Sunday, June 17, 2012

വിധവയുടെ കൊച്ചുകാശും ക്നാനായമക്കളും

നേര്ച്ച നല്‍കുന്നതിലൂടെ പുണ്യം നേടാം എന്നത് ക്രിസ്തീയ വിശ്വാസത്തില്‍ വളര്‍ന്നുവന്ന മിക്കവരുടെയും ഉപബോധമനസ്സില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ഒന്നാണ്.

പള്ളിയ്ക്ക് ദാനം കൊടുക്കുമ്പോള്‍ അത് നേരെ ദൈവത്തിന്റെ പക്കല്‍ എത്തുന്നുവെന്ന് ആരും കരുതുന്നില്ല. പക്ഷെ, പാവപ്പെട്ട ഒരുത്തനെ സഹായിക്കുമ്പോള്‍ അത് പുണ്യമാണ് എന്ന് വിശുദ്ധഗ്രന്ഥത്തില്‍ പലയിടത്തും ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. സാധാരണക്കാരന്‍ പള്ളിയില്‍ നേര്ച്ചയിടുമ്പോള്‍ പ്രതീക്ഷിക്കുന്നത് പലതാണ് – പള്ളികള്‍ക്ക് വരുമാനം ഇല്ലാതിരുന്ന കാലത്ത് പള്ളികളിലെ അത്യാവശ്യം ചെലവുകള്‍ നടക്കണം. കെടാവിളക്കില്‍ ഒഴിക്കാന്‍ എണ്ണ ചില കുടുംബങ്ങളില നിന്ന് കൊടുത്തിരുന്നു. പള്ളി പണിയുവാന്‍ സഹായിക്കുക പതിവായിരുന്നു. അതുകൂടാതെ ഇടവകയിലെ ദരിദ്രരെ സഹായിക്കാന്‍ പള്ളിവികാരി മുന്‍കൈയെടുത്തു ശ്രമിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. അത്തരം ആവശ്യങ്ങള്‍ക്ക് വികാരി ഒരു മദ്ധ്യവര്ത്തിയുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നു.

പക്ഷെ ഇന്ന് ആ നിലയെല്ലാം മാറി. പള്ളികളില്‍ നടക്കുന്നത് പിടിച്ചുപറിയാണ്. പുരോഹിതന് കാശുണ്ടാക്കാനായി നല്ല ഒന്നാന്തരം പള്ളികള്‍ ഇടിച്ചു നിരത്തി പുതിയ പള്ളികള്‍ പണിയുന്നു. വൈദികരുടെ ഇന്നത്തെ ഇഷ്ടവിനോദം നിര്‍മ്മാണപ്രവര്‍ത്തനമാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഒരു പള്ളി ഡൈനാമിറ്റ് വച്ച് പൊളിച്ചത് ഈ അടുത്ത കാലത്താണ്.

ഇന്ന് പള്ളികള്‍ക്ക് ദാനം ചെയ്യുന്നവരുടെ മനോഭാവം ആകെ  മാറിയിരിക്കുന്നു. ദീനദയയോ അനുകമ്പയോ തൊട്ടുതേച്ചിട്ടില്ലാത്ത അല്പന്മാരെയും ശുംഭന്മാരെയുമാണ് വൈദികര്‍ക്ക് ഇന്ന് വേണ്ടത്. “പ്രാഞ്ചിയേട്ടന്മാര്‍” എന്നറിയപ്പെടുന്ന ആ അല്പന്മാര്ക്കാകട്ടെ, ദാനം ചെയ്യുന്നവര്‍ എന്നല്ല; സ്പോന്സോര്മാര്‍ എന്ന് വിളിക്കപ്പെടാനാണ്  താല്പര്യപ്പെടുന്നത്. രസകരമായ കാര്യം, ഇവര്‍ ധനികരാണെങ്കിലും “അറുത്ത കൈയ്ക്ക് ഉപ്പ് തേക്കാത്ത” ദുഷ്ടന്മാരാണെന്നുള്ളതാണ്. പാരിഷ് ഹാളിന്റെ ഭിത്തിയില്‍ പേര് വരാനും, സോവനീറില്‍ ഫോട്ടോ വരാനും ഇവര്‍ നല്‍കുന്ന പണം ചില പുരോഹിതരെങ്കിലും അവരുടെ ആഡംബരജീവിതത്തിനും മദ്യപാനത്തിനും, വ്യഭിചാരത്തിനും വരെ ഉപയോഗിക്കുന്നു.

ഈ അടുത്തകാലത്ത്‌ കേട്ട കഥ ഇങ്ങനെ (കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല) – ഒരു ക്നാനായ ഇടവകയിലെ വികാരിയച്ചന്റെ കൈയില്‍ ആ ഇടവകയില്‍ ഓരോ വര്‍ഷവും ഏറ്റവും മാര്‍ക്ക് കിട്ടുന്ന കുട്ടിയ്ക്ക് സ്കോളര്‍ഷിപ്പ് കൊടുക്കെണ്ടതിലേയ്ക്ക് ഒരു തുക ഒരാള്‍ ഏല്‍പ്പിച്ചു. ഇപ്പോള്‍ സ്കോളര്‍ഷിപ്പുമില്ല, കൊടുത്ത തുകയും ഇല്ല!

നിങ്ങളുടെ സഹജീവികളോട് അനുകമ്പ തോന്നുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍, മദ്ധ്യവര്ത്തികളെ ഒഴിവാക്കുക. വൈദികരുടെ വ്യഭിചാരം സ്പോന്സോര്‍ ചെയ്യണമെന്നു തോന്നുന്നവര്‍ ആ പേരില്‍ തന്നെ കാശ് കൊടുക്കുക, വിദ്യാഭ്യാസ ഫണ്ടെന്നും, പള്ളിപ്പിരിവെന്നും സ്കോളര്‍ഷിപ്പെന്നും ഒക്കെയുള്ള പേരില്‍ തട്ടിപ്പുകാര്‍ വരുമ്പോള്‍, ജാഗ്രത പാലിക്കുക. വ്യഭിചാരം സ്പോന്സര്‍ ചെയ്യുന്നതുകൊണ്ട് ദൈവകോപമല്ലാതെ യാതൊരു പുണ്യവും ലഭിക്കുകയില്ലെന്നോര്‍ക്കുക.

No comments:

Post a Comment