ക്നാനായ വോയിസ് പുറത്തിറക്കിയ ഈ ആഴ്ചത്തെ ഇ-പേപ്പറില്‍ യു.കെ. ക്നാനായ കണ്‍വെന്‍ഷന്‍ വാര്‍ത്തകള്‍ ധാരാളം ഉണ്ട്. ഈ വാര്‍ത്തകള്‍ അടങ്ങുന്ന പേജുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മാഞ്ചെസ്റ്റര്‍ തുടങ്ങിയ പല സ്ഥലങ്ങളില്‍ നിന്നും വളരെ കുറച്ചു പേരാണ് പങ്കെടുക്കുന്നതെന്ന് വിരുദ്ധര്‍ പറഞ്ഞു പരത്തുന്നു.
യു.കെ.കെ.സി.എയ്ക്ക് കുറെ കാലമായി തലവേദന ആയി മാറിയ (തലവേദനയാക്കി മാറ്റിയ എന്ന് പറയുന്നതാവും കൂടുതല്‍ ശരി) വിഗന്‍ യുണിറ്റ് തര്‍ക്കം പരിഹരിക്കുവാന്‍ ഇപ്പോഴത്തെ പ്രസിഡന്റ് നടത്തിയ ചര്‍ച്ചയുടെ ഫലം അറിയുവാന്‍ യു.കെ.യിലെ ക്നാനായക്കാര്‍ മാത്രമല്ല കോട്ടയം അരമനയിലെ കൊച്ചുപിതാവും കാത്തിരിക്കുന്നു എന്ന് കേള്‍ക്കുന്നു. വിവരം അറിഞ്ഞിട്ടു വേണമത്രേ ടിക്കറ്റ് എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍. കറുത്ത പുക ആണങ്കില്‍ വരവ് വേണ്ട വെളുത്തത് ആയാല്‍ യാത്ര ആകാം.
ഇനി മൂലക്കാട്ട് പിതാവ് കാരിത്താസില്‍ കിടക്കുന്നതുകൊണ്ട് ബി.ജെ.പി. വരുമോ എന്തോ? പിതാവിന്റെ ആരോഗ്യകാര്യത്തില്‍ സമുദായംഗങ്ങള്‍ക്ക് അതിയായ ഉത്കണ്ഠയുണ്ട്. വലിയ തിരുമേനിയ്ക്ക് കൂടെക്കൂടെ അസുഖം വരുമ്പോള്‍ കൊച്ചു തിരുമേനി കണ്‍വെന്‍ഷന്‍ കൂടാനും ചാത്തം ഉണ്ണാനും നടക്കുന്നത് മോശമാണെന്ന് തോന്നിയാല്‍?
വിഗന്‍ യുനിറ്റിനു റാലിയില്‍ പങ്കെടുക്കാന്‍ അനുവാദം കിട്ടുമോ, അതോ അവര്‍ കരിങ്കൊടി പ്രകടനവുമായി മുന്നോട്ടു പോവുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുന്നു. പ്രസിഡന്റ് വിവരം പുറം ലോകത്തെ അറിയിക്കും എന്ന് നമുക്ക് വിശ്വസിക്കാം. പല രാഗത്തിലുള്ള പ്ലാക്കാര്‍ഡുകള്‍ ഡെര്‍ബിയില്‍ തയ്യാറാകുന്നു.
ഏതായാലും ഇത്തവണ കണ്‍വെന്‍ഷന്‍ എരിവിന്റെയും പുളിയുടെയും കാര്യത്തില്‍ റെക്കോര്‍ഡ് തകര്‍ക്കും എന്ന് വിശ്വസിക്കാം. ഇനി വെറും നാല് നാള്‍ മാത്രം. മഴ തിമര്‍ത്തു വീണാല്‍ എല്ലാം സ്വാഹ.
വിഗന്‍ യുണിറ്റ്കാര്‍ സ്റ്റേജില്‍ കയറി ബഹളം വക്കുമോ, അതോ പുതിയ എന്തെങ്കിലും ഓഫര്‍ കിട്ടി സമരം മാറ്റിയോ?
എല്ലാം നമുക്ക് സ്ക്രീനില്‍ കാണാം - അല്ല നേരില്‍ കാണാം.
പ്രത്യേക ലേഖകന്‍
No comments:
Post a Comment