നിങ്ങള്‍ക്കും വേണോ ഒരു പള്ളി എന്ന മത്സരത്തിന്റെ അഞ്ചാം ദളത്തിലേയ്ക്ക് സ്വാഗതം, വെല്‍ക്കം, വെല്‍ക്കം.
സഹോദരന്മാരെ, സഹോദരിമാരെ, കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചു ഈ എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു എന്ന് ഞാനും ഇതിന്റെ സംഘാടകരും മനസ്സിലാക്കുന്നുണ്ട്. പക്ഷെ നമ്മള്‍ വിചാരിക്കുന്നത് പോലെയല്ലല്ലോ കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. എല്ലാത്തിനും ഒരു സമയമുണ്ട്. പള്ളി വാങ്ങാനൊരു സമയം, പള്ളി പണിയാനൊരു സമയം, പള്ളി വില്‍ക്കാനൊരു സമയം..... ഇതൊക്കെ ഞാനോ നിങ്ങളോ, മുത്തുവോ മൂലാനോ അന്ഗാടിയോ ഇല്ലിയോ അല്ല തീരുമാനിക്കുന്നത്. എല്ലാം അന്ത മേളില്‍ ഒരാള്‍ ഇരിപ്പത്. അവന്‍ താന്‍ എല്ലാം നിശ്ചയിപ്പത്.
വടക്കന്മാര്‍ എന്താണ് പറയുന്നത്? ഈ വക കാര്യത്തില്‍ താമസമേ ഉള്ളൂ, അന്ത്യം ഇല്ല. ദേര്‍ ഹേ, അന്ധേര്‍ നഹി...
ആകാംക്ഷയോടെ കാത്തിരുന്ന നിങ്ങള്‍ക്കായി ഇതാ ഒരു പുതുപുത്തന്‍ ദളം....
“നിര്‍ത്തെടാ നിന്റെ പടക്കം!” ആരോ വിളിച്ചു പറഞ്ഞോ? ഇതെന്തു പുകില്? ഇതെവിടെ, ചൈതന്യയോ ഹൂസ്റ്റണോ?
ഇല്ല, എല്ലാം വെറും തോന്നല്‍ മാത്രം. ആരും ഒന്നും മിണ്ടിയില്ല. ചൈതന്യയില്‍ ഉള്ളവര്‍ അല്ലല്ലോ ഹൂസ്റ്റണില്‍ ഉള്ളത്. അങ്ങിനെ ആയിരുന്നെങ്കില്‍ ഗുരുജി പണ്ടേ “ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി” നടന്നേനെ.
അപകടം മണത്തറിഞ്ഞ അവതാരകന്‍ കാര്യത്തിലേയ്ക്ക് കടന്നു.
കാര്യങ്ങളുടെ ചുരുളുകള്‍ അഴിഞ്ഞുതുടങ്ങി. സദ്‌ചിന്തകള്‍ തലയില്‍ കയറാന്‍ വെമ്പല്‍ കൊള്ളുന്നു. കാണികള്‍ അക്ഷമരായി അവതാരകനെ നോക്കി. അവതാരകന്‍ വളരെ സൌമ്യനായി അടുത്ത മത്സരാര്‍ഥിയെ ക്ഷണിച്ചു.
(രേഖാചിത്രം: ജനനവും വിദ്യാഭ്യാസവും കേരളത്തിന് വെളിയില്‍. വിഖ്യാതമായ എണ്ണക്കമ്പനിയിലെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥന്‍. തമിഴ് കലര്‍ന്ന മലയാളശൈലിയിലാണ് സംസാരം. ലോങ്ങ്ജംമ്പ് കായികതാരങ്ങളെ കണ്ടുപഠിച്ചിട്ടാവണം എപ്പോഴും പിറകില്‍ നിന്നോടി വന്നേ ചാടാറുള്ളു.)
