Saturday, June 23, 2012

സ്കോളര്ഷിഷപ്പിന് നല്കിയ പണം ക്നാനായ വൈദികന്‍ സ്വന്തമാക്കി!

കോട്ടയം: സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാന്‍ ഏല്‍പ്പിച്ച പണം ഇടവക വികാരി കൈവശപ്പെടുത്തിയതായി ആക്ഷേപം. 


ബാങ്കില്‍ സ്ഥിരനിക്ഷേപമിട്ട് പലിശകൊണ്ട് ഓരോ വര്‍ഷവും സ്കോളര്‍ഷിപ് നല്‍കാന്‍ കൈമാറിയ പണം വൈദികന്‍ സ്വന്തം പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചതായി രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്ന സി.ജെ. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കടപ്ളാമറ്റത്തിന് സമീപം മാറിടം ഇടവക വികാരിക്കെതിരെയാണ് ജോസഫിന്‍െറ പരാതി.

സംഭവത്തെക്കുറിച്ച് ജോസഫ് പറയുന്നതിങ്ങനെ: ഇടവകയില്‍നിന്ന് എസ്.എസ്.എല്‍.സിക്ക് കൂടുതല്‍ മാര്‍ക്ക് നേടുന്ന വിദ്യാര്‍ഥിക്ക് 11,12 ക്ളാസുകളില്‍ സൗജന്യ പഠനത്തിന് അവസരമൊരുക്കാനാണ് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. പഠനച്ചെലവിന് 10,000 രൂപ വരുമെന്നും അത്രയും തുക പലിശ കിട്ടാന്‍ 1,30,000 രൂപ സ്ഥിരനിക്ഷേപമിടണമെന്നും ബാങ്കില്‍ ബന്ധപ്പെട്ടപ്പോള്‍ അറിഞ്ഞു.

ഇടവക വികാരിയെ സമീപിച്ചപ്പോള്‍ അരമനയില്‍നിന്ന് അനുവാദം വാങ്ങി വേണ്ടതുചെയ്യാമെന്ന് ഏറ്റു. 1,30,000 രൂപയുടെ ചെക് മറ്റൊരു വൈദികനൊപ്പം വന്ന് കൈപ്പറ്റി. 2010ലായിരുന്നു ഇത്. ആ വര്‍ഷം ഒരു വിദ്യാര്‍ഥിക്ക് 10,000 രൂപ കൊടുത്തു. രണ്ടു വര്‍ഷം 10,000 രൂപ വീതം നല്‍കണമെന്നതിനാല്‍ 2011ല്‍ 1,30,000 രൂപ കൂടി വികാരിയെ ഏല്‍പ്പിക്കാന്‍ മാറിടം പള്ളിയില്‍ ചെന്നു. കോട്ടയം രൂപതയില്‍പ്പെട്ട കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, മറ്റ് മതത്തില്‍പ്പെട്ട ഒരു കുട്ടിക്ക് കൊടുക്കാനായിരുന്നു അച്ചന് താല്‍പ്പര്യം. അത് സമ്മതിച്ചില്ല. ഒടുവില്‍ ആ വര്‍ഷത്തെ ചെലവിലേക്ക് 10000 രൂപ മാത്രം നല്‍കി. പിന്നീട് കാണുമ്പോഴെല്ലാം അച്ചന്‍ 1.3 ലക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്്.

