന്. അവരുടെ ഉപദേശകര്‍ - ആരെന്നറിയാമല്ലോ, പ്രാഞ്ചികള്‍ - പറയുന്നത് കേട്ട് എടുത്തുചാടി. ഇത് പേടിച്ചു പള്ളിക്ക് സപ്പോര്‍ട്ട് ചെയ്തവര്‍ക്ക് ഇപ്പോള്‍ പേടിയില്ല. കട്ടെല്‍ റെനി അച്ഛന്‍, “പണം തന്നില്ല എന്ന കാരണത്താല്‍ കുറി കൊടുക്കതിരിക്കില്ല” എന്ന് എടുത്തു പറയുകയുണ്ടായി. അച്ഛന് കാര്യങ്ങളുടെ കിടപ്പ് ഇപ്പോള്‍ മനസ്സിലായി വരുന്നുണ്ട്  എന്ന് വ്യക്തം.(എല്ലാ അച്ചന്മാര്‍ക്കും ഇതിനോടകം മനസ്സിലായിട്ടുണ്ടാവണം).

ഇനി  അടുത്ത കേസ് കോടതിയില്‍ ചെന്നേ അവസാനിക്കുകയുള്ളൂ. പള്ളികളുടെ അടിത്തറ മാന്തിയാലും തീരാത്ത നഷ്ടപരിഹാരം മാനനഷ്ട കേസുകള്‍ക്ക്‌  കൊടുക്കേണ്ടി വരുമ്പോള്‍ ക്നാനായമക്കള്‍ ഒരു തുള്ളി  കണ്ണുനീര്‍ പോലും പൊഴിക്കില്ല. ക്നനായക്കാരെ  ആപത്തില്‍ ഉപേക്ഷിച്ചവരെ ആര് ബഹുമാനിക്കാന്‍? പള്ളിക്ക് പണം കൊടുത്തവരുടെ പൈസ പോകും എങ്കിലും ക്നാനായത്തില്‍ മായംചേര്‍ക്കേണ്ടി വരില്ല.

അച്ചന്മാര്‍ക്ക് കൊടുക്കാനും പള്ളിചെലവിനും എല്ലാംകൂടി കൊടുക്കാന്‍ ആളുകള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞിട്ടും കേള്‍ക്കാത്തവര്‍ അനുഭവിക്കുക. ശമ്പളം കൊടുക്കാതെ അച്ചന്മാരെ വിടുന്ന നാണക്കേടോര്ത്ത് കുറച്ചൊക്കെ സഹായിച്ചു. തങ്ങളുടെ നിസ്സഹായാവസ്ഥയുടെ പേരുംപറഞ്ഞ് നിലനില്‍ക്കാന്‍ എത്ര നാള്‍ സാധിക്കും. ഞങ്ങളും  ക്നാനായക്കരനാണെന്ന് പറയുകയും പണത്തിനുവേണ്ടി ക്നാനായത്തിനെറെ അടിത്തറ മാന്തുന്നവര്‍ക്ക് കൂട്ടുനില്‍ക്കുന്ന ക്നാനായ വൈദികരെ, കൂടുതല്‍ നാണം കെടാതെ പോയാല്‍ നിങ്ങള്‍ക്ക് നല്ലത്. നിങ്ങളെ പോറ്റുവാന്‍ വേണ്ടി ക്നാനായം ബലികഴിക്കുവാന്‍ ഞങ്ങള്‍ ഒരുക്കമല്ല.

ക്നാനായ കത്തോലിക്കരായി നിങ്ങള്‍ വരും മുന്‍പ് ഞങ്ങള്‍ ഇവിടെ ജീവിച്ചപോലെതന്നെ ഇനിയും ക്നാനായം സംരക്ഷിച്ചു തന്നെ ഞങ്ങള്‍ ഇവിടെ ജീവിച്ചുകൊളളും. ഇല്ലെങ്കില്‍ ഭാവിയില്‍ സംഭവിക്കുന്നതിനെല്ലാം ഉത്തരവാദി മൂലക്കാട്ട് പിതാവും വൈദികരും മാത്രമായിരിക്കും. കാരണം ക്നാനായ വൈദികരെ പണത്തിനുവേണ്ടി ഇങ്ങോട്ട് അയക്കുന്ന മൂലക്കാട്ട് പിതാവും, ജനങ്ങളുടെ ആവശ്യങ്ങളും, പിതാവിന്റെ തെറ്റായ തീരുമാനങ്ങളും അദേഹത്തെ അറിയിക്കുവാന്‍ ശ്രമിക്കാതെ അക്ഷരംപ്രതി  അനുസരിക്കുന്ന വൈദികരും, വെള്ളം ചേര്‍ത്ത ക്നാനായ പള്ളികളെ സഹായിക്കുന്ന അല്മെനികളും  ആയിരിക്കും ഭാവിയില്‍ ക്നനായത്തിന്‍റെ നാശത്തിന്‍റെ അല്ലെങ്കില്‍ ഉന്മൂലനത്തിന്‍റെ  ഉത്തരവാദികള്‍.

കുറി വേണോ..... എന്ന പോസ്റ്റിനു അനോണിമസ് കമന്റ് ആയി ലഭിച്ചതാണിത്. പോസ്റ്റായി ചേര്‍ക്കുന്നു – അഡ്മിനിസ്ട്രേട്ടര്‍)

കുറി വേണോ കുഞ്ഞാടെ, കല്യാണക്കുറി (നാലാം ഭാഗം)


ഇല്ലിയാലെ വന്ന പാപം...................

