വെല്‍ക്കം ബാക്ക്. ഈ പരിപാടിയുടെ ദളം നാലിലേയ്ക്ക് സുസ്വാഗതം
മാസങ്ങളായി നമ്മുടെ മനസ്സില്‍ മങ്ങാതെ മിന്നിമറഞ്ഞിരുന്ന ലക്ഷങ്ങള്‍ മുങ്ങിയ മാര്‍ഗം മനസാക്ഷിക്കുത്തില്ലാതെ തന്നെ മാര്‍ഗ്ഗദര്ശികള്‍ മനസ്സുതുറന്നു മൊഴിഞ്ഞപ്പോള്‍ മാതാവിന്‍റെ നാമത്തില്‍ പള്ളിവാങ്ങാന്‍ കൂട്ടുനിന്നവരെല്ലാം മുണ്ടാട്ടം മുട്ടിയരായി!
കൂടുതല്‍ ദളങ്ങള്‍ കാത്തിരിക്കുന്നതിനാല്‍ നമുക്ക് നേരെ കളിയിലേക്ക് തന്നെ പോകാം.
അടുത്ത മത്സരാര്‍ഥിയുടെ രേഖാചിത്രം.
പള്ളിയുടെയും സമുദായത്തിന്റെയും ഭാരം വഹിച്ച പരിചയസമ്പന്നന്‍. എലികളുടെ സഞ്ചാരപഥത്തെ പറ്റി ഗവേഷണം നടത്തിയതിലുടെ ഹൂസ്റ്റണില്‍ മാത്രമല്ല ക്നാനായസമുദായത്തില്‍ മൊത്തം പ്രസിദ്ധന്‍.
പണ്ടൊരു പുഴയില്‍ നിറയെ വെള്ളമുണ്ടായിരുന്നു. എന്നാല്‍ കാലവും കാലാവസ്ഥയും മാറിയപ്പോള്‍ പുഴ ഒരു പൊട്ടക്കുളമായി മാറി. എനിക്ക് പുഴയാണിഷ്ടം. ഞാന്‍ ക്വിറ്റ് ചെയ്യുന്നു.
(പിന്നാമ്പുറം: നിറഞ്ഞൊഴുകിയ പുഴയെ ആര്‍ പൊട്ടകുളമാക്കി മാറ്റി, എന്ത്നു വേണ്ടി? അതല്ലേ നമ്മുടെ പ്രശ്നം?)
അവതാരകന്‍ വിളിച്ചു – നെക്സ്റ്റ് വണ്‍ പ്ലീസ്
രേഖാചിത്രം:
എല്ലായിടത്തെയും ഭരണനൈപുന്ന്യന്‍. പള്ളിപണിയുടെ ധനശേഖരണവിഭാഗം മേധാവി. സ്ഥാനത്തും അസ്ഥാനത്തും വിശുദ്ധ ഗ്രന്ഥത്തിലെ മലാക്കിയുടെ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ വായിച്ചു കേള്പ്പിക്കുന്നയാള്‍. കഴിവുറ്റ തന്റെ പുത്രിയുടെ കലാവ്യാപാര സംരഭത്തിനു ക്നാനായ സമുഹത്തിന്റെ പിന്തുണ ഉറപ്പാക്കാന്‍ ജ്ഞാന ദൃഷ്ടിയില്‍ നോണ്‍-എന്‍ഡോഗമസ് പള്ളിക്കു ഓശാന പാടുന്നവന്‍
ഇനി മുതല്‍ പിരിവുകള്‍ എല്ലാം പള്ളിക്ക് സ്വന്തം. പള്ളിയോടു ചേര്‍ന്ന് സൊസൈറ്റി ധനശേഖരണം നടത്തിയാല്‍ നമുക്ക് ഫിഫ്ടി ഫിഫ്ടി പങ്കിടാം.
(പിന്നാമ്പുറം: തല്ലും കൊട്ടും ചെണ്ടക്ക് പണമെല്ലാം മാരാര്‍ക്ക്. കണ്ണടച്ച് പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന സില്ലി ക്യാറ്റ്. ഇവിടത്തെ തകരുന്ന ബന്ധങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാതെ മുങ്ങുന്ന കപ്പലിലേക്ക് എണ്ണ മേടിക്കുന്നവന്റെ വിചാരം അമേരിക്കന്‍ പ്രസിഡന്റ് പണി എന്റേതിലും എത്രയോ എളുപ്പം!)
നെക്സ്റ്റ് വണ്‍ പ്ലീസ്......
രേഖാചിത്രം.
