Friday, June 29, 2012

ജോയ്പ്പാന്റെ അസംബന്ധചിന്തകള്‍....


തടിയമ്പാട്ട് നിന്നും തട്ടക്കുഴിയിലേയ്ക്ക് തട്ടാമറ്റത്തിലെ തമ്പിക്കുഞ്ഞു താലികെട്ടി കൊണ്ടുവന്നതാണ് തനിത്തങ്കം പോലുള്ള തങ്കമണിയെ. പത്താം തരം പലയാവര്‍ത്തി പരീക്ഷിച്ചു പള്ളിക്കൂടത്തിന്റെ പടിയിറങ്ങി, പഠനത്തിനോടോ പള്ളിക്കൂടത്തിനോടോ പരിഭവമില്ലാതെ പഞ്ചപാവമായ പച്ചപരിഷ്ക്കാരിയല്ലാത്ത അവള്‍ പാലായില്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന പത്രോസ് ചേട്ടന്റെയും പരദൂഷണമോ പാരയോ പണിയാനറിയാത്ത പരോപകാരിയായ പെന്നമ്മയുടെയും ഏക പെണ്‍തരിയായിരുന്നു...

പെണ്ണമ്മ ചേട്ടത്തിയുടെ പെങ്കോന്തനായ പിതൃസഹോദരന്റെ പയ്യാവൂരുള്ള പയ്യന്റെ പുത്തന്കുര്ബ്ബാന പുതുഞായറാഴ്ച നടക്കാനിരിക്കവെയാണ് പെന്തക്കോസുകാരനായ അന്തപ്പന്‍ അന്തിച്ചന്തയ്ക്ക് പൊന്തന്പുഴയില്‍ പോയത്. മന്തുകാലുള്ള മാന്താറ്റിലെ താന്തോന്നിയായ തന്തപ്പടി അന്തപ്പന്‍ ചേട്ടന്റെ തന്തയ്ക്ക് വിളിച്ചത് ചന്തയില്‍ വച്ചാണ്. സംഭവം പന്തിയല്ലെന്നു കണ്ട പൊന്തന്പുഴക്കാര്‍ സ്വന്തക്കാരുമായി പന്തയം വച്ചു..... മന്തുകാലനെ അന്തപ്പന്ചേട്ടന്‍ തല്ലുമോ?.... ഇത് തൊന്തരവാകുമോ?

കോട്ടയത്തുനിന്നും പെട്ടിയോട്ടോയിലെത്തി മത്തങ്ങയും മത്തിയും ചപ്പാത്തിയും മൊത്തക്കച്ചവടം നടത്തുന്ന ഇത്താക്കുചെട്ടന്റെ മൂത്ത മകന്‍ മാത്തപ്പന്റെ ഇഷ്ടത്തിനെന്തു വില? പത്രോസ് ചേട്ടന് മാത്തപ്പന്റെ കച്ചവടം ഇഷ്ടമല്ല... മാത്രമല്ല, മാത്തപ്പന്റെ മിത്രങ്ങള്‍ എല്ലാം സൂത്രശാലികളാണ്. ഇവരുടെ പത്രാസ് കണ്ടിട്ട് എത്രയാവര്‍ത്തി മൂത്രശങ്ക ഉണ്ടായിട്ടുള്ള ആളാണ്‌ പത്രോസ് എന്ന് എത്രയാവര്‍ത്തി പത്രങ്ങളില്‍ വാര്‍ത്ത വന്നതാണ്! ഇത്രത്തോളമായിട്ടും ഉത്തമനായിരുന്നിട്ടുംകൂടി സത്രത്തില്‍ ഒരു രാത്രി മുഴുവനും മറ്റൊരുത്തിയുമായി മെത്ത പങ്കുവച്ച മാത്തപ്പന്‍ ഉത്തമാനാണോ?

ലണ്ടനിലുള്ള ലങ്കാഷയറില്‍ ചെന്ന് ലേവി എന്ന പയ്യന്‍ ലെവലില്ലാതെ ലൈവയി പറഞ്ഞ കാര്യങ്ങള്‍ കൂലങ്കഷമായി ലവലേശം ലജ്ജയില്ലാതെ കേട്ടു നിന്ന ലെബനോന്കാര്‍ക്ക് ലെനിന്‍ ആരാണെന്നോ ലെസ്റ്റര്‍ എവിടെയാണെന്നോ, ലെസ്സര്‍ ഈവിള്‍ എന്താണെന്നോ, ലേഡീസിനോട് മനസ്സിലാവും വിധം ലളിതമായ്‌, ലജ്ജയില്ലാതെ വിശകലനം ചെയ്യാന്‍ കഴിയുമായിരുന്നോ....


