ക്നാനായ വോയിസ് പുറത്തിറക്കിയ ഈ ആഴ്ചത്തെ ഇ-പേപ്പറില്‍ യു.കെ. ക്നാനായ കണ്‍വെന്‍ഷന്‍ വാര്‍ത്തകള്‍ ധാരാളം ഉണ്ട്. ഈ വാര്‍ത്തകള്‍ അടങ്ങുന്ന പേജുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മാഞ്ചെസ്റ്റര്‍ തുടങ്ങിയ പല സ്ഥലങ്ങളില്‍ നിന്നും വളരെ കുറച്ചു പേരാണ് പങ്കെടുക്കുന്നതെന്ന് വിരുദ്ധര്‍ പറഞ്ഞു പരത്തുന്നു.
യു.കെ.കെ.സി.എയ്ക്ക് കുറെ കാലമായി തലവേദന ആയി മാറിയ (തലവേദനയാക്കി മാറ്റിയ എന്ന് പറയുന്നതാവും കൂടുതല്‍ ശരി) വിഗന്‍ യുണിറ്റ് തര്‍ക്കം പരിഹരിക്കുവാന്‍ ഇപ്പോഴത്തെ പ്രസിഡന്റ് നടത്തിയ ചര്‍ച്ചയുടെ ഫലം അറിയുവാന്‍ യു.കെ.യിലെ ക്നാനായക്കാര്‍ മാത്രമല്ല കോട്ടയം അരമനയിലെ കൊച്ചുപിതാവും കാത്തിരിക്കുന്നു എന്ന് കേള്‍ക്കുന്നു. വിവരം അറിഞ്ഞിട്ടു വേണമത്രേ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍. കറുത്ത പുക ആണങ്കില്‍ വരവ് വേണ്ട വെളുത്തത് ആയാല്‍ യാത്ര ആകാം.
ഇനി മൂലക്കാട്ട് പിതാവ് കാരിത്താസില്‍ കിടക്കുന്നതുകൊണ്ട് ബി.ജെ.പി. വരുമോ എന്തോ? പിതാവിന്റെ ആരോഗ്യകാര്യത്തില്‍ സമുദായംഗങ്ങള്‍ക്ക് അതിയായ ഉത്കണ്ഠയുണ്ട്. വലിയ തിരുമേനിയ്ക്ക് കൂടെക്കൂടെ അസുഖം വരുമ്പോള്‍ കൊച്ചു തിരുമേനി കണ്‍വെന്‍ഷന്‍ കൂടാനും ചാത്തം ഉണ്ണാനും നടക്കുന്നത് മോശമാണെന്ന് തോന്നിയാല്‍?
വിഗന്‍ യുനിറ്റിനു റാലിയില്‍ പങ്കെടുക്കാന്‍ അനുവാദം കിട്ടുമോ, അതോ അവര്‍ കരിങ്കൊടി പ്രകടനവുമായി മുന്നോട്ടു പോവുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുന്നു. പ്രസിഡന്റ് വിവരം പുറം ലോകത്തെ അറിയിക്കും എന്ന് നമുക്ക് വിശ്വസിക്കാം. പല രാഗത്തിലുള്ള പ്ലാക്കാര്‍ഡുകള്‍ ഡെര്‍ബിയില്‍ തയ്യാറാകുന്നു.
ഏതായാലും ഇത്തവണ കണ്‍വെന്‍ഷന്‍ എരിവിന്റെയും പുളിയുടെയും കാര്യത്തില്‍ റെക്കോര്‍ഡ് തകര്‍ക്കും എന്ന് വിശ്വസിക്കാം. ഇനി വെറും നാല് നാള്‍ മാത്രം. മഴ തിമര്‍ത്തു വീണാല്‍ എല്ലാം സ്വാഹ.
വിഗന്‍ യുണിറ്റ്കാര്‍ സ്റ്റേജില്‍ കയറി ബഹളം വക്കുമോ, അതോ പുതിയ എന്തെങ്കിലും ഓഫര്‍ കിട്ടി സമരം മാറ്റിയോ?
എല്ലാം നമുക്ക് സ്ക്രീനില്‍ കാണാം - അല്ല നേരില്‍ കാണാം.
പ്രത്യേക ലേഖകന്‍
അഭയ കേസ് പോലെ ആണ് വിഗാന്‍ പ്രശ്നവും. രണ്ടും ക്നനയക്കാര്‍ക്ക് നാണക്കേട് ഉണ്ടാക്കി. സത്യം എല്ലാവര്ക്കും അറിയാം. പിതാവിനുപോലും സത്യം പറയുവാന്‍ പറ്റുന്നില്ല. ഉരുണ്ടു കളിക്കുന്നു. കാരണം രണ്ടിന്റെയും പുറകില്‍ അച്ചന്മാര്‍ ഉണ്ട്.