കാര്യങ്ങള്‍ നല്ല നിലയിലല്ല എന്ന് കണ്ടപ്പോള്‍ ജോമോന്‍ സഹായം അഭ്യര്ഥിച്ചുകൊണ്ട്‌ അങ്ങാടിയത്ത് പിതാവിന് കത്ത് എഴുതി. ഇതോടൊപ്പം മൂലക്കാടനും പണ്ടാരശേരിക്കും കത്തുകള്‍ അയച്ചു. സത്യത്തില്‍ ഇതില്‍ ആരാണ് യഥാര്ത്ഥ യജമാനന്‍ എന്ന് അമേരിക്കയിലെ ക്നാനായവിശ്വാസിക്ക് ഇന്നും നിശ്ചയം ഇല്ല. പിരിവ് വരുമ്പോള്‍ രണ്ടുപേരും യജമാനന്മാര്‍. കര്ത്താവ്‌ പറഞ്ഞതോ നിങ്ങള്ക്ക് രണ്ട് യജമാനന്മാര്‍ ഉണ്ടാകരുത് എന്നും. ഇതില്‍ മാമോന്‍ ഏത്, ദൈവം ഏത്? അനുഭവം ആണല്ലോ ഉത്തമഗുരു. അനുഭവം വച്ച് നോക്കിയാല്‍ ഈ രണ്ട് കൂട്ടരും ദൈവത്തിന്റെ പേരില്‍ മാമോനെ സ്നേഹിക്കുന്നവര്‍ തന്നെ.  ബോംബയിലെ ദാവൂദ് ഇബ്രാഹിമും ചോട്ടാ രാജനും പോലെ. വിശ്വാസിക്ക് രണ്ടിനെയും വെറുപ്പാണ്, പക്ഷെ ജീവിച്ചു പോകണ്ടേ?.

ഇങ്ങനെയുള്ളവര്ക്ക് കത്ത് അയച്ചാല്‍ കത്തിന്റെ സ്ഥാനം ചവറ്റു കുട്ടയില്‍. സഹായത്തിനു വരുന്നവരെ പുച്ഛത്തോടെ നോക്കുന്ന ഇവര്‍ അന്ധന്‍ “ദാവിദിന്റെ പുത്രാ എന്നില്‍ കനിയണമേ” എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അവന്റെ അടുക്കലേക്കു ഓടിയടുത്ത തച്ചന്റെ മകനെക്കുറിച്ചു കേട്ടിട്ടുണ്ടാകുമോ, ആവോ? ശിഷ്യന്മാര്‍ ശകാരിച്ചപ്പോള്‍ കൂടുതല്‍ ഉറക്കെ നിലവിളിച്ചതുപോലെ ഇവിടെയും രണ്ടാമത് കത്ത് അങ്ങാടിയത്തിനു വിട്ടു. അതില്‍ ഒരു ചെറിയ ശാസനയുടെ (ഭീഷണിയുടെ) സ്വരം ഉണ്ടായിരുന്നു. എട്ടുകാലിയെ ചൂലിന് അടിച്ചു കൊല്ലും പക്ഷെ അടി ഏല്ക്കാതെ ചൂലിലൂടെ കൈയ്യിലേക്ക് വീണാലോ ഒന്ന് പേടിക്കും. അതുപോലെ ഇവിടെയും അങ്ങാടി പേടിച്ചു. അതും കേസ്, കോടതി, എന്നൊക്കെ കേള്ക്കുമ്പോള്‍ അമേരിക്കയിലെ മെത്രാനച്ചനും പേടിക്കും. അതുകൊണ്ട് മറുപടിക്ക് വിശ്വാസി യോഗ്യനായി! എഴുതി എന്ന് മാത്രമല്ല ഫോണ്‍ വഴിയും വിവരം തിരക്കി.

കേസ് കൊടുക്കും കോടതി കയറേണ്ടി വരും എന്ന് വിശ്വാസി ബോധ്യപ്പെടുത്തിയാല്‍ ഏത് മെത്രാനച്ചനും വിവരം ഉണ്ടാകും. ഇല്ലങ്കില്‍ “ഞാന്‍ ഒന്നും അറിഞ്ഞില്ല” എന്ന നയം സ്വീകരിക്കും.

തന്നെയുമല്ല ഇവിടെ പാരമ്പര്യത്തെക്കുറിച്ചൊരു പ്രബോധനവും സൌജന്യമായി നല്കി. അതിനു ഫീസ്‌ ചോദിച്ചില്ല. കാരാഗ്രഹത്തില്‍ കിടന്നപ്പോള്‍ പോലും ഭയം തോന്നാതിരുന്ന പത്രോസിന്റെയും പൌലോസിന്റെയും പിന്തുടര്ച്ചക്കാര്‍ എന്ന് പറയുന്നവര്‍ കോടതിയുടെ പടം കാണിച്ചപ്പോള്‍ വിറച്ചു. അന്ന് വിറച്ചത് കാരാഗ്രഹമായിരുന്നു. ഇന്ന് മെത്രാന്‍ വിറച്ചു - കാരണം പത്രോസിലും പൌലോസിലും നീതി ഉണ്ടായിരുന്നു, ധാര്‍മ്മികശക്തിയുണ്ടായിരുന്നു, ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരുന്നു.... ഇവര്ക്കോ?
വി. പൌലോസിന്റെ കാരാഗ്രഹം 