ഇനി, സുരേഷ് ഗോപി, കാനായി ഗോപി തുടങ്ങിയവര്‍ ചോദ്യങ്ങളുമായി തകര്‍പ്പന്‍ പരിപാടികള്‍ നടത്തുമ്പോള്‍, പാവം ജോയ്പ്പാന്റെ വക വെറും പത്ത് ചോദ്യങ്ങള്‍.

നിങ്ങള്‍ക്കും എടുക്കാം കുത്തുപാള......

ചോദ്യശരങ്ങള്‍ ഇതാ..... പിടിക്കാമെങ്കില്‍ പിടിച്ചോ.... പറയാമെങ്കില്‍ പറഞ്ഞോ.....

ചോദ്യം ഒന്ന്:

കോഴിക്കോട് കടപ്പുറം ഇതു ജില്ലയിലാണ്?

(A) കഞ്ചിക്കോട്, (B) കാസര്‍ഗോഡ്‌ (C) കോഴിക്കോട്  (D) അഴീക്കോട്

ചോദ്യം രണ്ട്:

മൂവാണ്ടന്‍ മാവില്‍ കായ്ക്കുന്നതെന്തു?

(A) മത്തങ്ങാ (B) കുമ്പളങ്ങ (C) വഴുതനങ്ങ (D) മൂവാണ്ടന്‍ മാങ്ങ

ചോദ്യം മൂന്ന്:

എം.ടി.യുടെ നാലുകെട്ട് എഴുതിയതാര്?

(A) ഷേക്ക്‌സ്പിയര്‍ (B) സുരാജ് വെഞ്ഞാറമൂട് (C) കാളിദാസന്‍ (D) എം.ടി. വാസുദേവന്‍ നായര്‍

ചോദ്യം നാല്:

രാത്രിയില്‍ മാത്രം കണ്ണ് കാണുന്ന പക്ഷി:

(A) മാങ്ങ (B) മൂങ്ങ (C) തേങ്ങ (D) പടവലങ്ങ

ചോദ്യം അഞ്ച്:

വിത്ത് പുറത്തു വരുന്ന ഒരു പഴം

(A) കാളവണ്ടി (B) കള്ളവണ്ടി (C) കശുവണ്ടി (D) തീവണ്ടി

ചോദ്യം ആറ്:

വാസ്ക്കോ ഡി ഗാമ കപ്പലിറങ്ങിയതെവിടെ?

(A) ശാപ്പാട്  (B) കടപ്പാട് (C) കാപ്പാട്  (D) പെടാപ്പാട്

ചോദ്യം ഏഴ്:

കമ്മീഷണര്‍ എന്ന സിനിമയിലെ നായകനാര്?

(A) ആലൂഗോപി (B) കൊടിയേറ്റം ഗോപി (C) സുരേഷ് ഗോപി (D) ചിറ്റൂര്‍ ഗോപി

ചോദ്യം എട്ട്:

ക്രിസ്ത്യാനികളുടെ രക്ഷകന്‍ ആര്?

(A) കൃഷ്ണന്‍ (B) ക്രിസ്തു (C) മുക്രി (D) മാക്രി

ചോദ്യം ഒന്‍പതു:

അഭിവന്ദ്യ പണ്ടാരശേരി പിതാവിന്റെ പേരില്‍ എത്ര ഇണ്ടയുണ്ട്?

(A) രണ്ടിണ്ട  (B) ഡസനിണ്ട (C) അഞ്ചിണ്ട (D) ഇണ്ടയില്ല

ചോദ്യം പത്ത്:

ക്നായി തൊമ്മന് എത്ര മക്കള്‍ ഉണ്ടായിരുന്നു?

(A) ഒറ്റ മകന്‍ (B) ആകാശത്തിലെ നക്ഷത്രങ്ങളോളം (C) കുതിരപ്പവന്‍ കിട്ടാന്‍ പാകത്തിന് (D) തൊമ്മന്‍ മച്ചനായിരുന്നു.

No comments:

Post a Comment