യു.കെയിലെ ക്നാനായമക്കള് ഇന്ന് കണ്വെന്ഷന് നല്കുന്ന ഉത്സവലഹരിയിലാണ്. അമേരിക്കയിലെ സഹോദരര്‍ അതിനുള്ള തയ്യാറെടുപ്പിലും.
ജൂലൈ മാസത്തെ സ്നേഹ സന്ദേശം തയ്യാറായിരിക്കുന്നു. ഫാ. ഡേവിസ് സഭാപിതാക്കളെയും കുടുംബപിതാക്കളെയും കുറിച്ച് എഴുതിയ ലേഖനം ഇന്നത്തെ ക്നാനായസമുദായത്തിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമാണ്. സ്കൂള്‍ വിദ്യാര്‍ഥിയായ ക്രിസ് വരകുകാലയുടെ (ഓസ്ട്രേലിയ) മനോഹരഹമായ യാത്രാവിവരണം ഈ ലക്കത്തില്‍ ആരംഭിക്കുന്നു. ക്രിസിന്റെ പിതൃസഹോദരനായ സലിമോന്‍ യേശുക്രിസ്തു ഇന്നത്തെ ഒരു മെത്രാനെ കണ്ടുമുട്ടിയാല്‍ എങ്ങിനെയുണ്ടാവും എന്ന് സങ്കല്പ്പിച്ചു നോക്കി. ഉഴവൂര്‍ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ അനിയന് നമ്പൂതിരി എഴുതിയ “കാഞ്ചനക്കൂട്” നമുക്ക് പരിചയമുള്ള പല ചാക്കോച്ചന്മാരുടെയും കഥയാണ്.
പതിവുപോലെ വിഞ്ജാനവും വിനോദവും സ്നേഹ സന്ദേശത്തിന്റെ താളുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കട്ടെ.
No comments:
Post a Comment