(രീതി: ഗാഗുല്ത്താ മലയില്‍ നിന്നും, വിലാപത്തിന്‍.........)
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും
വിലാപത്തിന്‍ മാറ്റൊലി കേള്പ്പൂ
സ്നേഹമായി കഴിഞ്ഞിരുന്നവര്‍
കലഹിക്കാന്‍ വഴി ഒരിക്കിച്ചു
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും.........
കുറുക്കുവഴികള്‍ തേടി ഞാന്‍
പള്ളി സ്ഥാപിച്ചെടുത്തില്ലെയോ
അതിനെല്ലാം നന്ദിയായി നിങ്ങള്‍
നക്കിടുന്നു സ്ഥാനമോഹികള്‍
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും............
മൂരിക്കുട്ടന്മാര്ക്കിടയില് ഞാന്‍
കലഹത്തിന്‍ തൂണ്തീര്ത്തിതോ
മുത്തു നിര്‍മ്മിച്ച പാരകള്‍
കയറ്റിടുന്നു നിങ്ങളെന്നില്
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും.........
പള്ളി വില്പനക്കിട്ടു ഞാന്‍
വരിസംഖ്യ അടക്കാതായി
എന്‍ ശിരസ്സില്‍ മുള്മുടി ചാര്ത്തി
കുത്തിടുന്നു മൂരികള്‍ നിത്യം
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും.........
അവശനായി ഞാന്‍ എന്നുമേ
കരഞ്ഞീടും മുത്തുവിനോട്
നിലവിളി കേട്ടിടാതെ
തഴഞ്ഞിട്ടു നമ്മളേ എല്ലാം
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും .........
നിങ്ങള്‍ എന്നെ കൈവിടരുതേ
കാലുകള്‍ പിടിച്ചീടുന്നു ഞാന്‍
പച്ച നോട്ടിന്റെ ഗന്ധം
എന്നില്‍ മത്തൂപിടിപ്പിച്ചീടുന്നു
ഹൂസ്റ്റണ്‍ പട്ടണത്തില്‍ നിന്നും .........
പാപ്പിച്ചി വല്യപ്പന്‍
No comments:
Post a Comment