ഒരു കത്തോലിക്കാരൂപതയുടെ മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പരിശുദ്ധ കൂദാശയ്ക്ക് കാശു ചോദിക്കുന്നതോ, കണക്ക് പറഞ്ഞു നിര്‍ബന്ധിക്കുന്നതോ ഒന്നും ശരിയല്ല എന്ന് അങ്ങാടിയത്തു പിതാവ് സമ്മതിച്ചു. (കോട്ടയം പിതാക്കന്മാരെക്കാള്‍ അക്കാര്യത്തിലെങ്കിലും അദ്ദേഹം കേമന്‍ തന്നെ), എന്നിരുന്നാലും, “എന്റെ പൊന്നു ജോമോന്‍ കുട്ടാ, നമ്മുടെ പാരമ്പര്യം മറക്കാമോ?” എന്താണ് നമ്മുടെ മഹത്തായ പാരമ്പര്യം? ഇല്ലാത്തവന്‍ ഉള്ളവന് കൊടുക്കുക. അതല്ലേ ശരിയായ ഭാരതീയസംസ്ക്കാരം? ജോമോന്‍ എവിടെയെങ്കിലും ഓണത്തിന് ജന്മി തന്റെ കുടിയാന്മാര്‍ക്ക് എന്തെങ്കിലും കൊടുത്തിട്ടുള്ളതായി കേട്ടിട്ടുണ്ടോ? എന്നാല്‍ കുടിയാന്മാരോ? അവര്‍ വാഴക്കുലയും, ചേനയും, ചേമ്പും അങ്ങനെ പലതും (ജന്മിയുടെ അന്തര്‍ജ്ജനം അറിയാതെ, കുട്ടയുടെ അടിയില്‍ രണ്ടു കുപ്പി പട്ടയും) മുക്കിചുമന്നു കൊണ്ടുവന്നു കാഴ്ച വയ്ക്കും? എന്തിനാണ്, എന്തിനാണ്? ജന്മിയുടെ വീട്ടിലെ ദാരിദ്ര്യം മാറ്റാനാണോ? അല്ല. ജന്മിയുടെ മുഖം പ്രസാദിച്ചാല്‍, കുടിയാന്റെ വെട്ടില്‍ ഐശര്യം തത്തിക്കളിക്കും. ഐശ്യര്യദേവത കാലില്‍ സ്വര്‍ണ നൂപുരങ്ങള്‍ അണിഞ്ഞു മതിമോഹനശുഭനര്‍ത്തനമാടുമ്പോള്‍ കുടിയാന്റെ വീട്ടിലെ പട്ടിണി പോലും ആഘോഷമാകും.

“ജോമോനെ, അമേരിക്കയിലെ ഈ സമ്പത്തിന്റെ സംസ്ക്കാരം കണ്ടു നമ്മുടെ മൂലം മറക്കരുത്. നമ്മുടെ മഹത്തായ പാരമ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ ജോമോന്‍ നമ്മുടെ നോക്കുകൂലിയെക്കുറിച്ചു സ്മരിക്കണം.

ജോമോന്റെ മാതാപിതാകള്‍ ജനിച്ച കേരളത്തില്‍ ഇന്നും മഹത്തായ ഒരു കീഴ്വഴക്കമുണ്ട്. ഞാന്‍ പറയുന്നത് വിശ്വാസമല്ലെങ്കില്‍ ഡാഡിയോട്  ചോദിച്ചു നോക്കുക. അവിടെ ഒരാള്‍ വീട് പണിയുമ്പോള്‍ പണിയാന്‍ പല സാധനങ്ങളും - കല്ല്‌, സിമന്റ്, കമ്പി, അങ്ങനെ പലതും - ലോറി വഴി കൊണ്ടുവരും. അത് ഇറക്കുമ്പോള്‍, അതിന്റെ സ്പെഷ്യലിസ്റ്റുമാര്‍ ഓരോ പ്രദേശത്തും ഉണ്ട്. അവര്‍ക്ക് സാധനം ഇറക്കണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. പക്ഷെ അവര്‍ക്ക് അതിന്റെ ഒരു വീതം കിട്ടണം. സാധനത്തിന്റെ ഭാരം നോക്കിയല്ല, വില നോക്കിയാണ് അതീടാക്കുന്നത്. അല്ല, ഒന്നാലോചിച്ചാല്‍, ഒരു ചാക്ക് സിമന്‍റ് ഇറക്കുന്ന കാശു കൊടുത്താല്‍ മതിയോ ഒരു ലാപ്ടോപ്‌ ഇറക്കാന്‍? തീര്‍ച്ചയായും ഒരു ലാപ്ടോപ്പിന്റെ അണ്‍ലോഡിംഗ് ചാര്‍ജ്‌ സിമന്‍റ് ചാക്കിന്റേതിനേക്കാള്‍ കൂടുതലാണെന്ന് പറഞ്ഞാല്‍ അത് അമേരിക്കന്‍ യുക്തിയ്ക്കും ബുദ്ധിയ്ക്കും മനസ്സിലാകില്ല. അതൊക്കെ മനസ്സിലാക്കണമെങ്കില്‍ ഒരു ഭാരതീയനായിരിക്കണം. ചുമട്ടുതൊഴിലാളിക്ക് നോക്കുകൂലി കൊടുത്തെന്നും പറഞ്ഞ് ആരെങ്കിലും നശിചിട്ടുണ്ടോ? ആരുടെയെങ്കിലും വീടുപണി തീരാതിരുന്നിട്ടുണ്ടോ. നിങ്ങള്‍ കൊടുക്കുവിന്‍. ദൈവം നിങ്ങള്ക്ക് പത്തിരട്ടിയായി തിരികെതരും. കിണറ്റിലെ വെള്ളം വറ്റിച്ചാല്‍ എന്താണ് സംഭവിക്കുന്നത്?

ജോമോന് ഒന്നും മനസ്സിലായില്ല!

“സത്യത്തില്‍ ജോമോന്‍ എത്ര ഭാഗ്യവാന്‍! അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരു ഇന്ത്യന്‍ ക്രിസ്ത്യാനി! ഏതെല്ലാം തരത്തിലുള്ള സാംസ്ക്കാരിക പൈതൃകമാണ് ജോമോന്റെത്! എന്നാല്‍ പിന്നെ ഇല്ലിക്കുന്നച്ചനെ പോയിക്കണ്ടു ഒരു കനത്ത സംഭാവന നല്‍കുക. ഹേയ്, ചാര്‍ജായൊന്നുമല്ല. കൂദാശയ്ക്ക് ചാര്ജോ? നോ വേയ്!”

“നീ നിന്റെ കിടക്കയും എടുത്തു പോകുക മേലില്‍ പാപം ചെയ്യരുത്” എന്ന് പറഞ്ഞതുപോലെ നിനക്ക് ഒരു കുഴപ്പവും വരില്ല നിന്റെ കാലുകളില്‍  "ഇല്ലി" മുള്ളുകള്‍ കയറാതെ ഞാന്‍ കാത്തിട്ടുണ്ട് എന്നുള്ള മധുരമായ മൊഴിയും.