ഈ വര്‍ഷമാദ്യം അരമനയില്‍ പോയി ആര്‍ച്ച് ബിഷപ്പിനെ വിവരം അറിയിച്ചു. കുട്ടിയെ തെരഞ്ഞെടുക്കാനുള്ള അവകാശം വികാരിക്ക് മാത്രം നല്‍കുന്ന വിധത്തില്‍ രജിസ്റ്ററില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ആര്‍ച്ച് ബിഷപ് മാര്‍ മൂലേക്കാട്ടിന്‍െറ നിര്‍ദേശ പ്രകാരം ചാന്‍സലര്‍ ക്നാനായ കുട്ടികള്‍ക്ക് മാത്രം എന്ന് എഴുതിത്തന്നു. പക്ഷേ, ആ വിവരം ഇതുവരെ മാറിടം പള്ളിയില്‍ എത്തിയിട്ടില്ല. കിടങ്ങൂര്‍ ഫെഡറല്‍ ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് വികാരി സ്വന്തം പേരിലാണ് പണം ഇട്ടിരിക്കുന്നതെന്ന് മനസ്സിലായത്. സ്കോളര്‍ഷിപ്പിനുള്ള പണമാണെന്ന് അറിയിച്ചിട്ടുമില്ല. അച്ചന് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്ന വിധത്തിലാണ് രേഖകള്‍. വീണ്ടും അരമനയില്‍ ചെന്നെങ്കിലും ബിഷപ്പോ വികാരി ജനറാളോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാര്‍ മൂലേക്കാട്ടിന്‍െറ സെക്രട്ടറിയെ കാര്യങ്ങള്‍ ധരിപ്പിച്ചു. എല്ലാം കുറിച്ചുവെച്ച അദ്ദേഹം വികാരി ജനറാള് പിറ്റേന്നുതന്നെ തീരുമാനം വിളിച്ചുപറയുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും അരമനയില്‍നിന്ന് ആരും ബന്ധപ്പെട്ടില്ല.

സ്കൂള്‍ പഠനകാലത്ത് ഫീസിന്‍െറ പകുതി പള്ളിയില്‍നിന്ന് നല്‍കിയിട്ടും ശേഷിച്ച ഒന്നേകാല്‍ രൂപ നല്‍കാന്‍ താന്‍ കഷ്ടപ്പെട്ടതും പല സുഹൃത്തുക്കളും ഫീസടക്കാന്‍ പണമില്ലാതെ പഠനം ഉപേക്ഷിച്ചതും ഓര്‍ത്താണ് രണ്ട് കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് നല്‍കാന്‍ ആഗ്രഹം തോന്നിയതെന്ന് ജോസഫ് പറഞ്ഞു. അരമനയിലെ രജിസ്റ്ററിന്‍െറയും അവിടെനിന്ന് പള്ളിയിലേക്കുള്ള ബന്ധപ്പെട്ട കത്തിടപാടുകളുടെയും പകര്‍പ്പും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി. രണ്ട് പതിറ്റാണ്ടോളം ബ്രിട്ടീഷ് വ്യോമസേനയില്‍ ജോലി ചെയ്ത ജോസഫ് ദീര്‍ഘകാലം അമേരിക്കയിലായിരുന്നു.

സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ പ്രക്ഷോഭം അടക്കം എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജോസഫിനൊപ്പമുണ്ടായിരുന്ന കത്തോലിക്ക നവീകരണ പ്രസ്ഥാനം ചെയര്‍മാന്‍ ജോര്‍ജ് ജോസഫ് വ്യക്തമാക്കി. കെ. ജോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

(മാധ്യമം ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത. ഈ വാര്‍ത്തയില്‍ പറയുന്ന വൈദികന്‍, മുമ്പ് യു.കെയില്‍ ഉണ്ടായിരുന്നു ഫാ. സിറിയക്‌ മറ്റം ആണ്.)

15 comments:

  1. വിവരം ഉള്ള വല്ലവരും അച്ചന്റെ കൈയ്യില്‍ പണം കൊടുക്കുമോ വിശ്വാസി നീ നേരിട്ട് പാവങ്ങളെ സഹായിക്കൂ. അച്ചന്റെ പണി ഇഷ്ടമായി, അച്ചന്‍ ഈ പണി എങ്കില്‍ മെത്രാന്റെ കൈയ്യില്‍ കൊടുത്ത ജുബിലീ ഫണ്ട്‌ എങ്ങനെ, എവിടെ ആരുടെ പേരില്‍ പോയിക്കാണും. ഇന്നുവരെ അതിന്‍റെ കണക്ക് ആരെങ്കിലും കണ്ടിട്ടുണ്ടോ കേട്ടിട്ടുണ്ടോ വീണ്ടും ദാ വരുന്നു

