Thursday, June 28, 2012

ഹൂസ്ടെനിലെ ക്നാശുവും....... ഓട്ടംതുള്ളല്‍, രചന പാപ്പച്ചി വല്യപ്പന്‍


ഹൂസ്ടെനിലെ ക്നാശുവും ചിക്കാഗോയിലെ ജേഴ്സി പശുക്കളും
(ഓട്ടന്‍ തുള്ളല്‍ : ഭാഗം- 6 )

കട്ടനടിക്കും കാഥികന്‍ ചേട്ടന്‍
നിത്യമിതെന്നു വീട്ടിലിരുന്ന്
മോഹിച്ചൊരുനാല്‍ പാലില്‍ -
ചേര്‍ത്തൊരു കാപ്പി അടിക്കാന്‍

ദൈവ വിലാസം ചായക്കട
വന്നു ഭവിച്ചു ഒരുനാള്‍ നമ്മുടെ
ദൈവവിലാസം ചായക്കടയില്‍
പാലില്ലാത്തൊരു ചായക്കടയില്‍
കണ്ടൊരു ക്നാപശു ദുഖിതയായി

കറവക്കാരന്‍ ഇല്ലിച്ചേട്ടന്‍
നിസ്സഹതയോടെ നോക്കീടുന്നു
അകിടില്‍ നോക്കിയാ പശുവിന്‍കുട്ടികള്‍
അമ്മയെ നോക്കി കരഞ്ഞീടുന്നു

വിശന്നു വലഞ്ഞവരെ നോക്കി
പ്രാഞ്ചെട്ടന്മ്മാര്‍ കോക്കിരികുത്തി
നോക്കിടു ഞങ്ങടെ ചിക്കാഗോയില്‍
വളര്‍ത്തീടുന്ന ജേഴ്സി പശുക്കള്
ജേര്‍സി പശു 

നിത്യം ഞങ്ങള്‍ കറക്കുന്നവയെ
മിച്ചമിതല്ലോ ചുരത്തിയ പാലും
ചുരത്തിയവയെല്ലാം വീപ്പകണക്കേ
കയറ്റീടുന്നു ഇന്ത്യയിലേക്ക്‌

ആവശ്യക്കാര്‍ ഏറീടുന്നു
U S A ല്‍ പല പല സംസ്ഥാനക്കാര്‍
കറവക്കാരന്‍ മുത്തുക്കുട്ടന്‍
വെള്ളം ചേര്‍ത്തവ കയറ്റി അയക്കും

പന്തം കണ്ടൊരു പെരുംചാഴി -
കണക്കേ ആവേശത്താല്‍ പറന്നീടുന്നു
ആവേശത്താല്‍ കുടിച്ചീടുന്നു
മുത്തുപ്രേമികള്‍ മുത്താനായി

സ്നേഹനിധിയായ നാടന്‍ പശു 


No comments:

Post a Comment