സിംഹം മാന്‍പേടയായി പരിണാമം സംഭവിച്ചു. സാക്ഷാല്‍ ചാര്‍ല്സ് ഡാര്‍വിന്‍ സ്വപ്നത്തില്‍ പോലും ഇത്തരം ഒരു പരിണാമത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല! What a fantastic theory of evolution!

കല്യാണം നടന്നില്ലങ്കിലും ബ്രോക്കറായി “പല വീടിന്റെയും നടക്കല്ലു കയറിയതല്ലേ എന്തെങ്കിലും തന്നിട്ട് പോകൂ സാറെ” എന്ന് ബ്രോക്കര്‍ പറയുന്നതുപോലെ അങ്ങാടി പറഞ്ഞു കല്യാണം ഒക്കെ അല്ലെ. ഇല്ലിക്കുന്നച്ചന്‍ പുവര്‍ അല്ലെ  എന്തെങ്കിലും കൊടുത്തിട്ട് പോകൂ. ജോമോന്‍ പുവര്‍ എന്ന് കേട്ടെങ്കിലും അങ്ങാടി പറഞ്ഞതും ഉദ്ദേശിച്ചത്  പണ്ടത്തെ കല്യാണസദ്യക്ക് വരുന്ന പുറവരെ ആയിരുന്നു. വിരുന്നുകാര്‍ കഴിച്ചതിന്റെ ശേഷിപ്പ് തിരുശേഷിപ്പ്പോലെ കഴിച്ചവരെ. അമേരിക്കയില്‍ വളരുന്നവര്ക്ക് നാട്ടിലെ ഈ പാരമ്പര്യം അറിയില്ല  അതുകൊണ്ടാണ്  അങ്ങാടി ജോമോനെ ഈ പാരമ്പര്യത്തെക്കുറിച്ചു വിശ്വാസവര്ഷത്തില്‍ പ്രോബോധിപ്പിച്ചത്. ഇന്ന് നാട്ടില്‍ പുറവര്‍ വംശനാശം വന്നു അവര്‍ വേറെ വേഷത്തില്‍  അമേരിക്കയിലേക്ക് കയറിയതാണോ? ചിന്തനീയം

പണ്ടൊരിക്കല്‍, ഒരു കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ച് അങ്ങാടിയത് പിതാവ് നമ്മുടെ സ്വന്തം കോട്ടയം പിതാക്കന്മാരെയും വികാരി ജനറാളെയും ഇരുത്തി വിയര്‍പ്പിച്ചതാണ്. പുറത്തു നിന്ന് കല്യാണം കഴിച്ചവരും ക്നാനായ പള്ളികളിലെ അംഗങ്ങള്‍ ആയിരിക്കും എന്ന് അന്ന് തുറന്നടിച്ചു പറഞ്ഞു. എന്തൊരു വലിയ ദ്രോഹമാണ് അന്ന് ചെയ്തത്? തിരുവായില്‍ നിന്ന് അത്തരം അബദ്ധം വീണില്ലായിരുന്നെങ്കില്‍ മുത്തു ഇതിനോടകം അമേരിക്കയില്‍ അമ്പതു ക്നാനായ പള്ളികളെങ്കിലും വാങ്ങിയേനെ. എന്നിട്ട്, മൂലക്കാട്ട് പിതാവ് ചിക്കാഗോയില്‍ വന്ന് അങ്ങനെ അങ്ങാടിയത് പിതാവ് പറഞ്ഞിട്ടില്ലെന്ന് കള്ളം പറഞ്ഞപ്പോള്‍, അമ്മിക്കല്ലിനു കാറ്റ് പിടിച്ചപോലെ, ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിരുന്ന നരസിംഹറാവുവിനെപ്പോലെയും മന്‍മോഹന്‍സിംഗിനെ പോലെയും മിണ്ടാതിരിക്കുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ: “ധാര്‍മ്മിക കാര്യങ്ങളില്‍ സംഘര്‍ഷം ഉണ്ടാകുമ്പോള്‍ നിഷ്പക്ഷത പാലിക്കുന്നവര്‍ക്കായി നരകത്തിലെ ഏറ്റവും ചൂടുള്ള ഇടം റിസേര്‍വ് ചെയ്തിരിക്കുന്നു.”

"The hottest place in Hell is reserved for those who remain neutral in times of great moral conflict"

പാന വായിച്ചിട്ടുള്ളവര്‍ പാടിയിട്ടുണ്ട് “മരത്താലേ വന്ന പാപം........” അതിനു പകരം നമുക്ക് പാടാം:


“ഇല്ലിയാലെ വന്ന പാപം...................


(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

നാളെ: ഹൂസ്റ്റണ്‍ ചരിത്രം 


Sunday, October 28, 2012

ക്രിസ്തുരാജന്റെ പ്രതിമയും, ദശാംശവും, പിന്നെ ത്രേസ്യാകുട്ടിയുടെ കുമ്പസാരവും


കോട്ടയം പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന കൃസ്തുരാജ് ദേവാലയം. ക്നാനായമക്കളുടെയെല്ലാം തറവാടെന്നു വിശേഷിപ്പിക്കാവുന്ന ആ ദേവാലയത്തിന്റെ ഉച്ചിയിലായി ക്രിസ്തുരാജന്‍ തന്റെ കൈകള്‍ ഉയര്‍ത്തി ആ പട്ടണത്തെയും അവിടത്തെ ജനങ്ങളെയും തന്റെ കരങ്ങളുടെ തണലില്‍ പരിപാലിച്ചു നില്‍ക്കുന്ന ആ നില്‍പ്പ് ആരിലും അസൂയ ഉളവാക്കുമെന്നതില്‍ സംശയം വേണ്ട....