    ReplyDelete
  2. മറ്റത്തില്‍ അച്ഛനെ മാറിടത്തില്‍ നിന്ന് മാറ്റി മുത്തുവിന്റെ അടുത്തു കൊണ്ടുവന്ന് മാമോദീസ മുക്കി മെത്രാന്‍ ആക്കി പ്രാന്‍ഞ്ചി ഏട്ടന്മ്മാരെ മുത്താന്‍ പഠിപ്പിക്കുക.പണത്തിന്റെ കൊതി തീരട്ടെ

    ReplyDelete
  3. പ്രാഞ്ചികുട്ടന്മാരെ, നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക – നിങ്ങളാണ് ഇവരെ, ഈ കത്തനാന്മാരെയും മെത്രാന്മാരെയും, ഇത്ര വഷളാക്കുന്നതും, സമുദായത്തിന് അപമാനം വരുത്തിവയ്ക്കുന്നതും. പാവങ്ങള്ക്ക് ഉപകരിക്കും എന്നും, നിങ്ങള്ക്ക് അല്പം ചില്ലറ പബ്ലിസിറ്റി കിട്ടുമെന്നും ഓര്ത്തും നിങ്ങള്‍ കൊടുക്കുന്ന കാശൊക്കെ മദ്യശാലയിലും വേശ്യാലയത്തിലും ആണ് ചെന്നെത്തുന്നത്. കൈ വിട്ടുപോയ ക്നാനായ വൈദികരെ പത്തു മൂലക്കാടന്മാര്‍ നോക്കിയാലും നിയന്ത്രിക്കാന്‍ കഴിയുകയില്ല. ചില മഫിയ പുരോഹിതരുടെ കളിപാവ മാത്രമാണ് ഇന്ന് മെത്രാന്‍. നിസ്സാഹായനായ അങ്ങേരുടെ മാനസികസമനില തന്നെ തെറ്റി നില്ക്കു കയാണ്.

    നിങ്ങള്‍ ചെയ്യുന്ന കൊടുംപാപത്തിനു, തിന്മകള്ക്കു കൂട്ടുനില്കുന്നതിനും, അവരുടെ ദുഷ്പ്രവര്ത്തികള്‍ ഫലത്തില്‍ സ്പോണ്സര്‍ ചെയ്യുന്നതിനും, നിങ്ങളോട് ദൈവം എണ്ണിയെണ്ണി ചോദിക്കും. അവിടെ നിങ്ങളെ രക്ഷിക്കാന്‍ അരപ്പട്ട കെട്ടിയ ഒരുത്തനും കാണില്ല.

    അരമനയുടെ അറിവോടും സമ്മതത്തോടും കൂടി ഒരു വൈദികന്റെ കൈയില്‍ ഏല്പിച്ച ചെറിയ തുക പോലും കൈകാര്യം ചെയ്യാന്‍ നമ്മുടെ അരമനയില്‍ ഉള്ളവര്ക് സാധിക്കുന്നില്ല എന്ന് ഇതില്നിന്നും മനസ്സിലായല്ലോ. ഇവരാണോ വിദ്യാഭ്യാസ ഫണ്ടിന്റെ പേരില്‍ തട്ടിയെടുത്ത കോടികള്‍ കൊണ്ട് പാവങ്ങളെ നന്നാക്കാന്‍ പോകുന്നത്?

    പിരിവിന്റെ പേരും പറഞ്ഞു ഇനിയും എത്തുന്നവന്‍ ആരായാലും, ഏതു കൊമ്പത്തെ വലിയതിരുമെനിയാണെങ്കിലും മുഖത്ത് കാര്ക്കിച്ചു തുപ്പുകയാണ് വേണ്ടത് - ദൈവ കോപം ഉണ്ടാകാതിരിക്കാന്‍.

    ReplyDelete
  4. Ivanmaaarelllam same., no difference than politicians, or it is safe to say they are worse than politicians. Shame on these Muthus friends.

    ReplyDelete
  5. This proves what many are saying the credibility of Kottayam diocese has been lost under bishop moolakattu.

    ReplyDelete
  6. Ivarey daivam porukkumo?

    ReplyDelete
  7. Will the common man learn anything from this?
    Will the pranchis from Chicago learn anything ?

