Friday, June 22, 2012

അപ്നാദേശ്‌ കെട്ടിടം പൊളിച്ചു പണിയുന്നു.


കോട്ടയം അതിരൂപതാ കോന്ദ്രത്തിന് അഭിമുഖമായി, ബി.സി.എം. കോളേജിനോട് ചേര്‍ന്ന് നില്‍ക്കുന്ന പുരാതനമായ കെട്ടിടം പൊളിച്ചു തുടങ്ങി.

കത്തോലിക്കാമിഷന്‍പ്രസും അപ്നാദേശ് ഓഫീസിനും പുറമെ സമുദായ അംഗമായ  വ്യക്തിയുടെ ഒരു സ്ഥാപനവും പ്രസ്തുത കെട്ടിടത്തിലുണ്ട്. കെട്ടിടം പൊളിച്ച് പുതിയതു പണിയുവാന്‍ ഒരു വര്‍ഷത്തിലധികമായി അതിരൂപതയിലെ ബന്ധപ്പെട്ട കാര്യാലയം ആലോചന തുടങ്ങിയിട്ട്. വാടകക്കാരനായ വ്യക്തിയോട് ഒഴിഞ്ഞുപോകണെമന്നും കെട്ടിടം ഉടമയായ അതിരൂപതയ്ക്ക് കെട്ടിടം മുഴുവന്‍ ആവശ്യമുണ്ടെന്നും വാടകക്കാരനെ അറിയിച്ചെന്നും പറഞ്ഞു കേള്‍ക്കുന്നു.

നാല്പത്തഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം തുടര്‍ന്നു നടത്തുവാന്‍ പുതിയ കെട്ടിടത്തില്‍ മുറി അനുവദിക്കണമെന്നും അല്ലെങ്കില്‍ ഉചിതമായ നഷ്ട്ടപരിഹാരം തരണമെന്നും അറിയിച്ചിട്ട് ബന്ധപ്പെട്ട വൈദികന്റെ നിരുത്തരവാദിത്വപൂര്‍ണ്ണമായ പ്രതികരണംമൂലം വാടകക്കാരന്‍ സ്റ്റേ ഓഡര്‍ കോടതിവഴി വാങ്ങിയതിനാലാണ് കെട്ടിടം പൊളിക്കാന്‍ താമസിച്ചത്.

കെട്ടിട ഉടമസ്ഥരുടെ കടുംപിടുത്തം മൂലം വാടകക്കാരനായ വ്യക്തിയും വാശിയിലാണ് അദ്ദേഹം കടമുറിക്ക് പുതിയ ബോര്‍ഡ് സ്ഥാപിച്ച് വാശി പ്രകടിപ്പിച്ചിരിക്കുന്നു. ഉടമയാകട്ടെ വാടകമുറി നിലനിര്‍ത്തി ബാക്കി പൊളിച്ചു പണിയാന്‍ തുടങ്ങിയിരിക്കുന്നു. പട്ടണത്തിന്റെ ഒത്തനടുക്ക്  വാടകക്കാരനും കെട്ടിടഉടമയായ കോട്ടയം മെത്രാനും കൊമ്പുകോര്‍ത്തു നില്ക്കുന്നത് നാനാജാതി മതസ്ഥര്‍ക്ക് ഒരു വിനോദകാഴ്ച്ചതന്നെ.

സഹനം ക്ഷമ അനുസരണം നീതി നിര്‍വ്വഹണം ഈ പുണ്യങ്ങളൊന്നും അതിരൂപതാ അധികാരികള്‍ക്ക് ബാധകമല്ലത്രേ!

(കോട്ടയത്ത് നിന്ന് സ്‌നേഹ സന്ദേശം റിപ്പോര്‍ട്ടര്‍)

1 comment:

  1. ഫാ. അനോണികാട്ടില്‍June 22, 2012 at 11:17 AM

    എന്താ നിങ്ങളൊക്കെ ഞങ്ങളെക്കുറിച്ച് വിചാരിച്ചിരിക്കുന്നത്? ആരാ ഈ ഏശുക്രിസ്തു? എന്താനങ്ങേരുടെ വിദ്യാഭാസയോഗ്യത? പത്താം ക്ലാസ്സെങ്കിലും പാസ്സായിട്ടുണ്ടോ? സെമിനാരിയില്‍ പത്തും പന്ത്രണ്ടും വര്ഷം പഠിച്ച് എം.എ.യും, കിച്ചിടിയും ഒക്കെ എടുത്ത ഞങ്ങള്‍ ആ ആശാരിചെരുക്കന്‍ പറഞ്ഞ പൊട്ടത്തരങ്ങള്‍ അനുസരിക്കണോ? പോകാന്‍ പറ.

    മനുഷ്യനെ കുത്തുപാള എടുപ്പിക്കാനുള്ള സകല വഴികളും അങ്ങേരുടെ പോസ്തകത്തെലോണ്ട്. അത് അല്മേനി എന്ന മരമണ്ടന്മാര്‍ അനുസരിച്ചാല്‍ മതി. ഞങ്ങളോട് കളിക്കുന്നവനെ ഞങ്ങള്‍ ഒരു പാഠം പഠിപ്പിക്കും. കൈപുഴയില്‍ ഒരു കപ്യാര് ഞങ്ങളോട് കളിക്കാന്‍ വന്നു. അവനെ ഞങ്ങള്‍ കുളിപ്പിച്ച് കിടത്തി. പിന്നെയാ ഈ കലം ബിരിയാണി! അവന്റെ കലം എപ്പം പൊട്ടി എന്ന് ചോദിക്ക്.

    ReplyDelete