Thursday, June 21, 2012

അഭയ കേസ്: ഹര്ജി ഫയലില്‍ സ്വീകരിച്ചു


തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് സി.ബി.ഐ കണ്ടെത്തിയ സാഹചര്യത്തില്‍ ആദ്യഘട്ടത്തില്‍ തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി സി.ബി.ഐ കോടതി ഫയലില്‍ സ്വീകരിച്ചു. ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്തമാസം 23ന് വാദം കേള്‍ക്കും. എതിര്‍വാദമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ സി.ബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.

(കേരള കൌമുദിയില്‍ വന്ന വാര്‍ത്ത)

No comments:

Post a Comment