Sunday, June 24, 2012

ക്രിസ്‌തീയ സംഗീത ആല്ബത്തില്‍ ക്‌നാനായ ബാലികയുടെ സാന്നിധ്യം

ക്രിസ്‌തീയ ഗാനരചന-സംഗീതരംഗത്ത്‌ തനതു വ്യക്തിമുദ്ര പതിപ്പിച്ച രഞ്‌ജിത്‌ ക്രിസ്റ്റിയുടെ പുതിയ ആല്ബം “തിരുഹിതം” പ്രകാശനം ചെയ്‌തു. കെസ്റ്റര്‍, വില്സ്ണ്‍ പിറവം, അമൃതബാല, ഇമ്മാനുവല്‍ ഹെന്ട്രി എന്നിവര്ക്കൊപ്പം അമേരിക്കയില്‍ ജനിച്ചുവളര്ന്ന ക്‌നാനായ ബാലിക അഞ്‌ജനാ പൂവത്തുംമൂട്ടിലും ഇതില്‍ ഗാനമാലപിച്ചിട്ടുണ്ട്‌.

അറ്റ്‌ലാന്റയിലെ പൂവത്തുംമൂട്ടില്‍ ഷാജന്റെയും അനിതയുടെയും മകളാണ്‌ അഞ്‌ജന. ഏഷ്യാനെറ്റ്‌ യു.എസ്‌.എ നടത്തിയ മത്സരത്തില്‍ രണ്ടുതവണ മികച്ച ഗായികയായ അഞ്‌ജനയ്‌ക്ക്‌ ഗാനഗന്ധര്വന്‍ യേശുദാസിനോടൊപ്പം ഗാനാലാപനം നടത്തുന്നതിനുള്ള അവസരവും ലഭിച്ചിട്ടുണ്ട്‌.

അഞ്‌ജനയുടെ ആദ്യത്തെ ആല്ബമാണ്‌ തിരുഹിതം. “എന്നേശു കല്‌പിക്കുകില്‍ സുഖമായിടും മാനസം” എന്നു തുടങ്ങുന്ന ഗാനമാണ്‌ അഞ്‌ജന ആലപിച്ചിരിക്കുന്നത്‌.

 

No comments:

Post a Comment