ജൂണ്‍ പതിനേഴിലെ ടൌണ്‍ ഹാള്‍ മീറ്റിംഗ്.
അവതാരകന്‍ നിയമാവലി അവതരിപ്പിച്ചു.
ഹോട്ട് സീറ്റിലേയ്ക്ക് എത്താന്‍ വേഗവിരല്‍ ചോദ്യങ്ങള്‍ ഇല്ല. പേര് കൊടുക്കുന്നതനുസരിച്ച് വിളിക്കുന്നതാണ്.
മണിക്കുട്ടി മൂന്നു മിനിട്ട് ഓടും (പിന്നെ കിടന്നുറങ്ങും).
മത്സരാര്‍ഥി (Contestant) സംസാരിക്കുമ്പോള്‍ കാള/മൂരിക്കുട്ടന്മാര്‍ (Audience) സംസാരിക്കാന്‍ പാടുള്ളതല്ല.
മൈക്കിനു മുമ്പിലുള്ള ഹോട്ട്സീറ്റില്‍ നിന്നുള്ള സംസാരം മാത്രമാണ് അനുവദിക്കുന്നത്.
ഈ ഷോയുടെ നിയമാവലി അനുസരിച്ച് ഞങ്ങള്‍ മത്സരാര്‍ത്ഥിയുടെ നാമം വെളിപ്പെടുത്തുന്നതല്ല. പിന്നെയോ ഒരു ചിത്രം വരുച്ചു കാണിക്കും, അല്ലെങ്കില്‍ വീഡിയോ ക്ലിപ്പ് കാണിക്കും.
ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ക്വിറ്റ് ചെയ്യാം.
ഹോട്ട് സീറ്റില്‍ നിന്ന് ചിരിച്ചാലും കരഞ്ഞാലും ആര്‍ക്കും ഒന്നും കൊടുക്കുന്നതല്ല. (മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, Town Hall Meeting തീരുമാനങ്ങള്‍ എടുക്കുവാണോ, തീരുമാനങ്ങള്‍ മാറ്റുവാനോ ഉള്ളതല്ല).
വെല്‍ക്കം ബാക്ക്!
അനന്തരം ഗുരുജിയെ ക്ഷണിച്ചു. സ്വതസിദ്ധമായ ശൈലിയില്‍ (കഴുത്ത് വെട്ടിച്ചു, ഒരു കള്ളനോട്ടം നോക്കി) സദസ്സിനു നന്മനേരുകയും “ഇത് എല്ലാവരും ഒത്തുചേരാനുള്ള വേദിയായി തീരട്ടെ” എന്ന് ആശംസിക്കുകയും ചെയ്തു.
ആദ്യ Contestant-നെ വിളിച്ചപ്പോള്‍ ഒരു കാളക്കുട്ടന്‍ (വലതു പക്ഷക്കാരന്‍ എന്ന് ലോക്കല്‍ ഭാഷ്യം) സംശയം പ്രകടിപ്പിച്ചു – എന്തിനെപററിയാണ് ഞങ്ങള്‍ സംസാരിക്കേണ്ടത്?
അവതാരകന്‍:
എന്തിനെപറ്റിയും സംസാരിക്കാം
കാളക്കുട്ടന്‍:
കാലാവസ്ഥയെ പറ്റിയും ഒബാമയുടെ ഭരണത്തെപറ്റിയും സംസാരിക്കാമോ?
അവതാരകന്‍:
അല്ല; നമ്മുടെ സമൂഹത്തിലുണ്ടായ വിള്ളല്‍, മുറിപ്പാടുകള്‍, പോംവഴികള്‍.... ഇതൊക്കെയാണ് ഉദ്ദേശിച്ചത്.
കാളക്കുട്ടന്‍:
എന്നാല്‍ ഗുരുജി (ഫാ. ഇല്ലി) ഇവിടെ നടന്ന സംഭവവികാസങ്ങള്‍ വിശദീകരിക്കട്ടെ. മത്സരം അതിനു ശേഷമാകാം.
ഗുരുജി മൌനം അവലംബിച്ചു.
ആദ്യ മത്സരാര്‍ഥി കടന്നുവന്നു.
