വാസ്ക്കോ ഡി ഗാമയുടെ പടയോടൊപ്പം കുറെ ജര്‍മ്മന്‍കാരുണ്ടായിരുന്നു. അവര്‍ യുറോപ്പിലേയ്ക്ക് തിരിച്ചു പോയില്ല. അവിടെത്തന്നെ തങ്ങി. അന്നത്തെ പോര്‍ച്ചുഗീസ് ഭരണാധികാരികള്‍ നാട്ടുസ്ത്രീകളെ കല്യാണം കഴിക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ അവര്‍ കൊച്ചിയില്‍ നിന്ന് കിട്ടിയ അച്ചിമാരുമായി അവിടെ തുടര്‍ന്നു. താമസിയാതെ അവര്‍ കൊച്ചിയില്‍ ഒരു “ബര്‍ത്തലോമ്യ സഹോദരസംഘം” സ്ഥാപിക്കുകയും അവരുടേതായ ഒരു പള്ളി പണിയുകയും ചെയ്തു.
ഇതൊക്കെ സത്യമാണോ എന്ന് ആര്‍ക്കറിയാം! ഏതായാലും ഇതിനെക്കുറിച്ച് നമ്മള്‍ ക്നാനയക്കാര്‍ ചിന്തിക്കേണ്ടതാണ്. പറങ്കികള്‍ വന്നത് 1498-ല്‍. അതിനും എത്രയോ നൂറ്റാണ്ടുകള്‍ മുമ്പാണ് നമ്മള്‍ കൊടുങ്ങല്ലൂരില്‍ എത്തിയത്. എന്നിട്ട് പോലും നമ്മുടെ പെണ്ണുങ്ങള്‍ നമ്മുടെ കൂടെ വന്നു. (ഇനി അവര്‍ നേരത്തേവന്നു തൊമ്മനും കൂട്ടര്‍ക്കും ഫാമിലിവിസ അയച്ചു കൊടുത്ത് വരുത്തിയതാണെന്നു കേട്ടാലും ഞെട്ടേണ്ട കാര്യമില്ലെന്നു നമുക്കറിയാം. അത് പോട്ടെ) സമുദായവിരുദ്ധര്‍ ചിലപ്പോള്‍ നമ്മുടെ പെണ്ണുങ്ങള്‍ക്ക് അന്നും ആണുങ്ങളെ വിശ്വാസമില്ലാത്തത് കൊണ്ട് തനിച്ചു വിടാത്തതാണെന്നു പറഞ്ഞാലും അതിലും അല്പം കാര്യമുള്ളതുകൊണ്ട് വഴക്കടിക്കാന്‍ പോകേണ്ട.
ഏതായാലും എ.ഡി. 345-ലെ കുടിയേറ്റക്കാരില്‍ പെണ്ണുങ്ങള്‍ ഉണ്ടായിരുന്നു. ക്നാനായി തൊമ്മനാണേ, ഉറുഹാ മാര്‍ യൗസേപ്പാണേ സത്യം. ഉണ്ടായിരുന്നു എന്ന് മാത്രമല്ല, അവരാണ് നമ്മുടെ സകല ഐശ്യര്യത്തിന്റെയും കാരണം.
അവര്‍ നേര്സിങ്ങിനു പോയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പ്ലേ ബോയ് മാസിക വിറ്റ് കോടികളുണ്ടാക്കുന്നവരൊക്കെ കുറുപ്പന്തറേലും, മാല്ക്കല്ലിലും കപ്പയ്ക്ക് കിളച്ചു നടന്നേനെ.
എന്നിട്ടും നമ്മുടെ സ്ത്രീകളെ നമ്മള്‍ വേണ്ട വിധത്തില്‍ ബഹുമാനിക്കുന്നുണ്ടോ? ഉണ്ടോ?
ഇല്ല.... ഇല്ല.... ഇല്ല.
എന്തുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ചോദിക്ക്. ചോദിക്കാതെ എങ്ങിനെയാ ഉത്തരം പറയുന്നേ.
അപ്പം ചോദിച്ചല്ലോ. ഇനി ചോദിച്ചത് കൊണ്ട്, (ചോദിച്ചത് കൊണ്ട് മാത്രം) പറയുകയാ.