പാരമ്പര്യവും, പൈതൃകപ്രൌഡിയും അവകാശപെടനില്ലാത്ത ഒരു നാണംകുണുങ്ങി. ഹൂസ്റ്റണില്‍ പുതുമുഖം. പള്ളിയ്ക്ക് കാശ് കൊടുക്കാത്തത് സാമ്പത്തികഞെരുക്കം കൊണ്ടാണെന്ന് ജനസംസാരം)
2011 ജൂണ്‍ വരെ നല്ല ഐക്യമുള്ള യുണിറ്റ് എന്ന സല്പ്പേരുണ്ടായിരുന്നു ഹൂസ്റ്റണ്‍ യുനിറ്റിന്. ഭാരതീയ രീതിയുള്ള പള്ളിയുടെ ഒരുചിത്രം ചുവരില്‍ പ്രദര്‍ശിപ്പിച്ചതിലുടെ 250 ഓളം വീട്ടുകാര്‍ ചേര്‍ന്ന് പത്ത് ലക്ഷത്തിനടുത്ത തുക പിരിവു നല്‍കി. അമേരിക്കയിലെ മറ്റൊരു യുനിറ്റിലും കാണാത്ത കൂട്ടായ്മ. കമ്മ്യൂണിറ്റി സെന്ററെനു പിറകില്‍ പള്ളി പണിയാന്‍ പെര്‍മിറ്റ് കിട്ടിയെന്ന സന്തോഷ വര്‍ത്തമാനം ആസ്വദിച്ചു തീരുന്നതിനു മുമ്പുതന്നെ പെര്‍മിറ്റ് നഷടപെട്ടു എന്നറിയുപ്പും കിട്ടി.
പരിശ്രമം ചെയ്യുകില്‍ എന്തിനെയും
വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ
മനുഷനെ പാരിലയച്ചതീശന്‍
Every problem has a solution. എന്ന് പറഞ്ഞാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്. പക്ഷെ നമ്മള്‍ അതിനായി പരിശ്രമിക്കണം ദൈവത്തിലും വിശ്വാസിക്കണം. നമ്മള്‍ ഇതൊന്നും ചെയ്യാതെ കുറുക്കുവഴി തേടി പോയി. ഫാ. ഇല്ലിയെ വിളിച്ചുകൂട്ടി, ടി പള്ളി നമുക്ക് പറ്റിയതല്ല എന്നറിയുച്ചു പരിമിതമായ ഇരിപ്പിടങ്ങള്‍, ഭാരതീയ പള്ളിസങ്കല്‍പങ്ങള്‍ക്ക് യോജിക്കാത്ത ഡിസൈന്‍, പിന്നെ സുരക്ഷിതമല്ലാത്ത പരിസരം, തുടങ്ങി പലതും. അധികാരികള്‍ ഒന്നും ശ്രവിച്ചില്ല. പുല്‍ക്കൂടു മുതല്‍ കാല്‍വരി വരെ ദാരിദ്ര്യമനുഭവിച്ച യേശുവിനു വേണ്ടി നമ്മള്‍ വാങ്ങിച്ചതോ ഒരു ചില്ലുമാളിക.
ഇതു തന്നെയാണ് നമ്മുടെ ഇടയിലെ പ്രശനം, സ്നേഹവും ഐക്യവും നമ്മള്‍ പഴയതുപോലെ നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്നു. ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും രക്ഷപെട്ട ഇസ്രായേല്‍ ജനം ഇടക്ക് വിഗ്രഹം നിര്‍മ്മിച്ച് ആരാധിച്ചു. നാല്‍പതു സംവത്സരക്കാലം മരുഭുമിയില്‍ അലഞ്ഞു. നമുക്ക് വേണ്ടത് വിഗ്രഹമോ അതോ സ്നേഹമോ. എല്ലാവരോടും ചിന്തിക്കാന്‍ ആവശ്യപെട്ട് മത്സരാര്‍ത്ഥി സ്ഥലം വിട്ടു.
അതെ നല്ല ചിന്തകള്‍ തലയില്‍ കയറുവാന്‍വിശ്രമം വേണം, വേണമെന്നുള്ളവര്‍ക്ക് അല്പം ശീതളപാനീയം ആവാം.
വീണ്ടും ഒരു ഷോര്‍ട്ട് ബ്രേക്ക്....
ദേ പോയി; ദാ വന്നു.... നിങ്ങള്‍ക്കും വാങ്ങാം ഒരു പള്ളി......
നാളെ : അണ്ണാച്ചിയുടെ വികാര, വിചാരങ്ങള്‍ സ്വന്തം വികാരിയോട്.
മുന്‍ ദളങ്ങള്‍
No comments:
Post a Comment