കോട്ടയം പട്ടണത്തിന്റെ അടുത്ത ദേശമായ പേരൂര്‍ ടൌണില്‍ നിന്നും, വെയിലിനെയോ മഴയെയോ വകവയ്ക്കാതെ കാല്‍നടയായി സ്ഥിരമായി ആ ദേവാലയത്തിനു മുന്പിലെത്തുന്ന  തലയ്ക്കു സ്ഥിരതയില്ലാത്ത ഒരു മദ്ധ്യവയസ്ക്കന്‍ കത്തീഡ്രലിന്റെ മുകളില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ക്രിസ്തുരാജനെ നോക്കി ഇപ്രകാരം പ്രാര്‍ഥിക്കുമായിരുന്നു....

“അല്ലയോ ക്രിസ്തുരാജാ.... കോട്ടയം പട്ടണത്തെയും അവിടുത്തെ ജനങ്ങളെയും നീ നിന്റെ കരവലയത്തിലൊതുക്കി സംരക്ഷിച്ചു പോരുന്നു. എന്നാല്‍ നിന്റെ തലയ്ക്കു മുകളില്‍ സ്ഥാപിച്ചിരിക്കുന്ന കാന്തവലയം നിന്നെയും നിന്റെ ഭവനമാകുന്ന ഈ കത്തീഡ്രല്‍ പള്ളിയും കാത്തുകൊള്ളുന്നു എന്നത് നീ മറക്കരുത്.”

തലയ്ക്കു സ്ഥിരതയില്ലാത്തവനാണെങ്കില്‍പ്പോലും ആ ഭ്രാന്തന്റെ പ്രാര്‍ത്ഥന..... നാമതിനെപറ്റി ആഴത്തില്‍ ചിന്തിച്ചാല്‍ ചില സത്യങ്ങള്‍ അതിലോളിഞ്ഞു കിടക്കുന്നു എന്ന നിഗമനത്തിലെത്താന്‍ ആര്‍ക്കാണ് കഴിയാതിരിക്കുക........

നമ്മുടെയിടയിലെ കുഞ്ഞാടുകളെന്ന വിശ്വാസികളില്ലെങ്കില്‍ ആട്ടിടയന്മാര്‍ക്ക് എന്താണൊരു വില? കുഞ്ഞാടുകളെ നേര്‍വഴിക്ക് നയിക്കേണ്ട ഇടയന്മാര്‍ കട്ടന്‍കപ്പയുടെ ഇലയാണ് കുഞ്ഞാടുകള്‍ക്ക് നല്‍കുന്നതെങ്കില്‍ കുഞ്ഞാടുകളുടെ കാര്യം സ്വാഹ.... കപ്പയില കൊടുത്തിട്ട് യൂക്കാലിതൈലം കുടിപ്പിച്ചാല്‍ ഒരു പക്ഷെ കുഞ്ഞാടുകള്‍ രക്ഷപെട്ടേയ്ക്കാം..... എന്നാല്‍ പിന്നീട് ഏതു ഇല കണ്ടാലും തിന്നുന്നതിന് മുന്‍പ് കുഞ്ഞാടുകള്‍ ഒന്ന് കൂടി ചിന്തിയ്ക്കും..... ഇത് വേണോ?

അമേരിക്കയിലെയും യുറോപ്പിലെയും ഇടയന്മാരുടെ ഇപ്പോഴത്തെ ചെയ്തികളാണ് ഇതിനെല്ലാം ആധാരം.

വിവാഹം കഴിക്കാന്‍ പത്തിരുപത്തേഴു വര്ഷം കാത്തിരുന്നു കുറി വാങ്ങാന്‍ പള്ളിമേടയിലെത്തുമ്പോള്‍, നോ കുറി.... കുറി വേണമെങ്കില്‍ പണം നല്‍കണം പോലും.... ഇത് മര്യാദയോ? തൊട്ടതിനും പിടിച്ചതിനുമെല്ലാം ഫീസ്‌... മരിച്ചാലും വിടില്ല. കുഞ്ഞാടിന്റെ തോലുരിഞ്ഞു വിറ്റ് ആ കാശ് മേടിക്കാനും മടിക്കാത്ത കാടന്സംസ്ക്കാരം.....

തന്റെ ഇടവക ദേവാലയത്തിലേയ്ക്ക് തനിക്കേറ്റവും വേണ്ടപ്പെട്ടവരുടെ ഭൌതികാവശിഷ്ടം ഒന്ന് മാറ്റണമെന്ന് വച്ചാല്‍ ഈ ഇടയന്മാര്‍ ഇടയും. ഇതെല്ലാം ആര്‍ക്കു വേണ്ടി, എന്തിനു വേണ്ടി?

കുഞ്ഞാടിന്റെ പാലും തോലും, ഇറച്ചിയും, എന്തിനു ആട്ടിന്കാഷ്ടം വരെ ഇവര്‍ക്ക് ആവശ്യമാണ്‌. എന്നാല്‍ ഈ പാവം കുഞ്ഞാടിന് എന്നെങ്കിലും ഒരുനേരം നല്ല പച്ചപ്ലാവിലയോ, സ്വല്പം പിണ്ണാക്ക് വെള്ളമോ സന്തോഷത്തോടെ കൊടുക്കാന്‍ ഈ ഇടയന്മാര്‍ തയ്യാറായില്ലെങ്കില്‍ പ്രതികരിക്കാതിരിക്കാന്‍ പറ്റുമോ? മാത്രവുമല്ല, നാഴികയ്ക്ക് നാല്പതുവട്ടം “നിങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയതല്ലാത്ത ദശാംശം പള്ളിക്കും പട്ടക്കാരനും ദാനം ചെയ്യാന്‍ മടിക്കരുതേ എന്നിടവിട്ടുള്ള ഉപദേശവും.... ഇതെല്ലാം കേള്‍ക്കുമ്പോള്‍ നല്ല കുമ്പസാരതിനായി പോയ ത്രേസ്യാകുട്ടിയുടെ  കാര്യമാണ് ഓര്‍മ്മ വരുന്നത്. താന്‍ ചെയ്ത, ദൈവത്തിന്റെ നീതിയ്ക്ക് നിരക്കാത്ത, തെറ്റുകള്‍ ഏറ്റു പറഞ്ഞു കുമ്പസാരിച്ചപ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷന്റെ പ്രതികരണം.

