Monday, January 14, 2013

എന്ഡോഗമിയുടെ മറ്റൊരു വശം

"ഇടവക ജനം കൂടുതല്‍ ഉത്തരവാദിത്വം ഉള്ളവരാകണം":എന്ന പോസ്റ്റിനു അനോണിമസ് ആയി ലഭിച്ച ഒരു കമ്മന്റാണ് ചുവടെ കൊടുക്കുന്നത്.

'സ്വാര്ത്ഥ്മതികളും, സ്വന്തനേട്ടത്തിനായിട്ടു ഒരു വലിയ പാരമ്പര്യം നശിപ്പിച്ച കുറച്ചു വ്യക്തികള്ക്കു  തകര്ക്കാനുള്ളതല്ല ക്‌നാനായ സമുദായം. മറ്റൊരു സമുദായത്തില്‍ സ്വമനസ്യ ചേര്ന്നതിനു ശേഷം, 'എനിക്കു തിരിച്ചു വരണം എന്റെ ഭാര്യക്കും മക്കള്ക്കും ഒപ്പം' എന്നു പറയുന്നത് ആ വ്യക്തി താന്‍ വിവാഹം കഴിച്ച സ്ത്രീയോടും അവളുടെ കുടുംബത്തോടും കാട്ടുന്ന അനീതിയും, നന്ദിയില്ലായ്മയും, വാക്കുമാറലും തന്നെയാണ്. അവര്‍ സ്വയം ചിന്തിക്കണം അവര് എന്താണ് ചെയ്യുന്നതെന്ന്.'

മേല്‍പ്പറഞ്ഞ വാചകങ്ങള്‍ സ്വാര്‍ഥതയുടേയും സാമൂഹ്യബോധമില്ലായ്മയുടേയും ജാതിചിന്തയുടേയും വാക്കുകളാണ്.

ഞാന്‍ ക്‌നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചവനാണ്. മൂത്ത പുത്രനായ എനിക്ക് സഹോദരങ്ങള്‍ മൂന്ന് പേരാണ്. വളരെ കഷ്ടപ്പെട്ടാണ് എന്റെ മാതാപിതാക്കള്‍ ഞങ്ങളെ വളര്‍ത്തിയതും പഠിപ്പിച്ചതും. അങ്ങനെ ഇരിക്കെ കുടുംബം രക്ഷിക്കാനായി ചങ്ങനാശ്ശേരി രൂപതയിലുള്ള ഒരു പെണ്ണിനെ കല്ല്യാണം കഴിച്ച് അമേരിക്കയില്‍ വന്നു.

നാട്ടില്‍വച്ച് പല ക്‌നാനായ വിവാഹ ആലോചനകള്‍ വരികയും പക്ഷേ അതൊന്നും നടക്കാതെ പോവുകയുമാണുണ്ടായത്. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള ഒരു പെണ്ണ് എന്നെ കല്യാണം കഴിക്കാന്‍ സമ്മതിച്ചതിനാലാണ് എനിക്കിന്നെ അമേരിക്കയില്‍ വരാന്‍ സാധിച്ചത്.  അതിനാല്‍ എന്റെ കുടുംബം രക്ഷപ്പെട്ടു.  എന്റെ മാതാപിതാക്കള്‍ക്ക് കോട്ടയം രൂപതയില്‍നിന്നും ഒരു സഹായവും ലഭിച്ചിട്ടില്ല. സര്‍ട്ടിഫിക്കറ്റ് മേടിക്കാന്‍ ചെന്നപ്പോള്‍ പോലും വികാരി അച്ചന്റെ ശകാരമാണ് എനിക്ക് കേള്‍ക്കേണ്ടി വന്നത്.  ഞാന്‍ പഠിച്ചത് അടുത്തുള്ള സി എം ഐ ക്കാരുടെ കോളേജിലാണ്. നാട്ടില്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്റേയും ഞങ്ങളുടെ കുടുംബത്തിന്റെയും ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുമായിരുന്നു.

ഇങ്ങനെ പല സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പുറത്തു നിന്ന് വിവാഹം കഴിച്ച പലരേയും എനിക്കറിയാം. അവരെല്ലാം അങ്ങനെ ചെയ്തതിനാല്‍ അവരുടെ കുടുംബവും രക്ഷപ്പെട്ടു.

എന്റെ ജീവിതം പുറത്ത് ബലി കഴിച്ചതിനാല്‍ എന്റെ മറ്റ് സഹോദരങ്ങളും രക്ഷപ്പെട്ടു. അമേരിക്കയില്‍ വന്ന് പഠിച്ചു നാട്ടില്‍ ചെന്ന അവര്‍ക്ക് ക്‌നാനായ പെണ്ണുങ്ങളെ തന്നെ വിവാഹം കഴിക്കാന്‍ പറ്റി.  അതിനാല്‍ അവര്‍ക്ക് പുറത്തുനിന്നും കല്ല്യാണം കഴിക്കേണ്ടി വന്നില്ല. ക്‌നാന്നായ സമുദായത്തിന് എന്റെ സഹോദരങ്ങളെ നഷ്ടപ്പെട്ടില്ല.

പ്രത്യേക സാഹചര്യത്തില്‍ പുറത്തുനിന്ന് വിവാഹം കഴിക്കേണ്ടി വന്ന എന്നെ ക്‌നാനായപള്ളിയില്‍ കയറ്റാതെ എന്റെ നാട്ടുകാരുമായും ബന്ധുക്കളുമായും സഹോദരങ്ങളുമായും എന്നെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. എന്നെപ്പോലെ പലരേയും ഇങ്ങനെ ഒറ്റപ്പെടുത്തുന്നത് മനുഷ്യത്വരഹിതമാണ്. എനിക്കറിയാം ഞാന്‍ ഒരു നല്ല കാര്യമാണ് ചെയ്തതെന്ന്. ഇങ്ങനെ ഒരു സാഹചര്യം നിങ്ങള്‍ക്കുണ്ടായാല്‍ നിങ്ങളും ഇത് തന്നെ ചെയ്യുമായിരുന്നു.

No comments:

Post a Comment