Thursday, June 21, 2012

പട്ടരില്‍ പൊട്ടനില്ല, പക്ഷെ.....


കഴിഞ്ഞ ദിവസം ക്നാനായ വെബ്സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ കണ്ട ചില കാര്യങ്ങളാണ് ഈ പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്.

“പട്ടരില്‍ പൊട്ടനില്ല” എന്ന പഴമൊഴി എതു മലയാളിക്കും അറിയാവുന്നതാണ്..... അതുപോലെ ക്നാനയക്കാരില്‍ ശിഖണ്ഡികളുമില്ല എന്നാണു ഞാന്‍ വിശ്വസിച്ചിരുന്നത്. എന്നാല്‍ ഈമാസം മുപ്പതാം തിയതി നടക്കാനിരിക്കുന്ന യു.കെ.യിലെ ക്നാനായ കണ്‍വെന്‍ഷനിലേയ്ക്ക് ഇരുനൂറ്റി അമ്പത് പൌണ്ട് കൊടുത്ത് സ്പോണ്സര്‍ ചെയ്ത കുടുംബങ്ങളുടെ ലിസ്റ്റ് കണ്ടപ്പോള്‍ എനിക്കാ ധാരണ തിരുത്തേണ്ടതായി വന്നു. ....

സ്പോണ്സര്‍ ചെയ്തിരിക്കുന്ന കുടുംബങ്ങളില്‍ രണ്ടു കൂട്ടരൊഴികെ എല്ലാവരും ഭര്‍ത്താവിന്റെ പേരാണ് കൊടുത്തിരിക്കുന്നത്‌. രണ്ടു കുടുംബങ്ങള്‍ മാത്രം ഭാര്യമാരുടെ പേര് കൊടുത്തിരിക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ എന്നെതന്നെ തിരുത്തി. “ശരിയാണ്, നമ്മുടെയിടയില്‍ ഞാന്‍ ഇല്ലെന്നു വിചാരിച്ചിരുന്ന കൂട്ടരുണ്ട്.......”

ഒന്ന് ചിന്തിച്ചു നോക്കിയാല്‍, നമ്മള്‍ ജീവിക്കുന്ന ഈ രാജ്യത്ത്, എലിസബത്ത്‌ രാജ്ഞിയ്ക്കല്ലേ കൂടുതല്‍ വിലയും നിലയും? രാജ്ഞിയുടെ ഡയമണ്ട് ജുബിലി ആഘോഷിച്ചപ്പോള്‍, അവരുടെ കെട്ടിയവന്‍ അവിടെയെങ്ങാനും ഉണ്ടായിരുന്നോ?.... അങ്ങിനെയൊക്കെ ഓര്‍ത്തു ബാക്കിയുള്ളവന്‍ ആശ്വസിക്കാന്‍ ശ്രമിച്ചു...

വനിതകളെ ബഹുമാനിക്കുന്ന രാജ്യമാണ് ബ്രിട്ടന്‍. ഇവിടെ ഇതിനു മുമ്പും എത്രയോ രാജ്ഞിമാര്‍ ഭരണം നടത്തിയിട്ടുണ്ട്! ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുമുറി തന്നെ തിന്നണം. അതറിയാവുന്നതുകൊണ്ടാണല്ലോ നമ്മുടെ ആത്മീയ ശുശ്രൂഷകന്‍-കം-ഉപദേഷ്ടാവ്, അഭിവന്ദ്യ പ്രസിഡന്റ്‌ ഇത്തിള്‍ കണ്ണിയുമായി കൂടിയാലോചിച്ച്, മറ്റു സംഘടനകള്‍ക്കെല്ലാം മാതൃകയായി മാഞ്ചെസ്റ്ററില്‍ നിന്നും രണ്ടു വനിതകളെ മനഃപൂര്‍വം തിരഞ്ഞെടുത്തത്. വനിതകള്‍ മുന്പന്തിയിലെയ്ക്ക് വരട്ടെ. നല്ലത് തന്നെ....

സിസ്റ്റര്‍ അല്‍ഫോന്‍സാമ്മയെ വിശുധയാക്കിയില്ലേ? (ചാവറ കുര്യാക്കോസച്ചന്‍ വാഴ്ത്തപ്പെട്ടവനായി ലൈനില്‍ നില്‍പ്പ് തുടങ്ങിയിട്ട് നാളെത്രയായി!) തന്റെ ജീവിതം മുഴുവന്‍ ഇന്ത്യക്ക് വേണ്ടി ഉഴിഞ്ഞു വച്ച മദര്‍ തെരേസ..... ഇവരൊക്കെ സ്ത്രീകളല്ലേ? ഇവരോടൊക്കെ നമുക്ക് എത്ര സ്നേഹവും ബഹുമാനവുമാണ്!...... എന്നാലും.....

ഒരു മലയാളി എന്ന നിലയില്‍ ഭാര്യമാരുടെ പേരിലരിയപ്പെടാന്‍ ആഗ്രഹിക്കുന്ന എത്ര ആണുങ്ങളുണ്ടിവിടെ? മറിയാമ്മയുടെ ചാക്കോച്ചന്‍ എന്ന് കേള്‍ക്കാനാണോ, ചാക്കോച്ചന്റെ മറിയാമ്മ എന്ന് കേള്‍ക്കാനാണോ ഒരു ശരാശരി ചാക്കോച്ചന്‍ ആഗ്രഹിക്കുന്നത്? സത്യമതല്ല... അരാജകത്വത്തിന്റെ അടിമച്ചങ്ങലയില്‍ ബന്ധിതനായ ഇക്കൂട്ടര്‍ പുരുഷവര്‍ഗ്ഗത്തിന് തന്നെ അപമാനമാണ്. ഭാര്യമാരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഇവര്‍ അവരുടെ ആത്മീയ ആചാര്യന്റെ അടുത്ത് പോയി അന്ത്യകൂദാശകളെല്ലാം സ്വീകരിച്ച് ഇവിടുത്തെ ബലമുള്ള ഏതെങ്കിലും മരത്തിന്റെ കൊള്ളാവുന്ന ഒരു കൊമ്പില്‍ യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യുദാസ് ചെയ്ത പണി ചെയ്യുന്നതായിരിക്കും ഉചിതം.....

പൂമുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന......

തിരുമൊഴികള്‍:

“പൊതു പ്രവര്‍ത്തനത്തിന് പോകുന്ന സ്ത്രീകള്‍ പലപ്പോഴും മാലാഖമാരായി പോവുകയും പിശാചുക്കളായി മടങ്ങുകയും ചെയ്യുന്നു.”

ജോമോന്‍ പട്ടര്‍മന, ന്യൂകാസില്‍ 

1 comment:

  1. "കലഹക്കാരിയായ ഭാര്യയോടൊത്ത് വീട്ടിനുള്ളില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് തട്ടിന്‍പുറത്തു ഒരു കോണില്‍ കഴിഞ്ഞുകൂടുന്നതാണ്."
    സുഭാഷിതങ്ങള് 25:24

    ReplyDelete