“ത്രേസ്യാകുട്ടീ, ഇത് പത്തു കല്പ്പനയിലെ ആറാം പ്രമാണത്തിന്റെ ലംഘനമല്ലേ.... നിന്റെ ആത്മാവും ശരീരവും നിന്റെ ഭര്‍ത്താവിനു മാത്രമാണെന്നറിഞ്ഞു കൂടെ?

കൂസലില്ലാതെയുള്ള ത്രേസ്യാക്കുട്ടിയുടെ മറുപടി ഇപ്രകരമായിരുന്നു......

“പൊന്നച്ചാ, സര്‍വ്വവും അതിലപ്പുറവും ഞാനെന്റെ ഭര്‍ത്താവിന് നല്‍കുന്നുണ്ട്. എന്നിട്ടും മിച്ചം വരുന്നതില്‍ നിന്നും കുറച്ചു പാവപ്പെട്ട ആ സാധുമനുഷ്യന്‍, കുരുവിളചേട്ടന് കൊടുക്കുന്നത് കൊണ്ടെന്താ കുഴപ്പം... അല്ലേലും ചാവുമ്പോള്‍ നാം ഇതുവല്ലതും വാരിക്കെട്ടി കൊണ്ടുപോകുന്നുണ്ടോ?

ത്രേസ്യാക്കുട്ടിയുടെ വാദവും തെറ്റാണെന്ന് പറയാനൊക്കുമോ? സ്വയം ചിന്തിക്കുക.....

ജോയ്പ്പാന്‍

കുറി വേണോ കുഞ്ഞാടേ, കല്യാണക്കുറി (മൂന്നാം ഭാഗം)


കുറിയോ, എവിടെ മൂവായിരം ഡോളര്‍?
(അഥവാ വിശുദ്ധ ഡോളറിന്റെ സുവിശേഷം)

പ്രായം കുറെയേറെ ആയങ്കിലും നാട്ടുകാര്‍ക്ക് അത്രയ്ക്കൊന്നും പ്രിയങ്കരനായിരുന്നില്ല ആ പുരോഹിതന്‍. പരുക്കന്‍, ക്ഷിപ്രകോപി, വഴക്കാളി.

അക്കാലത്ത് മഴയില്ലാത്ത സായാഹ്നങ്ങളില്‍ കാലന്‍കുട വാക്കിംഗ്സ്റ്റിക്കാക്കി നടന്നുപോകുന്ന വൈദികര്‍ ഗ്രാമങ്ങളില്‍ ഒരു സ്ഥിരംകാഴ്ച ആയിരുന്നു. അങ്ങനെ നാട്ടിന്‍പുറത്തെ വൈദികന്റെ സായഹ്നസവാരിക്കിടയില്‍ കവലയിലെ മാടക്കടയുടെ മുമ്പില്‍ കുത്തിയിരുന്ന് സൊറ പറഞ്ഞുകൊണ്ടിരുന്ന ഒരു “കുരുത്തം കെട്ടവന്‍,” നല്ല ആരോഗ്യവാന്‍, അല്പം ഉറക്കെ പറഞ്ഞു: “ഇങ്ങേര്‍ക്ക് ഇതുവരെ ചാകാറായില്ലേ?”

വൈദികന്‍ കേള്‍ക്കുമെന്ന് അയാള്‍ ഓര്‍ത്തില്ല. വൈദികന്‍ കേട്ടു, അപ്പോള്‍, അവിടെ വച്ച് തന്നെ പ്രതികരിച്ചു.

“ചാകാറായില്ല മോനെ, നിന്നെക്കൂടി കുഴിച്ചിട്ടിട്ടു വേണം എനിക്ക് പോകാന്‍!”

പാടത്തും പറമ്പിലും ഓടിനടന്നു പണിഎടുത്തിരുന്ന, ഏതു വന്മരത്തേലും അണ്ണാറക്കണ്ണനെപ്പോലെ ചാടിക്കയറിയിരുന്ന അയാള്‍ മൂന്നാംപൊക്കം അതാ ചക്ക വെട്ടിയിട്ടപോലെ മരിച്ചുകിടക്കുന്നു!

വികാരിയച്ചന്‍ അക്ഷോഭ്യനായി ശവസംസ്കാരച്ചടങ്ങ്‌ നടത്തി.

നാട്ടുകാര്‍ക്കെല്ലാം മനസ്സിലായി.... ഇങ്ങനെയിരിക്കും വൈദികരോട് കളിച്ചാല്‍.....

ചെറുപ്പത്തില്‍ വേദപാഠക്ലാസ്സില്‍ കന്യാസ്ത്രീകളില്‍ നിന്നും കേട്ട കഥയാണ് മുകളില്‍ എഴുതിയത്.

നല്ല ഒരു കള്ളനെ കണ്ടാല്‍ മുട്ടുകൂട്ടിയിടിക്കന്ന പരമേശ്വരന്‍ എസ്‌.ഐ ആയി ചാര്‍ജെടുക്കുമ്പോള്‍ പോലീസുകാര്‍ ചായക്കടകളിലൂടെ പ്രചരണം നടത്തും.  പുതിയ ഏമാനെ അറിയാമോ? പേര് പരമേശ്വരന്‍ നായര്‍. അങ്ങേര് കേള്‍ക്കാതെ എല്ലാവരും “മിന്നല്‍ പരമു” എന്നാ വിളിക്കുന്നെ. ഓര്‍ക്കാപ്പുറത്ത് ഇടിമിന്നല്‍ പോലെയാണ് അടി. ഇനി ഇവിടത്തെ കള്ളന്മാരുടെ കാര്യം പോക്കാ.