    ReplyDelete
  8. Msgr. William J Lynn of Philadelpia became the first senior Roman Catholic Official in the US to be convicted of covering up child sexual abuses by priests in his charge.
    Bishop Moolakattu may be equally responsible of the sexual abuses of minors by a Knanaya priest in the US and the killing of Sr. Abhaya.

    ReplyDelete
  9. പ്രതികളെ പോലെ തന്നെ കുറ്റക്കാരാണ് പ്രതികളെ ഒളിപ്പിക്കുന്നവരും. നാട്ടിലും ഇന്ഗ്ലാണ്ടിലും കുമരകത്തും ഇപ്പോള്‍ മാറിടതും പ്രസിദ്ധനായ ഈ പ്രതിയെ എന്തിനു രൂപതയും മെത്രാനും സംരക്ഷിക്കുന്നു എന്ന് നമ്മള്‍ ചിന്തിക്കണം. അച്ചന്‍ പട്ടം എടുത്തുകളഞ്ഞു വീട്ടില്‍ പറഞ്ഞു വിടണം അല്ലാതെ പാവം വിശ്വാസിയുടെ തലയില്‍ കെട്ടി വക്കരുത്. അരമന രഹസ്യങ്ങള്‍ അറിയാവുന്ന ഈ പ്രതിയെ അരമന വാസികള്‍ വരെ ഭയപ്പെടുന്നു. അരമന രഹസ്യം അങ്ങാടിയില്‍ പാട്ട് ആകും എന്ന ഭയം നടപടി എടുക്കുവാന്‍ മെത്രാനെ ഭയപ്പെടുത്തുന്നു.ഈ പ്രതിയെ പുറത്തു വിട്ടാല്‍ പത്രസമ്മേളനം നടത്തി അരമന രഹസ്യം പറയുവാനും പ്രതി മടിക്കില്ല എന്ന് അവര്‍ക്ക് അറിയാം.
    വിദേശ പര്യടനത്തിനു പോകാതെ മെത്രാന്മാര്‍ കൂടെ ഉള്ള അച്ചന്മാരെ സത്യതെക്കുരിച്ചും, നീതിയെക്കുറിച്ചും, ന്യായവിധിയെ കുറിച്ചും
    പഠിപ്പിക്കുക. പറഞ്ഞിട്ടും കേള്‍ക്കാത്തവരെ വീട്ടില്‍ വിടുക.

    ചോദ്യം ഇതാണ് ആര് ആരെ പഠിപ്പിക്കും. അരക്കള്ളന്‍ ഇടവകയില്‍ മുക്കാല്‍ കള്ളന്‍ അരമനയില്‍ മുഴുക്കള്ളന്‍ തലപ്പത്തും.
    നമുക്ക് കള്ളന്മാര്‍ ശപിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല തീര്‍ച്ച.

    ReplyDelete
    Replies
    1. Because of the fear of ARAMANA RAHASIAM ANGADIPATTU, MOR KUNNASSERY GAVE MONSINJOR STATUS TO LATE MONSR. PETER URALIL.

      Delete
  10. For Joseph Chettan's and others knowledge,

    The easy and correct way for such scolership is, you go to your Bank, open a scholorship account and deposit the amount you wish, Give terms and conditions of the scolership disposal in writing to the Branch Manager. The Bank will do all the rest. You need to just inform same to the school and Church, no problems and easy .
    I have done it and working smoothly.

    ReplyDelete
  11. ബ്രിട്ടനിലെ ഒരു മാദാമ്മയും അനേകം മാദക മൂധേവികളും മഠം അമ്മമാരും ഒത്തു രതിക്രീടകളില്‍ മുഴങ്ങിയിരുന്ന മല്പ്പാനാണ് സ്കോളര്ഷിപ്പ്‌ പണം തട്ടിയെടുത്ത മഹാനെന്നും മാധ്യമത്തില്ക്കൂടി മനസ്സിലാക്കുന്നു. ഇങ്ങനെ മുന്കാല ചരിത്രമുള്ള ഒരു കള്ളനെ മഹത്തായ ഉദ്ദേശത്തോടെ തുടങ്ങിയ സ്കോളര്ഷിപ്പ് പണം എല്പ്പിച്ചവര്ക്കും തെറ്റുപറ്റിയിട്ടുണ്ട്.