അമേരിക്കയിലെ പുല്ലന്മാര്‍ക്ക് ഒരു വിചാരമുണ്ട് അവിടെ മാത്രമേ കണ്‍വെന്‍ഷന്‍ ഉള്ളെന്ന്. എന്നാല്‍, എന്റെ അമേരിക്കയിലെ പൊട്ടന്മാരെ, നിങ്ങള്‍ രണ്ടു വര്‍ഷത്തില്‍ ഒരു കണ്‍വെന്‍ഷന്‍ നടത്തുമ്പോള്‍ ഞങ്ങള്‍ ഒരോ വര്‍ഷവും കണ്‍വെന്‍ഷന്‍ നടത്തുന്നുണ്ട്. പിന്നെ ഞങ്ങളുടെ കണ്‍വെന്‍ഷന്‍ വണ്‍ ഡേ മാച്ച് പോലെയാ. ഒരു ദിവസം കൊണ്ടങ്ങു തീരും. കാര്യത്തിനൊരു തീരുമാനമൊക്കെയുണ്ട്.
ഇത്തവണ ഞങ്ങള്‍ ഒരു നല്ല കാര്യം ചെയ്തു – കണ്ട അണ്ടന്റെയും അടകോടന്റെയും കാലു പിടിക്കുന്നില്ല (തീരെ പിടിക്കുന്നില്ല എന്ന് തീര്‍ത്തു പറയുന്നില്ല). പകരം ഞങ്ങള്‍ക്ക് ഇത്തവണ ഫാമിലി സ്പോന്സര്‍ ആണ്. എങ്ങിനെയെങ്കിലും കാശുണ്ടാക്കി കൊച്ചുപിതാവിന് കിഴി കൊടുക്കണ്ടേ? (ഇക്കാര്യത്തില്‍ നിങ്ങളോട് അസൂയ ഉണ്ട്; നിങ്ങള്‍ രക്ഷപെട്ടു! തിരുമേനി വരുന്നില്ലല്ലോ. സാരമില്ല, ഞങ്ങള്‍ വീണിടം വിഷ്ണുലോകം ആക്കിക്കോളാം. ഞങ്ങളെ പേടിയില്ലാത്തത് കൊണ്ടാ പിതാവ് വരുന്നതെന്ന് ചിലര്‍ പറഞ്ഞുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ അതൊക്കെ കേള്‍ക്കാഞ്ഞിട്ടൊന്നുമല്ല. കൊച്ചുപിതാവിനെ കൂവത്തില്ല എന്ന് ഞങ്ങള്‍ ഒരു ഉറപ്പും കൊടുത്തിട്ടില്ല, ഇതൊക്കെ ഒരു റിസ്ക്കല്ലേ... കൂവിയാല്‍ കൂവി. അത്രതന്നെ. കാശ് കിട്ടണേല്‍ അല്പം റിസ്ക്കൊക്കെ എടുക്കണം).
എന്താ പറഞ്ഞു വന്നത്? ശരി. ഫാമിലി സ്പോന്സര്‍.....
അങ്ങനെ ഞങ്ങള്‍ ഫാമിലി സ്പോന്സര്‍ ചെയ്യാന്‍ തീരുമാനിച്ചു. അവരുടെ പേരും പ്രസധീകരിച്ചു. ആ പേര് ഇവിടെ കൊടുക്കുന്നില്ല. നിങ്ങള്‍ അവരെ "പ്രാഞ്ചി" എന്ന് വിളിച്ചു കളിയാക്കും എന്നറിയാവുന്നത് കൊണ്ടാണ് പേര് വയ്ക്കാത്തത്. അല്ലാതെ ഞങ്ങളുടെയെല്ലാം അഭിമാനസ്തംഭങ്ങളായ അവരോടുള്ള ആദരവ് കുറവ് കൊണ്ടൊന്നുമല്ല.