പോലീസുകാരെപ്പോലെ വൈദികരും ഇത്തരം കള്ളക്കഥകള്‍ പ്രചരിപ്പിച്ചാണ് പിടിച്ചു നില്‍ക്കുന്നത്. വൈദികര്‍ക്ക് അസുഖം വരുന്നതും, അവര്‍ മരിക്കുന്നതുമൊക്കെ ദൈവനിശ്ചയം, എന്നാല്‍ അത്മായനു സംഭവിക്കുന്നതെല്ലാം വൈദികരുടെ ശിപാര്‍ശപ്രകാരം ദൈവം എന്ന അതിക്രൂരന്‍ ചെയ്യുന്ന പ്രതികാരനടപടികളും. ഇരുപത്തൊന്നാം നൂറ്റാണ്ടിലും, പ്രായപൂര്‍ത്തിയായവരില്‍പോലും ഇത്തരം കള്ളകഥകള്‍ ഉപബോധമനസ്സിലുണ്ട് വൈദികശാപത്തിന്റെ ഭയം ഉള്ളില്‍ പേറിനടക്കുന്ന ഭൂരിപക്ഷമാണ് നമ്മുടെ വൈദികരുടെ ശക്തി. ഈ ഭയം ഉള്ളില്‍ ഉള്ളതുകൊണ്ട് അവരോടു എന്തുമാകാം. മറുത്തൊരക്ഷരം മിണ്ടുകയില്ല. ഈ വടി കൈയിലുള്ളതുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ ചെന്നാല്‍ പോലും ഒട്ടും മാറേണ്ട ആവശ്യം ഇവര്‍ക്ക് തോന്നാത്തത്. അതേസമയം മലയാളികള്‍ ഇല്ലാത്ത ഇടവകകളില്‍ സേവനം ചെയ്യുന്ന വൈദികരെ സാധിക്കുമെങ്കില്‍ ശ്രദ്ധിക്കുക. എത്ര നല്ലവരാണെന്നറിയാമോ! വിദേശിപാതിരികള്‍ തോറ്റുപോകും. പക്ഷെ മലയാളിയുടെ തല കണ്ടാല്‍ മട്ടു മാറും.

ഒരു നാടന്‍ ചൊല്ലുണ്ട്: “ആളറിയുമ്പോള്‍ കാള.......”

ശപിക്കണമെന്നുണ്ടായിരുന്നെങ്കില്‍, യേശു ക്രിസ്തുവിനു ഈ കത്തനാരന്മാരെക്കാള്‍ എത്രമാത്രം ശക്തി ഉണ്ടായിരുന്നു. പക്ഷെ ആ ദൈവപുത്രന്‍ തന്നെ പീഡിപ്പിച്ച റോമന്‍ പടയാളികളില്‍ ഒരുവനെപോലും ശപിച്ചു ഭസ്മമാക്കിയില്ല. അതും പോരാഞ്ഞിട്ട്, അദ്ദേഹം പറഞ്ഞതെന്താണ്? നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍. ആ ദൈവപുത്രന്റെ മുന്നില്‍ എത്ര നിസ്സാരാന്മരാണ് ദുരവാസാവിന്റെ വേഷം കെട്ടുന്ന ഈ പാതിരിമാര്‍.

തന്നെ പീഡിപ്പിച്ചവരെ ക്രിസ്തു ശപിച്ചില്ല 
2012 March രണ്ടാം തിയതി തുണ്ടത്തില്‍ ജോമോന്‍ എന്ന “അമേരിക്കന്‍ ബോണ്‍ ആന്‍ഡ്‌ ബോട്ടപ്പ്‌” യുവാവ് തന്റെയടുത്ത് വന്നപ്പോള്‍ സത്യത്തില്‍ ഹൂസ്റ്റണ്‍ ക്നാനയാപള്ളി വികാരി ഫാ. ജോസ്‌ ഇല്ലിക്കുന്നുംപുറത്ത് (ഇനിയങ്ങോട്ട് സൗകര്യാര്‍ത്ഥം ഇല്ലിക്കുന്നച്ചന്‍ എന്ന് പറയാം) ഓര്‍ത്തില്ല, ഇത് ജനുസ്സ് വേറെയാണെന്ന്.

ഇല്ലിക്കുന്നച്ചന്‍ നല്ലപിള്ള ചമഞ്ഞു.

കല്ല്യാണക്കുറിയോ? അതിനെന്താണ് പ്രശ്നം? തരാമല്ലോ, തരാമല്ലോ. അതൊരു വെറും ഫോര്മാലിറ്റിയല്ലേ. ഇതൊക്കെ ചെയ്യാനല്ലേ ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്. പപ്പയും മമ്മിയും ഒക്കെ സുഖമായിരിക്കുന്നോ, മോനേ? പിന്നെയേ, ഇച്ചിരെ കാശ് പള്ളി കമ്മറ്റികാര്‍ക്ക് കൊടുത്തേര്. ഒരു മംഗളകര്‍മ്മം നടക്കാന്‍ പോവുകയല്ലേ.  അധികമൊന്നും വേണ്ടെന്നേ. ഒരു മൂവായിരം ഡോളര്‍. കുഴപ്പമില്ലല്ലോ.