    പണം എവിടെകണ്ടാലും കൈഇട്ടു വാരണമെന്ന ഉദ്ദേശമേ പള്ളിപുരോഹിതര്ക്കുള്ളൂ. ഈ ക്നാനായ കള്ളനെപ്പോലെ സൂക്ഷിക്കേണ്ട അനേക കള്ളന്മാരും സീറോ മലബാറിലെ പള്ളികളിലും കാണാം.

    ഓരോരുത്തരുടെയും അനുഭവകഥള്‍ ഇവിടെ വെളിപ്പെടുത്തുകയാണെങ്കില്‍ ഇത് അല്മായ ലോകത്തിനു പ്രയോജനപ്പെടുമായിരുന്നു.

    കക്കുന്നത് അള്ത്താര പണമാണെന്ന് ഇവര്‍ ചിന്തിക്കുന്നില്ല. ഇവരില്‍ സുപ്രസിദ്ധരായ എഴുത്തുകാരും കലാകരന്മാരുമുണ്ട് കോളേജു പ്രൊഫസര്മാര്‍ വരെയുണ്ട്. ഇന്നത്തെ കഥാനായകന്‍ അറിയപ്പെടുന്ന ഒരു സ്ത്രീലമ്പടന്‍ എന്ന പ്രത്യേകതയുമുണ്ട്. മൂലെക്കാട്ടില്‍ തിരുമേനി കുപ്പായം ഊരാന്‍ പറഞ്ഞിട്ടും ശ്രവിക്കാതെ തിരസ്ക്കരിച്ച ധിക്കരിയാണ് ഇയാള്‍.

    അഴിമതികളും പണംതട്ടിപ്പു കഥകളും എല്ലാ സാംസ്ക്കാരിക രാഷ്ട്രീയ സാമ്പത്തിക മേഖലകളിലും ഉണ്ട്. ആത്മീയത വളര്ത്തേണ്ട ദൈവരാജകുമാരന്മാര്‍ ഇത്തരം ഹീനകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ ഇവരെ പുറത്താക്കി സഭയെ ശുദ്ധീകരിക്കുവാന്‍ ആത്മീയഗുരുക്കളും ഭയപ്പെടുന്നു.

    ഒരു കുട്ട നിറയെ നല്ല ആപ്പിളുകള്‍ ഉണ്ടെങ്കിലും ചീഞ്ഞ ആപ്പിളിനെ എടുത്തു കളഞ്ഞാല്‍ ആ ദുര്ഗനന്ധം നല്ല ആപ്പിളില്‍ പതിക്കാതെ ഇരിക്കും. അതുപോലെ സഭയിലെ നല്ലവരായ പുരോഹിതര്ക്കും ഇത്തരക്കാരെ പുറത്താക്കിയാല്‍ ഗുണപ്രദമാകും.

    ഞായറാഴ്ച സ്തോത്രകാഴ്ചകള്‍ മേടിച്ചു പുരോഹിതന്‍ മുകളില്‍ നോക്കി പ്രാര്ഥിക്കുന്നത് കേട്ടിട്ടില്ലേ. "പിതാവായ ദൈവമേ, കുഞ്ഞാടുകളില്‍ നിന്നു ലഭിച്ച ഈ പണം എളിമയോടെ ഞാന്‍ സ്വീകരിക്കുന്നു. ഉയരങ്ങളിലേക്ക് ഈ കാസാ ഉയര്ത്തി അവിടത്തോട് നന്ദി പറയുന്നു. പിതാവേ, അവിടുത്തേക്ക്‌ ആവശ്യമുള്ളത്‌ എടുത്താലും. അവിടുത്തെ തിരുവിഷ്ടം എന്താണവോ അപ്രകാരം സംഭവിക്കട്ടെ. എളിയവനായ എന്റെയും ശുദ്ധമാന പള്ളിയുടെയും ബാക്കി വരുന്ന പണം ഞാന്‍ എന്റെ കീശയില്‍ എന്റെ നിധിയായി എനിക്കായി മാത്രം ആര്ക്കും കൊടുക്കാതെ സൂക്ഷിച്ചുകൊള്ളാം. അമേന്‍."