എന്തിലും അല്പം പിഴവ് സംഭവിക്കും... ആ ലിസ്റ്റില്‍ ഒരു അബദ്ധം സംഭവിച്ചു. കൊടുത്തിരിക്കുന്നത്, നമ്മുടെ ചരിത്രവും, നമ്മുടെ ചരിത്രത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനവും മറന്ന്, കുടുംബനാഥന്മാരുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. ലിസ്റ്റില്‍ രണ്ടിടത്ത് മാത്രം സ്ത്രീകളുടെ പേര് കൊടുത്തിട്ടുണ്ട്. അവരുടെ കെട്ടിയവന്മാര്‍ ആണല്ലാത്തത് കൊണ്ടൊന്നുമല്ല. ഇത്രയും പേരുണ്ടായിട്ടു, ആകെ ചരിത്രബോധമുള്ള രണ്ടേ രണ്ടു കുടുംബങ്ങളേ ഉള്ളൂ എന്ന് കൂട്ടിക്കോ.
ഏതായാലും ആ രണ്ടു കുടുംബങ്ങള്‍ക്ക് അനുമോദനം!
തിരുത്തിയ ലിസ്റ്റ് (എന്ന് പറഞ്ഞാല്‍, ഭര്‍ത്താക്കന്മാരുടെ പേരുകള്‍ നിഷ്ക്കരുണം വെട്ടിക്കളഞ്ഞ്, ഭാര്യമാരുടെ പേര് മാത്രം വച്ചുള്ള ലിസ്റ്റ്) UKKCA ഉടന്‍ പ്രസധീകരിക്കണം.
ക്നാനായ സ്ത്രീകള്‍ സിന്ദാബാദ്!
ലൂക്കാച്ചന്‍
ലൂക്കച്ചാ നീ ഒരു ലംബോതരന്‍ ആണ് . നീ ഉള്ളു തുറന്നു സംസാരിക്കുന്നവന്‍ ആണ്. നിന്റ മനസ്സില്‍ പല ആകാശാക്കോട്ടകള്‍ ഒന്ടെങ്കിലും സത്യസന്തന്‍ ആണ് നീ .നിന്നെ കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ട് . എന്ന് ? എപ്പോള്‍ ? എവിടെ ?
ReplyDeleteലൂകാച്ചന്‍ പറഞ്ഞത് സത്യം അവര്‍ ക്നാനായ പെണ്ണ് അല്ല മൂരികള്‍ ആണ് ..
ReplyDeleteഇത്രയും നാളത്തെ ചരിത്രം നോക്കിയാല്‍ എത്ര പ്രസിഡന്റ്,സെക്രെറെരി ,ട്രഷരെര്‍ അങ്ങനെ
ReplyDeleteഎത്ര നേതാക്കള്‍ വന്നു.അവര്‍ ആരും എന്താ ഇപ്രാവശ്യം ഒന്നും കൊടുക്കാതെ മാറി നില്കുന്നത്
അപ്പോള്‍ എന്തോ പ്രശ്നം എവിടേയോ ഉണ്ട്.
പ്രിയ ലൂക്കാച്ച
ReplyDeleteകുറെ നാളായി ബ്ലോഗിലൂടെ വെറുതെ ഓരോ കാര്യം പറയുന്നതാണോ എന്ന് വായനക്കാര്‍ക്ക് സംശയം. ധൈര്യം ഉണ്ടങ്കില്‍ ലിസ്റ്റ് ലൂക്കാച്ചന് പ്രസിധപ്പെടുത്താമോ? വെറുതെ കാടടച്ചു വെടി വക്കരുത്
മത്തായി, നിനക്ക് കൂടുതല്‍ ചേരുന്നത് തോമ എന്ന പേരാണ്. അങ്ങേരോട് യേശു പറഞ്ഞത്, സഹോദരനോട് ലുക്കാച്ചന്‍ പറയുന്നു: കാണാതെ വിശ്വസിക്കുന്നവന്‍ ഭാഗ്യവാന്‍!
Deleteഞാന്‍ സ്പോന്സര്‍ ചെയ്തവരുടെ പേര് വക്കാത്തതിന്റെ കാരണം പറഞ്ഞിരുന്നു. എന്നിട്ട് വേണം എല്ലാവര്ക്കും അവരെ പ്രാഞ്ഞിയെട്ടാ, പ്രാഞ്ഞിചെച്ചി എന്ന് വിളിക്കാന്‍. എന്ത് ചെയ്യാം, ആ നല്ല മനസ്സ് നമ്മുടെ ഭാരവാഹികള്‍ക്ക് ഇല്ലാതെ പോയി! അവര്‍ അത് വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.
