Friday, June 15, 2012

പുരോഹിതശാപം: ഒരു സംശയം


ആരെയും പരിഹസിക്കാനല്ല; മറ്റുള്ളവര്‍ എങ്ങിനെ ചിന്തിക്കുന്നു എന്നറിയാന്‍ മാത്രമാണിത് കുറിക്കുന്നത്. പലരോടും ചോദിച്ചിട്ട് തൃപ്തികരമായ വിശദീകരണം ലഭിച്ചില്ല. പുരോഹിതരോട് ചോദിക്കാന്‍ വയ്യ. പ്രതികരിക്കാന്‍ സന്മാനസ്സുള്ളവരുടെ മറുപടി കേള്‍ക്കാന്‍ താല്പര്യമുണ്ട്.

സംഭവം ഇങ്ങനെ - ഒരു കുടുംബത്തില്‍, ഒരു സ്ത്രീയും വികാരിയച്ചനും തമ്മില്‍ അടുപ്പമായി. സ്ത്രീ വിവാഹിതയും അമ്മയുമാണ്. വഴിവിട്ട ബന്ധമാണെന്നു നാട്ടുകാര്‍ക്കെല്ലാം മനസ്സിലായി. നാടുനീളെ അടക്കിപ്പിടിച്ച സംസാരം. അച്ചന് യാതൊരു കൂസലുമില്ല. ഭര്‍ത്താവിനു കാര്യം അറിയില്ല. എല്ലാവരും ഈ ബന്ധം അദ്ദേഹം അറിയാതെ സൂക്ഷിച്ചു. ബന്ധുക്കള്‍ല്ലാം അറിയാം. അടുത്ത ഒരു ബന്ധു ഇവരെ കയ്യോടെ പിടിച്ചു. ശാന്തസ്വഭാവക്കാരനാനെങ്കിലും ഒരു നിമിഷം തോന്നിയ ആവേശത്തില്‍ അച്ചനെ കയറി അടിച്ചു. പുരോഹിതന്‍ പ്രതികരിക്കാനാവാതെ തലയും കുനിച്ചു നടന്നു പോയി.

ഈ സംഭവം നാട്ടില്‍ പാട്ടായി. എല്ലാവര്ക്കും അറിയാം. അച്ചന്‍ സ്ഥലംമാറി എവിടെയോ പോയി.

അടിച്ച ബന്ധുവിന്റെ മകന് ഇപ്പോള്‍ ശാരീരിക വൈകല്യമുണ്ട്. നാട്ടുകാര്‍ പറയുന്നത് വൈദികന്റെ ശാപം കൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്നാണ്.

ഇതിനെക്കുറിച്ച്‌ എന്ത് പറയുന്നു എന്നാണു അറിയേണ്ടത്. അദ്ദേഹം വൈദികനെ അടിച്ചത് തെറ്റായിപ്പോയോ?  എന്തായിരുന്നു അദ്ദേഹം അപ്പോള്‍ ചെയ്യേണ്ടിയിരുന്നത്? ഇത്തരമൊരു കാര്യത്തിനു വൈദികന്‍ ശപിച്ചാല്‍ ദൈവം അച്ചന്റെ സൈഡ് നിന്ന് തല്ലിയവന്റെ നിരപരാധിയായ മകനെ ശിക്ഷിക്കുമോ?

അറിയാനുള്ള ആകാംക്ഷ കൊണ്ടാണ്.

ഒരു ക്നാനായക്കാരന്‍

(ഈ കഥയിലെ കഥാപാത്രങ്ങള്‍ എല്ലാം ക്നാനായക്കാരാണ്) 

No comments:

Post a Comment