![]() |
വരവേല്‍പ്പ് - എളിയ തുടക്കം |
രൂപയുടെ മൂല്യം കുറഞ്ഞത് പ്രവാസികളെ കുറച്ചൊന്നുമല്ല ത്രില്‍ ആക്കിയത്. പ്രവാസി മാത്രമല്ല വേറെയും കുറെ പേര്‍ അതുകണ്ട് ഓടി വന്നു തുടങ്ങി. അമ്പലത്തിലെ ഉത്സവത്തിനും പള്ളി പെരുന്നാളിനും ചുണ്ട് ചുമപ്പിക്കുന്ന മിഠായി വില്പനക്കാരന്‍ വരുന്നതുപോലെ ചിലര്‍ ഓടിയെത്തും. അവരുടെ ചുണ്ടുകള്‍ ചുവന്നതാണ്. എന്ത് സ്നേഹം, എന്ത് കരുണ!
യൂറോപ്പിലും അമേരിക്കയിലും വേനലായാല്‍ അവര്‍ക്ക് നാട്ടില്‍ ഇരിപ്പുറക്കില്ല. വണ്ടി കയറണം. ചുറ്റിക്കറങ്ങണം.
മടങ്ങുമ്പോള്‍ തേനീച്ച തങ്ങളുടെ കൂട്ടിലേക്ക് പോകുന്നതുപോലെ ബാഗ് നിറച്ച് പൌണ്ടും യുറോയും ഡോളറും കൊണ്ടുപോകണം.
ആരാ ഈ തേനീച്ചകള്‍, അല്ല കീടങ്ങള്‍, എന്ന് നിങ്ങള്ക്ക് മനസ്സില്‍ ആയി കാണും.
നാട്ടില്‍ പനി പിടിച്ചു ജനം വലയുമ്പോള്‍ ദൈവത്തിന്റെ പുരോഹിതശ്രേഷ്ടര്‍ വിദേശ പര്യടനം ആരംഭിച്ചു കഴിഞ്ഞു. പണ്ട് ഇന്ത്യ ഭരിച്ചിരുന്ന ബ്രിടിഷ്കാരുടെ സമ്മര്‍ തലസ്ഥാനം സിംല ആയിരുന്നു. ഇന്ന് നമ്മുടെ തിരുമേനിമാരുടെ Summer Capital വിദേശത്താണ്.
ഇന്ന് വരെ നോക്കിയാല്‍ അഞ്ചു പേര്‍ ഉടന്‍ എത്തുന്നു. കഴിഞ്ഞ വര്ഷം പത്തു കത്തോലിക്കാ മെത്രാന്‍മാര്‍ യു.കെയിലേയ്ക്ക മാത്രം വന്നു. യാക്കോബായ, ഇത്യാദികള്‍ വേറെയും.
ഈ വര്ഷം പൌണ്ട് വില കൂടിയതിനാല്‍ മലയാറ്റൂര്‍ പള്ളിയില്‍ വരുന്ന യാചകരെ പോലെ ഇവറ്റകളുടെ വരവ് കൂടും. കുറയില്ല. വിശ്വാസി, നീ ധൈര്യം ആയി നില്‍ക്കുക. നിന്റെ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടും. തീര്‍ച്ച. നിന്റെ പോക്കറ്റ് തുറന്നു വക്കുക.
കോട്ടയം മെത്രാന് വരാന്‍ ഒരു ധൈര്യക്കുറവ്. അമേരിക്കയില്‍ പോയാല്‍ കൂവല്‍ കിട്ടുമോ എന്ന് ഭയവും. അതുകൊണ്ട് നോഹിന്റെ പെട്ടകത്തില്‍ നിന്നും കാക്കയെ വിട്ടതുപോലെ ബി.ജെ.പി യെ ഇംഗ്ലണ്ട് പര്യടനത്തിനു ഇറക്കുന്നു. പണ്ടേ കാക്കയെപോലെ ശവംതീനി ആയതുകൊണ്ട് (വിശ്വാസിയെ പിഴിയുന്ന കാര്യത്തില്‍) എന്തെങ്കിലും ഗിഫ്റ്റ് തട്ടിമാറ്റി അടിച്ചു വരും എന്ന പ്രതീഷയില്‍ പാട്ടും പാടി ഇരിപ്പാണ്, പാവം മൂലക്കാടന്‍.
കാറ്റേ നീ വീശരിതിപ്പോള്‍ കാറേ നീ പെയ്യരിതിപ്പോള്‍
ബി.ജെ.പി തെണ്ടിത്തീരും വരെയും ........
ഒറ്റക്കണ്ണന്‍
No comments:
Post a Comment