Sunday, June 17, 2012

ഉണരൂ! ഉയര്ത്തെഴുനേല്ക്കൂ! (കവിത: പാപ്പിച്ചി വല്യപ്പന്‍)


കൂത്താടി നടക്കുന്ന കുരങ്ങന്മ്മാരും
കുറുക്കന്റെ കണ്ണുള്ള ഗുരുക്കന്മ്മാരും
അണ്ണാന്റെ ചാട്ടമുള്ള അണ്ണാച്ചിമാരും
കൊടിച്ചി പട്ടികളെപ്പോലെ കുരക്കുന്നവരും
ക്നാനായ തനിമ സൂക്ഷിപ്പുകാരോ?
ചതിയന്റെ കുഴിയില്‍ വീണിടുന്നവര്‍

തനിമയില്‍ ഒരുമയില്‍ എന്നോതിടുന്നവര്‍
പറയുന്നതെല്ലാം വലിയകാര്യമോ?
വാക്കുപാലിക്കത്തവര്‍ കുത്തിതിരിക്കുന്നു
തിരുകുളി കൊണ്ടവര്‍ തിരിച്ചിടാനായി

നന്മ വാക്കുകള്‍ പറഞ്ഞിടുന്നവര്‍
നന്മ പ്രവര്‍ത്തി കണ്ടിടാതെ
നഷ്ടത്തിലാകുന്ന ഒരുമതനിമകള്‍
നരകത്തിലേക്കു നയിച്ചിടുന്നു

ഉറക്കം നടിച്ചിടല്ലെ നിങ്ങള്‍
ഉണര്ന്നിടേണ്ട സമയമിതല്ലോ?
ഉണര്‍ന്നു പ്രവര്‍ത്തിക്കൂ തനിമൊരുമയില്‍
ഉയര്‍ത്തിപ്പിടിപ്പിച്ച ക്നനായത്വം.

പാപ്പിച്ചി വല്യപ്പന്‍

3 comments:

  1. പപ്പിച്ചി വല്യപ്പന്‍ ഇന്ന് എന്റെ മനസ്സിനെ കോരിത്തരിപ്പിച്ചിരിക്കുകയാണ്. മയങ്ങി കിടന്ന എന്റെ ക്നനായത്വം ഉയര്‍ത്തി അവയെ എന്റെ സിരകളില്‍ കത്തി ജവലിപ്പിച്ച്ചുകൊണ്ട്നടത്തിയ പ്രയാണം എന്റെ മനസ്സിനെ ആഴത്തില്‍ സ്പശിച്ചിരിക്കുന്നു.അങ്ങയെ ഞാന്‍ എങ്ങനെ സംഭോദന ചെയ്യുമെന്ന് എനിക്കറിയില്ലാ . എങ്കിലും ഞാന്‍ അങ്ങയെ നമിക്കുന്നു.

    ReplyDelete
  2. dear pappachi,
    please try to use some more good words.always think positive.then your poem will be good.sometimes it is ugly to read.

    ReplyDelete
  3. പാപ്പിച്ചി വല്യപ്പോ പിള്ളേരെ ഒക്കെ ഉണര്‍ത്തി വിട്ടിട്ട് ഇങ്ങനെ ചുമ്മാ കുത്തി ഇരിക്കുകയാണോ? ദേണ്ടെ
    ഹൂസ്ടെനിലും ,ചിക്കാഗോയിലും ,ന്യൂയോര്‍ക്കിലും പിള്ളേരൊക്കെ കുത്തിമറിയുന്നു. ഒരു ഉണര്‍ത്തു പാട്ടോ താരാട്ടു പാട്ടോ എന്തെങ്കിലും തട്ടി വിട്ടുകൂടെ. അവര് തളരാതെ ഇരിക്കട്ടെ.

    ReplyDelete