Kairalitoday.com എന്ന വെബ്സൈറ്റില്‍ വന്ന വാര്‍ത്തയാണ് മുകളില്‍ കാണുന്നത്.
ഒരു തിരുനാള്‍ പ്രദിക്ഷണത്തിനിടയില്‍ പെട്ട് അകാലത്തില്‍ ചരമമടഞ്ഞ നാല്പത്തിയാറുകാരന്‍ ടോമിച്ചന്റെ മരണവാര്‍ത്ത അപ്നാദേശില്‍ കണ്ടില്ല. മനപ്പൂര്‍വം ആയിരിക്കില്ല എന്ന് വിശ്വസിക്കാം.
ആരാണ് ടോമിച്ചന്റെ മരണത്തിന് ഉത്തരവാദി?
ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിക്കാണിക്കാന്‍ ഇല്ല. നമ്മള്‍ ഓരോരുത്തരും, ഇക്കാര്യത്തില്‍ കുറ്റവാളികളാണ്. നമ്മള്‍ സംസ്കാരം എന്ന് തെറ്റായി വിളിക്കുന്ന “തിരുന്നാള്‍സംസ്ക്കാരമില്ലായ്മ”യുടെ ബലിയാടാണ് ടോമിച്ചന്‍.
“തിരുനാളാചരണങ്ങളെക്കുറിച്ച് മുന്‍പ് നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വിശുദ്ധ കുര്‍ബാനയും മറ്റു തിരുക്കര്‍മ്മങ്ങളും പള്ളിയിലും പള്ളിയങ്കണത്തിലും മാത്രം കേള്‍ക്കത്തക്കവിധമേ മൈക്ക് പ്രവര്‍പ്പിക്കാവൂ...... തിരുന്നാളാഘോഷങ്ങള്‍ ഒരു കാരണവശാലും ആഡംബരമാകാന്‍ പാടില്ല. അമിതചെലവ് ഒഴിവാക്കി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം....... വസ്ത്രധാരണത്തില്‍ ആഡംബരം ഒഴിവാക്കി ലാളിത്യം പുലര്‍ത്തണം. നമ്മുടെ വിദ്യഭ്യാസത്തിനും ധാര്മ്മികതക്കും ചേര്‍ന്ന വിധമായിരിക്കണം വസ്ത്രധാരണം.”
കേരളത്തിലെ ഒരു മെത്രാപ്പോലീത്തയുടെ വനരോദനമാണിത്.
സമുദായത്തിന്റെ ജിഹ്വയായ അപ്നാദേശ് വാര്‍ത്തയാക്കാന്‍ ഇഷ്ടപ്പെടാത്ത ക്നാനായ സമുദായാംഗമായ ടോമിച്ചന്റെ മരണം മുകളില്‍ പറഞ്ഞ സംസ്ക്കാരമില്ലായ്മയില്‍ അഭിരമിക്കുന്ന നമ്മളില്‍ ചില വൈദികരുടെയും പ്രസുദേന്തിമാരുടെയും കണ്ണുകള്‍ തുറപ്പിച്ചെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്!
ടോമിച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.....
No comments:
Post a Comment