Wednesday, June 27, 2012

ചിക്കാഗോയിലെ അമ്മ ദിനം – (രചന: പാപ്പച്ചി വല്യപ്പന്‍)

ഓട്ടം തുള്ളല്‍ അഞ്ചാം ഭാഗം




പത്രക്കാരുടെ പത്രാസായി
പംക്തിയില്‍ മുഴുവന്‍ പ്രാഞ്ചിയേട്ടന്മ്മാര്‍
നിന്നുകൊടുക്കും കള്ളച്ചിരിയില്‍
വെള്ളക്കോളര്‍ മുത്തുക്കുട്ടന്‍

അമ്മ ദിനത്തില്‍ കണ്ടൊരു ഫോട്ടോ
അമ്മക്കവിടെ സ്ഥാനമതില്ല
വിളക്ക് തെളിക്കാന്‍ വില്ലന്‍മമാരും
വെളുത്തൊരു ചിരിയും തടിയന്മാരും

വായന ശീലം ഇല്ലാത്തവനും
വായില്‍ നോട്ടം പഠിച്ചവനാണെ
പൊളിയന്‍ വായില്‍ ഈച്ച കയറും
അടയന്‍ വായില്‍ അരിശം കയറും

നെറ്റിചുളിച്ച് അമ്മായിമാര്‍
സ്റ്റേജിനു സൈഡില്‍ കണ്ടു രസിച്ചു
കണ്ടവരൊക്കെ കഴുത്തു ഞെളിച്ചു
കറുകുറെ നോട്ടം തമ്മില്‍ തമ്മില്‍

എന്തൊരു മേളം കണ്ടൊരു മേളം
മുണ്ടുംചട്ടയുടുത്തൊരമ്മക്കരിശം വന്നു
മുലയൂട്ടി വളര്‍ത്തിയവനൊക്കെ
കാണിക്കുന്നൊരു കോപ്രായങ്ങള്‍

കോന്തന്മ്മാരുടെ കോപ്രായങ്ങള്‍
പകര്‍ത്തിയെ ടുത്തൊരു പത്രക്കാരെ
ഓര്‍മ്മിച്ചില്ലൊരു നിമിഷം നിങ്ങള്‍
ജീവിച്ചൊരു നാള്‍ അമ്മക്കൊത്ത്

പാപ്പച്ചി വല്യപ്പന്‍

No comments:

Post a Comment