പഞ്ചാര മുത്തു
(രീതി: പാവാട വേണം മേലാട വേണം പഞ്ചാര പനംങ്കിളിക്ക്)
കള്ളുകുടി വേണം കോഴിക്കറി വേണം (2)
പഞ്ചാര മുത്തുവിന്
മെത്രാന്റെ കരളേ പ്രാഞ്ചീടെ കുരുടെ
മുത്താണ് നീ ഞമ്മക്ക്
ഒരു മുത്താണ് നീ ഞമ്മക്ക്
കള്ളുകുടി വേണം..............
പത്താംതരം തോറ്റ് ശെമിനാരി പഠിച്ച്
കത്തനാര് ഗമയില്‍ വരും
ചിക്കാഗോക്കാരന്‍ അഗാപേലച്ചന്‍
പത്രങ്ങളില്‍ ഒരുങ്ങി വരും
ഓന്‍ വിളിക്കുമ്പം പറന്നു വരും (2)
കള്ളുകുടി വേണം..............
അങ്ങാടി മെത്രാന്‍ പൊല്ലാപ്പ് വേണ്ട
വെള്ളം ചേര്‍ത്ത് പള്ളി കൊടുക്കാം (2 )
അതിനൊപ്പം പണമവന്‍ കൈക്കൂലി തന്നാല്‍
കോട്ടയത്തു പൊടിപൊടിക്കാം
അരമനയില്‍ പൊടിപൊടിക്കാം (2 )
അതു കഴിഞ്ഞവന്‍ അരപ്പട്ട കെട്ടുമ്പോള്‍
മെത്രാന്‍മുത്തൂനെ മറക്കരുതേ
നമ്മുടെ പ്രാഞ്ചിമാരെ വെറുക്കരുതേ
കള്ളുകുടി വേണം..............
പാപ്പിച്ചി വല്യപ്പന്‍
No comments:
Post a Comment