ഇങ്കെ നമ്മള്‍ പള്ളിവാങ്ങുന്നതിനു മുമ്പായി 150 ല്‍പരം വീട്ടുകാര്‍ ഒപ്പിട്ട് ഒറു പൊതുയോഗം വിളിക്കണം എന്ന് നമ്മ അച്ചനോട് അഭ്യര്‍ഥിച്ചു. എന്തിനു വേണ്ടി? എല്ലാവറെയും ഉള്കൊള്ളിച്ചു നമ്മുടെ ആഗ്രഹമായ ഒറു പള്ളി പടുത്തുയര്‍ത്താന്‍. എന്നാല്‍ ജനങ്ങളെ സഹകരിപ്പിക്കാന്‍ ഒട്ടുമേ ആഗ്രഹം പ്രകടിപ്പിച്ചില്ല. ഞങ്ങള്‍ പണം കൊടുത്തത് ഇവിടെ കമ്മ്യൂണിറ്റി സെന്റര്‍നു പിറകില്‍, ഇവിടെ കാണിച്ച ഡിസൈന്‍ അനുസരിച്ചുള്ള പള്ളിക്കാണ്. അതിനു എതിരായി പ്രവര്‍ത്തിച്ചാല്‍ നമുക്ക് കോടതിയില്‍ പോകണം എന്ന് പലരും പറഞ്ഞിരുന്നു. ഇതു കേട്ടിട്ടാവാം അച്ചന്‍ ഒരു ദിവസത്തെ നോട്ടീസില്‍ “മീറ്റിംഗ് കുടാം” എന്നറിയിച്ചു. എതാണ്ട് എഴുപതില്‍ല്‍ പരം ആളുകള്‍ കൂടി.
“ചോദ്യങ്ങള്‍ എല്ലാം കേട്ടിട്ട് മറുപടി പറയാം” എന്ന അച്ചന്റെ ഉറപ്പില്‍ എല്ലാവരും തങ്ങളുടെ അഭിപ്രായം പറഞ്ഞു. ഒരാള്‍ പോലും പള്ളിക്ക് എതിരല്ലായിരുന്നു മറിച്ചു നമുക്ക് ചേരുന്ന, ഭാവി തലമുറയ്ക്ക് ഉതകുന്ന പള്ളി വേണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനാവശ്യമായ പണം കണ്ടെത്താന്‍ നമുക്കൊന്നിച്ചു പ്രവര്‍ത്തിക്കാം എന്നും പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് “എനിക്ക് നിങ്ങളെ ആരെയും കേള്‍ക്കേണ്ട കാര്യം ഇല്ല, എനിക്ക് പിതാക്കന്മാരെ മാത്രം കേട്ടാല്‍ മതിയെന്നും” മാത്രവുമല്ല നിങ്ങളെക്കാള്‍ കുടുതല്‍ പേര്‍ വെളിയില്‍ നില്‍ക്കുന്നു എന്നും ധിക്കാരത്തോടെ അറിയിച്ചു!
ഈ സമുഹത്തെ നിങ്ങള്‍ എന്തിനിങ്ങനെ നശിപ്പിക്കാന്‍ കൂട്ട് നിന്നു? വ്യക്തിയെക്കാള്‍ കൂടുതലായി ഞങ്ങള്‍ സമുഹത്തിന്റെ നന്മ ആഗ്രഹിച്ചു. എന്നാല്‍ അച്ചന്റെ പ്രവര്‍ത്തികള്‍ സമുഹത്തിന് ഗുണം ചെയ്തില്ല. ഇന്നു എല്ലാവരും അനുഭവിക്കുന്നു.
എല്ലാ കണ്ണുകളും ഗുരുജിയിലേക്ക്.
നീണ്ട മൌനത്തിനു ശേഷം ഗുരുജി പതിഞ്ഞ സ്വരത്തില്‍ സംസാരിച്ചു തുടങ്ങി.
അണ്ണന്‍ പറഞ്ഞ മാതിരി അതൊരു ഔദ്യോഗിക മീറ്റിംഗ് അല്ലായിരുന്നു, ആയതിനാല്‍ അതിനെപറ്റി ഒരു റിപ്പോര്‍ട്ടും പാടില്ല എന്നും ഞാന്‍ പറഞ്ഞിരുന്നു, നിങ്ങള്‍ റിപ്പോര്‍ട്ട് ഇമെയില്‍ ചെയ്തു - എന്തിന്?