    അങ്ങനെ സ്വര്ഗത്തില്‍ നിന്നു ലഭിക്കുന്ന ഈ പണം പുരോഹിതന് നല്ല ഒരു വരുമാനമാര്ഗവും ആണ്. ഒരു ഇംഗ്ലീഷ് കവി പാടിയത്തിന്റെ തര്ജ്ജുമ ഇങ്ങനെ, "വിശ്വാസികളെ, അവിശ്വസ്തരായ ഇവര്ക്കെതിരെ ഇനി എന്തു തെളിവു വേണം; ചരിത്രകഥകള്‍ ആവര്ത്തിച്ചു വീണ്ടും ചരിത്രങ്ങളായി ഒഴുകുന്നു. ഉണരൂ സോദരരെ, അവരുടെ തിന്മകള്‍ നിന്റെ വിശ്വാസത്തില്‍ അര്പ്പിതമായിരിക്കുന്നു."

    മതം മൊത്തം അഴിമതികള്‍ നിറഞ്ഞിട്ടും അതിലെ നേതാവിനെ പിന്തുടരുവാന്‍ ഇന്നും തിക്കും തിരക്കും തന്നെയാണ്. ഇതു മനസിലാക്കിയിട്ടും ആവര്ത്തിക്കുന്ന മനുഷ്യാ നിന്നെയല്ലേ കുറ്റം പറയേണ്ടത്!!! പുരോഹിതനെ ശക്തിയാക്കുവാന്‍ വീണ്ടും വീണ്ടും പണം കൊടുക്കുന്നു. എന്നിട്ട് അയാളുടെ കാമലീലകള്‍, പണംതട്ടിപ്പ്, കൊള്ള, ദുഖിതരെയും ക്ഷീണിതരെയും പീഡിപ്പിക്കല്‍... എല്ലാം അറിഞ്ഞില്ലന്നും ഭാവിക്കുന്നു.

    വീണ്ടും പള്ളിയില്‍ നേര്ച്ചകളും നേര്ച്ചകോഴികളെയും കാഴ്ച വെക്കുന്നു. കുടുംബം കലക്കുവാന്‍ അയാളെതന്നെ വിവാഹ ജീവിതത്തിലെ ഉപദേഷ്ടാവും ആക്കുന്നു. എന്നിട്ടു ഈ കപട പുരോഹിതന്‍ ആ പാവം മനുഷ്യന്റെ ഭാര്യയുടെ പുറകെയും.

    പള്ളി വിശുദ്ധരുടെയല്ല പാപികളുടെതെന്നും അറിയാം. എന്നാല്‍ മനുഷ്യന്റെ നിയമങ്ങള്‍ ഇവിടെ നടപ്പാക്കിയേ പറ്റൂ. ധനികനും ദരിദ്രനും പുരോഹിതനും നീതി ഒരുപോലെ വേണം. പണം കട്ട മറ്റത്തില്‍ കത്തനാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുവാന്‍ എന്തിനു ഭയപ്പെടണം. ഭയക്കുന്നത് വൈദിക ശാപത്തെയോ? കത്തോലിക്കാമതം പട്ടക്കാരുടെ കാമസൂത്രകളരികള്‍ ആയി ഇന്നു ലോകം അറിയുന്നു.

    ReplyDelete
  12. A high profile priest in US was found guilty of protecting child abuser priests. We will find out if Moolakkadan has the guts to move against priests like Mattathil Achen and Muthu Achen if he has any normal senses. Let us all pray that Moolakattu Thirumeni moves against the child predators, killers and other spoiled priests. Time will proove.

    ReplyDelete
    Replies
    1. Fr.Vellian is also in child abuse case in USA

      Delete
  13. ഒരുത്തനും ഒരു പിണ്ണാക്കും ചെയുക ഇല്ല. ഇവന്‍ മാര ഒക്കെ മേല ഉള്ളവന്‍ അണ സംരഷിക്കുന്നത്. നാം വെറും വിഡ്ഢികള്‍.

    ReplyDelete