എന്നാ പറയാനാ. ഞാന്‍ ഒരു വൈദികനാ. ജോമോന് അറിയാമോ, ഞങ്ങള്‍ ഒക്കെ എത്ര വര്ഷം ദൈവശാസ്ത്രവും മനശാസ്ത്രവും ഒക്കെ പഠിച്ചിട്ടാണ് ഈ പട്ടം കിട്ടുന്നതെന്ന്? ഞങ്ങള്‍ക്കറിയാം വിവാഹം ചെയ്യാന്‍ പോകുന്ന ഒരു കുടുംബത്തിന്റെ ബുദ്ധിമുട്ട്. എന്നെപോലെയാണോ ഈ പള്ളിക്കമ്മറ്റികാര്? ജോമോന് അറിയാമല്ലോ, നാട്ടീന്നു വന്നിരിക്കുന്ന ഈ അങ്കിള്മാരുടെ കാര്യം. ഒരു കാര്യം പറഞ്ഞാല്‍ മനസ്സിലാകില്ല. അവന്മാരോട് തര്‍ക്കിക്കാന്‍ പോയാല്‍ ഒരു രക്ഷയുമില്ല. കല്യാണം സമയത്ത് നടക്കുകയില്ല. നമുക്കിപ്പോള്‍ ഇതിനൊക്കെ സമയമുണ്ടോ? ആ കാശങ്ങോട്ടു കൊടുത്തേര്. കുറിയോ, അത് എപ്പോള്‍ വേണമെങ്കിലും റെഡിയല്ലേ.

ജോമോന് സംശയം, ഈ കല്യാണം എന്ന് പറയുന്നത് ഒരു കൂദാശയല്ലേ അച്ചാ? കൂദാശയുടെ കാര്യം വൈദികനാണോ, അതോ പള്ളിക്കമ്മറ്റിക്കാരാണോ തീരുമാനിക്കുന്നത്?

ഈ ജോമോന്റെ ഒരു തമാശ! എന്നാല്‍ ജോമോന്‍ ചെന്നാട്ടെ. പപ്പായേം മമ്മിയേം അന്വേക്ഷിച്ചതായി പറയണേ....

ജോമോന്റെ മാതാപിതാക്കള്‍ (തുണ്ടത്തില്‍ ലിസ്സിയും ജയിംസും) ഇതിനെക്കുറിച്ച്‌ സംസാരിക്കാനായി തറയിലച്ചനെ ചെന്നുകണ്ടു. ഇല്ലിക്കുന്നച്ചന്റെ കത്തില്ലാതെ കല്യാണം നടത്തിയാല്‍ താന്‍ പ്രശ്നത്തിലാകും എന്നായിരുന്നു തറയിലച്ചന്റെ അപ്പോഴത്തെ നിലപാട്. ഈ ഒരു കത്ത് മാത്രം മതിയോ ഈ കല്യാണം നടക്കാന്‍, ഒത്തുകല്യാണം  ആവശ്യമാണോ എന്നൊക്കെ തുണ്ടത്തില്‍ ദമ്പതികള്‍ ആരാഞ്ഞു. അതിനു ലഭിച്ച വിശദീകരണം, അമേരിക്കയില്‍ ഒത്തുകല്യാണം അത്യാവശ്യമല്ലെന്നും, പക്ഷെ ഒത്തുകല്യാണം നടത്തണമെങ്കില്‍ അതിനും ഇല്ലിക്കുന്നച്ചന്റെ കത്ത് ആവശ്യമാണെന്നുമായിരിന്നു.

മാര്ച് ആറാം തിയതി ജയിംസ്‌ ഇല്ലിക്കുന്നച്ചനുമായി സംസാരിച്ചു. മാര്ച് പത്താം തിയതി നേരില്‍ കാണാന്‍ അപ്പോയിന്റ്മെന്റ് കൊടുത്തു. പക്ഷെ അന്ന് കണ്ടപ്പോള്‍, കത്ത് പിന്നെയൊരിക്കല്‍ തരാമെന്നു പറഞ്ഞു ഹൂസ്റ്റണിലെ ക്നാനായവികാരി ഒഴിഞ്ഞുമാറി. ഇതോടെ, ഇത് കേരളത്തിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ അടവുതന്നെയാണ് ഇല്ലിക്കുന്നത്തച്ചന്‍ ഇറക്കുന്നതെന്നത് തുണ്ടത്തില്‍ കുടുംബത്തിന് ബോധ്യമായി.

ഭഗ്നാശനായ ജോമോന്‍ തന്റെ ഇളയ സഹോദരനോട് പറഞ്ഞു:

“നീ വല്ല അമേരിക്കകാരിയെയും കണ്ടുപിടിച്ചോ. അല്ലെങ്കില്‍ ഇത്തരം അസംബന്ധങ്ങളിലൂടെ നിനക്കും കടന്നുപോകേണ്ടി വരും.”

കുഞ്ഞാടുകളോട് ശ്രദ്ധാപൂര്‍വ്വമായ ഒരു താല്‍പര്യമാണ് സഭയ്ക്കുള്ളതെന്നും വിശ്വാസജീവിതത്തിലേയ്ക്കും പ്രാര്‍ത്ഥനയിലേയ്ക്കും ഉപവിപ്രവൃത്തികളിലേക്കും കുട്ടികളെ ക്രൈസ്തവ വിദ്യാഭ്യാസത്തിലേയ്ക്കും ക്ഷണിച്ചുകൊണ്ടാണ് സഭ ഈ താല്‍പര്യം പ്രകടമാക്കുന്നതെന്നുമൊക്കെയുള്ള പൊള്ളയായ വലിയ വചനങ്ങള്‍ പറയുമെങ്കിലും, കത്തോലിക്കാസഭയ്ക്ക് കാര്യത്തോടടുക്കുമ്പോള്‍ ഒരു കാര്യത്തില്‍ മാത്രമേ ശ്രദ്ധാപൂര്‍വമായ താല്പര്യമുള്ളൂ – കാശിന്റെ കാര്യത്തില്‍.

വിശുദ്ധ ഡോളറിന്റെ  സുവിശേഷം 
അവര്‍ക്കറിയാവുന്ന ഏക സുവിശേഷം വിശുദ്ധ ഡോളറിന്റെ സുവിശേഷവും.


(ഈ വിഷയത്തില്‍ തുണ്ടത്തില്‍ കുടുംബത്തിന്റെ വിശദീകരണം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

(നാലാം ഭാഗം നാളെ.......)