അണ്ണന്‍: വളരെയധികം ആളുകള്‍ ഗുരുജിയോടു കമ്മ്യുണിക്കേറ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ കേവലം ഒരു ദിവസത്തെ നോട്ടീസ് ആണ് നല്‍കിയത്, അതില്‍ പങ്കെടുത്തവരെയും അല്ലാത്തവരെയും എന്ത് സംസാരിച്ചു എന്ന് അറിയിക്കേണ്ടത് എന്റെ മോറല്‍ റെസ്പോന്സിബിലിട്ടി താന്‍. യെസ്, ഐ വാസ് ഒണ്‍ളി ഡുയിംഗ് മൈ ഡ്യുട്ടി. എന്റെ കൈവശമുള്ള ഇമെയില്‍ ലിസ്റ്റിലേയ്ക്ക് മെയില്‍ അയക്കുന്നതിനു മുമ്പായി ഗുരുജിക്ക് കോപ്പി അയച്ചിരുന്നു. ഇവിടെ നമ്മള്‍ സംസാരിച്ച കാര്യം മാത്രമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞതും.
(Our comments: അരി എത്ര എന്ന് ചോദിച്ചാല്‍ പയര്‍ ഞഞാഴി എന്നുത്തരം! ജനപങ്കാളിത്തത്തോടെ പൊതുജനനന്മക്കായി യാഥാര്‍ത്ഥ്യമാകേണ്ട പള്ളി തലസ്ഥാനത്തെ വൈസ്രോയിയുടെ ഏകദിനസന്ദര്‍ശനത്തിന് ശേഷം ഏകപക്ഷീയമായി മുമ്പോട്ടു പോയതാണ് ഇന്നത്തെ അരക്ഷിതാവസ്ഥക്ക് കാരണം. പള്ളികള്‍ ഉയരേണ്ടത് പൊതുജനനന്മക്കാണെങ്കില്‍ അവരുടെ പങ്കാളിത്തം പൂര്‍ണമായും ഉറപ്പാക്കാന്‍ നിരന്തരമായ പൊതുജനസമ്പര്‍ക്കം, സംരംഭങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ നടത്തണം. പൊതുകാര്യത്തിനായി പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത പണം ജനനന്മയ്ക്ക് പകരം സ്വന്തം ധാര്‍ഷ്ട്യഭാവത്തിലുടെ, കേവലം ഭൌതിക നേട്ടങ്ങള്‍ മാത്രം ലക്‌ഷ്യം വെച്ചാല്‍ ജനം അത് കണ്ടറിയും നേതാക്കള്‍ കൊണ്ടറിയും, ഫലമോ സ്നേഹത്തിന് പകരം വിദ്വേഷം വളരും.
സംഭവാമി യുഗേ യുഗേ. കാലാകാലങ്ങളില്‍ സംഭാവിക്കാനുള്ളതെല്ലാം സംഭവിക്കും. ജനങ്ങളുടെ നാശം ഒഴിവാക്കാനാണ് അന്ന് ദൈവങ്ങള്‍ മനുഷ്യാവതാരം പൂണ്ടത്. എന്നാല്‍ ജീവിച്ചിരിക്കുന്ന ആള്‍ദൈവങ്ങള്‍ മനുഷ്യരെ അകറ്റാന്‍ ശ്രമിക്കുന്നു. ഗുണം ആര്‍ക്ക്? ഫലം എന്ത്?
പണ്ടൊരു നേതാവ് കോഴിക്കോട്ട് വച്ച് തന്റെ പ്രസിദ്ധമായ പ്രസംഗത്തില്‍ പറഞ്ഞ പോലെ, “ചിന്തിച്ചാല്‍ ഒരു അറ്റവുമില്ല, ചിന്തിച്ചില്ലേല്‍ ഒരു കുന്തവുമില്ല.....”
ലെറ്റ് അസ് ടേക്ക് അനദര് ഷോര്‍ട്ട് ബ്രേക്ക്!
ദേ പോയി...... (പള്ളി വാങ്ങാന്‍) ദാ വന്നു......
നാളെ: കാഥികന്റെ ആത്മരോഷം.
(തയ്യാറാക്കിയത് കാനായി ഗോപി - നിങ്ങളുടെ സ്വന്തം ഗോപിയണ്ണന്‍)
(തയ്യാറാക്കിയത് കാനായി ഗോപി - നിങ്ങളുടെ സ്വന്തം ഗോപിയണ്ണന്‍)
No comments:
Post a Comment