ന്യൂയോര്ക്കില് ഇന്ന് (ഞായറാഴ്ച ) IKCC വിളിച്ചുകൂട്ടിയ യോഗത്തില്‍ ക്നാനായസമുദായത്തില്‍ സഭാനേതൃത്വം സൃഷിടിച്ചിരിക്കുന്ന പ്രതിസന്ധികള്ക്കെതിരെ ക്നാനായമക്കള്‍ അഭൂതപൂര്‍വ്വമായ രീതിയില്‍ അതിശക്തമായി പ്രതികരിച്ചു.
ക്രിസ്തുമസിന്റെ തലേ ഞായറാഴ്ച അമേരിക്കയിലെ ക്നാനയപള്ളികളില്‍ വായിച്ച അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനത്തിന്റെ കോപ്പി കത്തിച്ചാണ് യോഗം തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഒരു സഭാമേലധ്യക്ഷന്റെ കല്പന അല്‍മായര്‍ കത്തിക്കുന്നത് ഒരു പക്ഷെ ചരിത്രത്തിലെ തന്നെ ആദ്യസംഭവം ആയിരിക്കാം.
“ഞങ്ങള്‍ എന്തു പറഞ്ഞാലും, ആ മണ്ടന്മാര്‍ വിശ്വസിച്ചുകൊള്ളും” എന്ന പുരോഹിതവര്‍ഗത്തിന്റെ നിലപാട് പുനഃപരിശോധിക്കേണ്ട സമയമായിരിക്കുന്നു!
പിതാവിന്റെ കല്പന കത്തിച്ചതുകൂടാതെ, പ്രമേയങ്ങള്‍ കൊണ്ടും പ്രതിഷേധങ്ങള്‍ കൊണ്ടും മാത്രം കാര്യമില്ലെന്നും, സാമ്പത്തിക ഉപരോധം മാത്രമാണ് ആവശ്യങ്ങള്‍ നേടാനുള്ള വഴിയെന്നും യോഗം തീരുമാനിച്ചു.
കൂടുതല്‍ വിവരങ്ങള്‍ ഉടനെ.
No comments:
Post a Comment