ക്നാനായകുലത്തില്‍ ജനിച്ച ഒരുത്തനെക്കൊണ്ടും UKKCA കണ്‍വെന്‍ഷന്‍ നടക്കുന്നതിന്റെ വീഡിയോ എടുപ്പിക്കുകയില്ല എന്നൊരു അപ്രഖ്യാപിത നയം കഴിഞ്ഞ മൂന്നു വര്‍ഷമായി മാറിമാറി വരുന്ന ഭാരവാഹികള്‍ പിന്തുടരുന്നുണ്ട്. സ്വന്തം സമുദായത്തിലുള്ളവന്‍ അങ്ങിനെ ഞെളിയരുത് എന്ന് ഏതു നേതാവാണ് ആഗ്രഹിക്കാത്തത്!
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെയും കണ്‍വെന്‍ഷന്‍ വീഡിയോ നേരെ ചൊവ്വേ കാണാനുള്ള ഭാഗ്യം യു.കെ.യിലെ ക്നാനയമാക്കള്‍ക്കുണ്ടായില്ല. അറ്റവുംമുറിയും, പിന്നെ, പ്രൈവറ്റ് ആയെടുത്ത കക്ഷണങ്ങളും മാത്രമാണ് കാണുവാന്‍ സാധിച്ചത്.
ഇത്തവണയെങ്കിലും, ഔദ്യോഗിക വീഡിയോ ഗ്രാഫറെ എല്പ്പിച്ചിട്ടുള്ളതിനാല്‍ എല്ലാം ഭംഗിയാകും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാണുന്ന ലക്ഷണങ്ങള്‍ പ്രതീക്ഷയ്ക്ക് വക നല്‍കാത്തതാണ്.
ഈയടുത്ത ദിവസം കണ്‍വെന്‍ഷന്റെ ഒരു പ്രൊമോഷണല്‍ വീഡിയോ തയ്യാറാക്കി യു-ട്യുബില്‍ ഇട്ടിരുന്നു. വളരെ ചുരുക്കം പേര്‍ക്കുമാത്രമാണ് അത് കാണാനുള്ള ഭാഗ്യമുണ്ടായത്. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ സന്ദേശം അതിലുണ്ടായിരുന്നു എന്ന് അറിയുന്നു.
എന്നാല്‍ ഇപ്പോള്‍ ആ വീഡിയോ യു-ട്യുബില്‍ ഇല്ല. യു-ട്യുബില്‍ ശ്രമിച്ചാല്‍ ലഭിക്കുന്നത് ഇതാണ്.
ഇതിന്റെ പിന്നില്‍ ദുഷ്ടരായ മാധ്യമങ്ങളല്ല എന്നും, നാഷണല്‍ കൌണ്‍സിലില്‍ ഉള്ളവര്‍ തന്നെ പാര വച്ചതാണെന്നും സംസാരം.
സത്യം ആര്‍ക്കറിയാം!
No comments:
Post a Comment