മലയാള സിനിമയില്‍ രേവതിയുടെ പ്രസസ്തമായ ഡയലോഗ് ആണ് "കല്ല് കൊത്താനുണ്ടോ കല്ല്..." അതുപോലെ ഇപ്പോള്‍ ക്നാനായമക്കളോട് അരമനയില്‍ നിന്നും ചോദിക്കുന്നു “വീഡിയോ ഗെയിം ഉണ്ടോ വിഡിയോ ഗെയിം...”
ചൈതന്യ സംഭവത്തിനു ശേഷം നമ്മുടെ പിതാവിന് തിരക്ക് ഒട്ടുമില്ല മെത്രാന്മാരുടെ ഇടയിലും അച്ചന്മാരുടെ ഇടയിലും - വിശ്വാസികളുടെ ഇടയില്‍ പ്രത്യേകിച്ചും - ഇന്ത്യന്‍ രൂപയുടെ വില ഇടിഞ്ഞതുപോലെ ഇടിഞ്ഞു. അല്ല ഹര്‍ഷത്ത് മേത്തയുടെ കാലത്ത് ഷെയര്‍ മാര്‍ക്കറ്റ് ഇടിഞ്ഞപോലെ തകര്‍ന്നു പോയി. ആരും ഒന്നിനും വിളിക്കുന്നില്ല. പണക്കാര്‍ പോലും പ്രാഞ്ചിയേട്ടന്‍ എന്ന പേര് വന്നതില്‍ പിന്നെ പിതാവിനെ പരിപാടിക്ക് വിളിച്ചാന്‍ തന്നെയും പ്രാഞ്ചി എന്ന് വിളിച്ചാലോ എന്ന് ഭയപ്പെടുന്നു.
ആകെ കിട്ടുന്ന പരിപാടി കാരിത്താസില്‍ മരംവെപ്പ്, മോര്‍ച്ചറിയുടെ അടുക്കല്‍ ചാപ്പല്‍ വെഞ്ചിരിപ്പ് അങ്ങനെ പൊതുജനം പങ്കെടുക്കാത്ത പരിപാടികള്‍ മാത്രം. കിടങ്ങൂര്‍ പള്ളിമേടയുടെ കല്ലിടീല്‍ വരെ വികാരി ജനറാള്‍ നടത്തി. എന്തോ കാലം മോശം. എന്നാല്‍ പാവപ്പെട്ട ഒരു വിശ്വാസി വന്നാലോ?? പിതാവ് എപ്പോഴും തിരക്കില്‍ ആണ്. എന്ത് തിരക്ക്?, എവിടെ തിരക്ക്?.
അരമനയിലെ ചാരന്മാര്‍ പറഞ്ഞു പരത്തുന്നത്, തിരുമേനിയ്ക്ക് ഇപ്പോള്‍ ഫോണിന്‍റെ ബെല്‍ കേള്‍ക്കുന്നത് പോലും ശല്യമാണെന്നാണ്. ആകെ ഒരാശ്രയം ലാപ്ടോപ് ആണ്. ഇമെയില്‍ നോക്കും; ഇലക്ട്രോണിക് മാധ്യമങ്ങളില്‍ എന്തൊക്കെ വഷളത്തരങ്ങളാണ് വന്നിരിക്കുന്നത് എന്ന് നോക്കും, ബാക്കി സമയം കമ്പ്യൂട്ടര്‍ ഗെയിംസ് കളിക്കും. ഭക്ഷണം പോലും സമയത്ത് കഴിക്കുന്നില്ലെന്നും, ഉറക്കം തീരെ കുറവാണെന്നും അവര്‍ പറഞ്ഞു പരത്തുന്നു.
കാലം മാറിയതുകൊണ്ട് (കമ്പ്യൂട്ടര്‍ വന്നതുകൊണ്ട്) ചൊറി കുത്തി ഇരിക്കേണ്ട പക്ഷെ, കുറെ കളിച്ചു കഴിയുമ്പോള്‍ ഏതു ഗെയിം ആയാലും രസം പോകും. അതുകൊണ്ട് യു കെ യില്‍ വരുന്ന ബി.ജെ.പി വശം യു.കെ നിവ്വാസികളും പോസ്റ്റ് വഴി അമേരിക്കയില്‍ ഉള്ളവരും തങ്ങളുടെ മക്കള്‍ കളിച്ചു മടുത്തതോ അല്ലെങ്കില്‍ പുതിയത് വാങ്ങിയോ ഗെയിംസ് കൊടുത്തു വിടണം. പിതാവിന് വിശ്വാസികളെ കാണുന്നതും എന്തിനു അവര്‍ ചുമക്കുന്നത് പോലും ഭയമാണ്. അതുകൊണ്ട് അമേരിക്കയില്‍ കണ്‍വന്‍ഷന്‍ കൂടുവാന്‍ വരുന്നില്ല. വിശ്വാസികളായ നമ്മളോട് ഇനി പണം ചോദിക്കില്ല.
അതുകൊണ്ട് പാടുള്ളവര്‍ എല്ലാവരും ഓരോ വീഡിയോ ഗെയിം നേരിട്ടോ, ബി.ജെ.പി. വഴിയോ, തപാലിലോ (ബിഷപ്സ് ഹൌസിലെ വിലാസത്തില്‍) എത്തിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു. മലബാറുകാര്‍ കണ്ണൂരില്‍ എത്തിച്ചാലും മതി. പിതാവിന് അവിടെ വരുമ്പോഴും ആവശ്യമാണ്.
നീല ഗെയിം ഉള്ളവര്‍ ദയവായി രജിസ്ടര്‍ ചെയ്തു മാത്രം അയക്കുക.
ഒറ്റക്കണ്ണന്‍
No comments:
Post a Comment