ReplyDeleteഈ രണ്ടു കേസിലും തൊട്ടവര്‍ക്ക് ഒക്കെ മാനഹാനി ഭലം. രണ്ടിലും പലതരം റിപ്പോര്‍ട്ടുകള്‍. പ്രശ്നം തീരുകയും ഇല്ല. തീര്‍ക്കുകയും ഇല്ല. അച്ചന്‍റെ മുഖം
രക്ഷിക്കാന്‍ ഓരോ നാടകങ്ങള്‍. ഓരോ നാടകങ്ങള്‍ കഴിയുംതോറും അച്ചന്‍റെ മുഖം വിക്രുതമാകുന്നു. ഇനി എങ്കിലും ഈ പ്രശ്നം തീര്‍ത്തു മുന്‍പോട്ടു പോകു സ്നേഹിതരെ
സാധനങ്ങള്‍ അടിച്ചുമാറ്റി കൊണ്ടുപോകുന്നവനെയും, നുണ പറയുന്നവനെയും നമ്മള്‍ കള്ളന്‍ എന്നാണു പറയുന്നത്. "അമ്മിഞ്ഞ പാല് നുണയുന്ന കുഞ്ഞിനെ അമ്മ വിളിക്കുന്നു കള്ളന്‍". ഇതില്‍ ഏതു വകുപ്പിലാണ് യു.കെ.കെ.സി.എ. യുടെ ഉപദേശിയെ നാം കാണുക.
ReplyDeleteഎ, ബി, സി.
ശരിയായി ഉത്തരം പറയുന്നവന് കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ "നല്ല കള്ളന്‍" അവാര്‍ഡ് നല്‍കുന്നതായിരിക്കും.
ക്ലൂ വേണോ, (സബ് കമ്മിറ്റി റിപ്പോര്‍ട്ട് യു.കെ.കെ.സി.എ അഗീകരിച്ചില്ല)
പണ്ടാരശേരി പിതാവ് വരുമ്പോള്‍ പിരിച്ചുകൊണ്ടുപോയ പണത്തിന്റെ കണക്കു ഒന്ന് വിസ്വസിയോടു പറയണം
ReplyDeleteഎടാ ഭോഷ ദാനം ചെയ്ത പണം തിരികെ ചോദിച്ചാല്‍ തരില്ല. അതിന്റെ കണക്കും പറയേണ്ട കാര്യം ഇല്ല. ഭിക്ഷക്കാരനു പണം കൊടുത്തു നമ്മള്‍ വിടുന്നു.
ReplyDeleteഅടുത്ത തവണ വരുമ്പോള്‍ കഴിഞ്ഞ തവണ കൊടുത്തത് നമ്മള്‍ തിരികെ ചോദിക്കുകയോ അതിന്റെ കണക്കു ചോദിക്കുകയോ ഇല്ല. അതുതന്നെ
ആണ് അച്ചനും മെത്രാനും കൊടുത്താല്‍. അവര്‍ കുറേകൂടി മെച്ചപ്പെട്ട ഭിക്ഷക്കാര്‍ ആണ് അത്രതന്നെ. ഇനി എങ്കിലും അവര്‍ വരുമ്പോള്‍ കൊടുക്കാതിരിക്കുക. കൊടുത്തിട്ട് അയ്യോ കണക്കില്ലേ എന്ന് പറയരുത്. അവര്‍ക്കില്ലന്കിലും നമുക്ക് ഒരു അന്തസ് ഇല്ലേ
വിഗാനിലെ മന്ദബുദ്ധികള്‍ ലേവിയുടെ കാലുപിടിച്ചു പ്രശ്നം ഒത്തു തീര്തുവെന്നു കേള്‍ക്കുന്നു. ശരിയാണോ? ജസ്റ്റിന്‍ ആകശാലയ്ക്ക് താനൊരു ആണാണെന്നു തെളിയിക്കാനുള്ള അവസരമായിരുന്നു!! കളഞ്ഞു കുളിച്ചില്ലേ.
ReplyDeleteഇനി കറുത്ത തുണി വേറെ വല്ലതിനും ഉപയോഗിക്കാം...
തമ്മില്‍ ഇടുപ്പിച്ചു അതിന്റെ ഇടയില്‍ നിന്നും ചുടു ചോര കുടിക്കുന്ന കുറുക്കന്‍ ചേട്ടാ, ചേട്ടന്റെ സ്നേഹം കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു ഉമ്മ തരുവാന്‍ തോന്നുന്നു. ചേട്ടന്‍ വരുമോ കണ്‍വെന്‍ഷന്‍ കൂടാന്‍. ലൈവ് ആയി ഇടി കാണാം എന്ന ചേട്ടന്റെ മോഹം കളഞ്ഞു കുളിച്ചതില്‍ ദുഃഖം ഉണ്ടാകാം. ദുഃഖം മാറ്റുവാന്‍
ReplyDeleteത്രീ ബാരെല്‍ ഉണ്ടങ്ക്കില്‍ ഒരെണ്ണം വീശി നോക്ക്. എന്നിട്ട് പോയി കിടക്ക്
കറുത്ത തുണിയെ ഓര്‍ത്തു ചേട്ടന്‍ ഉറക്കം കളയണ്ട. ചേട്ടന്‍ പെട്ടിയില്‍ കിടക്കുമ്പോള്‍ കറുത്ത തുണി വെട്ടി ഞങ്ങള്‍ ഞങ്ങളുടെ ഷര്‍ട്ട്‌ന്റെ പോകറ്റില്‍ കുത്തി പെട്ടിയുടെ അരികില്‍ നിന്ന് ഫോട്ടോ എടുത്തോളാം.
പക്ഷെ അത് കാണുവാന്‍ ചേട്ടന് യോഗം ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു വിഷമം.