Friday, June 29, 2012

ന്യൂ യോര്‍ക്കിലും കട്ടപ്പുക ഉയരുന്നു


ന്യൂയോര്‍ക്കില്‍ പുതുതായി വന്ന അച്ചന്‍ (ഫാദര്‍ കട്ട) കമ്യൂണിറ്റി സെന്‍ററില്‍ കപ്പേള തുടങ്ങുവാനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചതായി കേള്‍ക്കുന്നു. പിരിക്കുവാന്‍ (ആളുകളെ തമ്മില്‍?) അതിസമര്‍ത്ഥനാനെന്നാണ് കേട്ടുകേഴ്വി. പിരിക്കാന്‍ മാത്രമല്ല..... മറ്റു പലതിനും കഴിവുള്ള ആളല്ലെ. നടക്കട്ടെ. ഹുസ്റ്റെന്‍റെ പിന്നില്‍ നില്‍ക്കുമോ അതോ മുന്നില്‍ എത്തുമോ എന്നു കാത്തിരുന്നു കാണാം.

ന്യൂ ജെര്സിയിലും പുതിയ പള്ളി വാങ്ങുവാന്‍ അജണ്ട ഉണ്ടെന്നും  കേള്‍ക്കുന്നു. ഹൂസ്റ്റണ്‍ കമ്യൂണിറ്റി സെന്‍ററില്‍ ഫാദര്‍ ഇല്ലി ചെയ്തതുപോലെ ന്യൂ യോര്‍ക്കിലെ സെന്‍ററില്‍ വിശുദ്ധ കുര്‍ബാന ചൊല്ലാന്‍ പാടില്ല എന്ന ഓര്‍ഡര്‍ ഫാ. കട്ട എന്നാണാവോ ഇറക്കാന്‍ പോകുന്നത്? എന്നിട്ട് വേണം ഒരു വലിയ പള്ളി ന്യൂയോര്‍ക്കിലും വാങ്ങി സംതൃപ്തി അണയാന്‍!

എന്തായാലും വാലെറ്റ് ഒക്കെ തുറന്നു തന്നെ വച്ചേക്കുക. കുടുംബയോഗത്തിന്റെ മറവിലൂടെ അവതരിപ്പിച്ചാല്‍ ആരും വേണ്ടന്നു പറയില്ല.

കൊക്കെത്ര കുളം കണ്ടതാ....

പാക്കലാം

No comments:

Post a Comment