വിശ്വാസം തീരെ ഇല്ലല്ലോ. ഇന്നാ, ലിങ്ക് പിടിച്ചോ,
http://www.ukkca.com/11th-annual-convention
നമ്മുടെ ജപങ്ങളില്‍ മാതാവിന് അല്ലെ സ്ഥാനം കൂടുതല്‍. പാവം ജോസഫ് വളര്തച്ചനും തച്ചനും ആയതുകൊണ്ട് പലപ്പോഴും നമ്മള്‍ മറന്നു പോകുന്നു. അതുപോലെ ഈ സ്ത്രീകള്‍ നമ്മുടെ ഇടയിലെ രണ്ടാമത്തെ കന്യകാ മാതാവാണ്. അവരെ ബഹുമാനിക്കുന്നതും ആദരിക്കുന്നതും പൊന്നാട അണിയിക്കുന്നതും എന്തുകൊണ്ടും നല്ലതും സ്വഗതാര്‍ഹാവും ആണ്. അറുപതു വര്ഷം രാജ്യം ഭരിച്ചതിന്റെ ആഘോഷം ലൂക്കാച്ചന്‍ ഓര്‍ക്കുന്നത് നല്ലത്. ഗാലറിയില്‍ ഭര്‍ത്താവ് സൈഡ് പറ്റി നില്‍ക്കുന്ന കാഴ്ച കണ്ടവരല്ലേ നമ്മള്‍. പിന്നെ എന്തിനാ ലൂക്കെ അസൂയ ഇവരോട് തോന്നുന്നത്. ലൂക്ക് പിറന്ന ഓണം കേറാ മൂല അല്ല ഇത് ഇംഗ്ലണ്ട് ആണ്. പിടക്കോഴിയും കൂവും പൂവന്‍ മുട്ട ഇടുന്ന കാലം ഇതാ സമാഗതമായി.
ReplyDelete"അനുസരണ ശീലം കുടുംബ സമാധാനത്തിനു വളരെ അത്യാവശ്യമാണ്"
ഞാന്‍ നോക്കിയിട്ട് കണ്ടില്ല. പിന്നെ പരസഹായം വേണ്ടി വന്നു. എന്നെ പോലെ ഉള്ളവര്‍ക്കായി ഞാന്‍ അത് ഇവിടെ ചേര്‍ക്കുന്നു.
ReplyDelete1. Cyril Padapurackal (Midway)
2. Steny Chavarattu ( Yorkshire )
3. Santhosh Lukose Kuruppantharara ( Gloucestershire )
4. Jijimon Simon Varikassery (Birmingham )
5. Biju John Chackalackal (Birmingham )
6. Simon Madathamcheril (East Anglia )
7. Jose Thomas Vadakaraparambil (Worestershire)
8. Tomey Pattiyalil (Midway)
9. Jose Akasala ( Stoke-on-trent )
10. Jins George Thottaplackil ( Stoke-on-trent )
11. Shemil Joseph Kaniyarkuzhiyil (New Castle)
12. Priya Martin Malayil (Manchester)
13. Mathew Kurian Puzhackal ( Manchester)
14. Lizy George Asariparambil ( Manchester)
15. Lijomon Abraham Varakukalayil (Birmingham )
16. Mathew Jacob Pulickathottil (Medway)
17. Hereford Unit
18. Black pool unit
19. Saji Uthup Koppazhayil (East London)
20. Aby Neduvampuzhayil(Birmingham)
21. Thomas Kidarakuzhyil (Birmingham)
22. Babu Thottam (Birmingham)
23. Jomon Jacob Valloor (Coventy)
24. George Moolepparambil (Swansea)
25. Thomas Puthenpurackal (Cardiff)
Othiri nanni
Dear Mr.Mathew,
ReplyDeleteThank you for the list and the list is already forwrded to the British Govt. officials as the people who encouraged the bishops to come and take the money without paying the Tax to the government.
Is there any need for publishing the lists? I am not sure what action will the government takes. But one thing is sure, these people will be under monitoring in the coming days and and future.
what people have done for the sake of getting some name and publicity is going to be crucified because of the internal issues of the convention and UKKCA.
I belive the committee members purposly did not contribute or participate in the contribution as they knew for sure that some issues might come in the future.
They made the community members as preys to this UKKCA.
What a socialism!!!