(പൊതുജനത്തിന്റെ അറിവിലെയ്ക്കുള്ള രേഖാചിത്രം. മുന്‍ ഇന്ത്യന്‍ ജവാന്‍, കായികമത്സരത്തില്‍ ഇന്ത്യന്‍ ജേര്‍സി അനിഞ്ഞവാന്‍, ചെറുപ്പത്തില്‍ കപ്യാര്പനി, പിന്നെ ട്രസ്ടീ പണി, ഇപ്പോള്‍ വിശ്വാസം ഇംഗ്ലീഷ് പള്ളിയില്‍).
പുതിയ പള്ളി വാങ്ങുന്നതില്‍ ഗുരുജി കാണിച്ച സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള്‍, വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള അന്തരം, ഔദ്യോഗിക ഭാരവാഹികളെ തഴഞ്ഞുകൊണ്ടുള്ള ഒറ്റയാള്‍ പരാക്രമങ്ങള്‍ (Churchocracy), വക്കീല്‍ നോട്ടീസ് അയക്കുവാനുണ്ടായ സാഹചര്യം – എല്ലാം തെളിവുസഹിതം സമര്‍പ്പിച്ചു.
ഗുരുജിയോടൊരു വാക്ക്.
എന്തിനു ഭാരവാഹികളെ ഒഴിവാക്കാന്‍ ശ്രമിച്ചു?
അവതാരകന്‍ അടുത്ത മത്സരാര്‍ത്ഥിയെ വിളിച്ചു.
ഒരു കാളക്കുട്ടന്‍:
ഗുരുജി ഉത്തരം പറഞ്ഞിട്ട് അടുത്ത പടി.
അവതാരകന്‍:
എല്ലാ ചോദ്യങ്ങള്‍ക്കും ഗുരുജി ഒരുമിച്ചു ഉത്തരം പറയും.
കാളക്കുട്ടന്‍:
അത് വേണ്ട. ഒന്ന് കഴിഞ്ഞിട്ട് മതി രണ്ടു.
മൂരിക്കുട്ടന്‍ (ലോക്കല്‍ ഭാഷയില്‍ പള്ളിപ്പണി സാധിച്ചവന്‍):
ഇതെന്താണെടാ, കോടതിയോ? ഗുരുജി അവസാനം പറയുമ്പോള്‍ കേട്ടാല്‍ മതി.
കാളക്കുട്ടന്‍:
കഴിഞ്ഞ വര്ഷം ഈ പ്രിന്‍സിപ്പാള്‍ ഒരു റോഡ് ഷോ നടത്തി
(പിന്നാമ്പുറ കഥ: പള്ളി വാങ്ങിക്കുന്നതിനു മുമ്പ് ഈ സംരംഭത്തിന് മുതിരരുത്, ഇത് നമ്മുടെ സമൂഹത്തിനു നല്ലതല്ല എന്ന് ഗുരുജിയെ ബോധ്യപ്പെടുത്തുവാന്‍ കാളക്കുട്ടന്മാര്‍ നടത്തിയ യോഗം അവസാനത്തെ അളിയന്റെ ചോദ്യം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് തൃപ്തികരമായ ഒരുത്തരവും നല്‍കാതെ ഗുരുജി സ്റ്റേജ് വിട്ടപ്പോള്‍ സ്‌ട്രെസ് കൂടി അവസാന ചോദ്യക്കാരന്‍ കുഴഞ്ഞു വീണു ആംബുലന്‍സില്‍ ആശുപത്രിയിലായി).
ഇതിനിടെ ആരെയും ആംബുലന്‍സില്‍ കയറ്റുവാന്‍ അനിവദിക്കുകയില്ല. ചോദ്യം കഴിഞ്ഞാല്‍ ഉത്തരം. അങ്ങിനെ തുടര്‍ന്നാല്‍ മതി.
ഗുരുജി മൈക്ക് എടുത്ത് എന്തൊക്കെയോ പുലമ്പി. ഉത്തരത്തിന് ഒരു വ്യക്തതയും ഉണ്ടായില്ല. “എനിക്കാരോടും വിരോധം ഇല്ല” എന്ന് പറഞ്ഞ് നിര്‍ത്തി.
അടുത്ത ദളത്തെ വിളിക്കുന്നതിനു മുമ്പ് നമുക്കല്പം വെള്ളം കുടിക്കാം.
ദേ പോയി, ദാ വന്നു.......
ഒരു ഷോര്‍ട്ട് ബ്രേക്ക്!
എഴുതിയത്: കാനായി ഗോപി.
നാളെ: വസ്തു ഇടപാടുകാര(Realtor)നുള്ള ചോദ്യശരങ്ങള്‍.
No comments:
Post a Comment