Tuesday, January 22, 2013

സഭാമേലധ്യക്ഷന്മാരുടെ ദന്‌ഡപീഡനവും കുത്തിത്തിരിപ്പും വീണ്ടും......


തലമുറ തലമുറയായി, നമ്മുടെ കാരണവന്മാര്‍ ഊരും ചൂരും നല്കി, വളര്ത്തി വലുതാക്കിയ നമ്മുടെ സമുദായത്തെ അമേരിക്കയിലെ സീറോമലബാര്‍ രൂപതയുടെ കറുത്ത കരങ്ങളെ സ്വാധീനിക്കാന്‍, കറുത്ത കുപ്പായവും കൊമ്പും വച്ച്, ക്നാനായക്കാരിലെ തന്നെ മതമേലധ്യക്ഷന്മാര്‍ ഒരുങ്ങിയിരിക്കുകയാണ്. ഏതു വിധേനയെങ്കിലും കുറെ അച്ചന്മാരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനു വേണ്ടി സ്വന്തം സമുദായത്തെ ഒറ്റുകൊടുക്കുവാന്‍ വീണ്ടും തുനിഞ്ഞിറങ്ങിയിരിക്കുകയണ് ഭ്രാന്ത് പിടിച്ച കുറെ കുബുദ്ധികള്‍. നമ്മുടെ സമുദായത്തിന്റെ അന്തഃസത്ത പുര്ണ്ണമായും ഉള്ക്കൊണ്ടുകൊണ്ട് അതിനെ പൂര്‍ണ്ണമായും സ്നേഹിക്കുന്ന അഭ്യുദയകാംക്ഷികളായ, സാധാരണക്കാരായ ക്നാനായ ജനതക്ക് കുടുതല്‍ സംഭ്രമം ( കണ്ഫ്യൂഷന്‍ ) ഉണ്ടാക്കിക്കൊണ്ട് എങ്ങും തൊടാത്ത ഒരു പ്രമേയത്തിന് രൂപം കൊടുത്തിരിക്കുകയാണ്. അധികം താമസിയാതെ അത് നിങ്ങളുടെ പക്കല്‍ എത്തും.

സ്വവംശവിവാഹശുദ്ധി പാലിക്കുന്ന ഒരു വ്യക്തിയെ മാത്രമേ ക്നാനായക്കരനായി തുടരുവാന്‍ ക്നാനായ സമുദായം അനുവദിക്കുന്നുള്ളു. ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പ് പൂര്ണമായും സ്വവംശശുദ്ധി പാലിച്ചുകൊണ്ടുള്ള വിവാഹം ആയിരിക്കെ, ക്നാനായേതര പങ്കാളിയെ വിവാഹം ചെയ്യുന്ന ഒരു ക്നാനായ വ്യക്തിയെ, അവന്‍ ജന്മം കൊണ്ട് ക്നാനായക്കരനാണ് എന്ന ഒരു വിശേഷണം കൊടുത്തുകൊണ്ട്, അയാളെ ക്നാനായ സമുദായത്തില്‍ അംഗീകരിക്കണം എന്ന മൂലക്കാട്ട് ഫോര്മുല താല്ക്കാലികമായി അംഗീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്, ക്നാനായ മതമേലധ്യക്ഷന്മാര്‍ പുതിയ സാമവേദങ്ങളുമായി, അമേരിക്കയിലെ ക്നാനായസമുദായത്തെ വീണ്ടും വിഘടിപ്പിക്കുവാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ്. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളുടെ ഇത്തരുണത്തിലുള്ള പ്രഹസനങ്ങള്‍ കാണുമ്പോള്‍ ഒന്നേ പറയാനുള്ളൂ - ക്നാനായ മാതാപിതാക്കള്‍ക്ക് ജനിക്കുന്ന ഒരു കുഞ്ഞ് ജനിക്കുന്നത് ക്നാനായക്കരനായിട്ടാണ്; ആ വ്യക്തി മരിക്കുന്നതും ക്നാനായക്കരനായിട്ടുതന്നെ. അയാള്‍ കര്മ്മം കൊണ്ടും ക്നാനായക്കാരനായിരിക്കണം എന്ന ഫോര്മുലയേ ക്നാനായ സമുദായത്തിനു  അംഗീകരിക്കനാവൂ. അതായത് ക്നാനയേതര സമൂഹത്തില്‌ നിന്ന് വിവാഹം കഴിച്ചാല്‍ അയാള്‍ തന്റെ കര്മ്മം കൊണ്ട് ക്നാനായക്കരനല്ലാതാകുന്നു. നമുക്ക് വേണ്ടത് കലര്പ്പില്ലാത്ത ക്നാനായ സമുദായവും ക്നാനായ പള്ളികളുമാണ്. അല്ലാതുള്ള പള്ളി നമുക്ക് വേണ്ട. വീണ്ടും ചതിക്കപ്പെടുവാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കരുത്. അഭിവന്ദ്യ കുന്നശ്ശേരി പിതാവിന്റെ അഭിപ്രായം പോലെ, മിഷനും പള്ളിയും പൂട്ടിക്കെട്ടി അച്ചന്മാര്‍ നാട്ടില്‍ പോകട്ടെ. അവിടെ ഈ അര്ദ്ധകക്നാ പള്ളി തുറക്കട്ടെ. അപ്പോള്‍ കാണാം ക്നാനായ ജനതയുടെ വികാരം.

കുതന്ത്രങ്ങള്‍ ചുവടെ................

1.     അങ്ങാടിയത്ത് പിതാവിന്റെ കല്പന വന്നതിനുശേഷം ക്നാനായക്കാരുടെതെന്നു അവകാശപ്പെടുന്ന ഇടവകകളിലും അസോസിയേഷനുകളിലും അംഗങ്ങള്‍ തമ്മിലുണ്ടായ യോജിപ്പിനെ തകര്ക്കുക. 2.     പറഞ്ഞു പറ്റിച്ചതിന്, സമുദായസംഘടന എടുക്കുന്ന നിയമനടപടികളെ മുന്നില്‍ കണ്ടുകൊണ്ടു, അറിഞ്ഞുകൊണ്ട് ചെയ്ത അപരാധത്തെ മറച്ചുവയ്ക്കാനുള്ള മൂടുപടം. 3.     സമുദായസംഘടന നടത്തുന്ന നിയമനടപടിക്കെതിരായി വാദിച്ചു ജയിക്കുവാന്‍ വേണ്ടി, തങ്ങള്‍ അറിഞ്ഞുകൊണ്ട് മുലക്കാട്ടു ഫോര്മുലയെ അംഗീകരിച്ചുകൊണ്ട് തന്നെയാണ് പള്ളികള്‍ വാങ്ങിയതെന്ന് സമര്ഥിച്ച്, ഇടവകാംഗങ്ങളെ സമ്മതിപ്പിച്ചു, പള്ളിപൊതുയോഗത്തില്‍ പാസ്സക്കുവാന്‍ സാധിക്കുകയില്ല എന്ന് മനസ്സിലാക്കിക്കൊണ്ട്, പാരിഷ് കൌണ്സിലിലൂടെ പാസ്സാക്കിച്ചെടുത്ത്, നിയമനടപടികളെ നേരിടാനുള്ള കുതന്ത്രം. ഉദാ: ചിക്കാഗോ സെന്റ്‌ മേരിസ് പാരിഷ് കൌണ്സില്‍.

അതുകൊണ്ട് മുലക്കാട്ടു ഫോര്മുലയെ താല്ക്കാലികമായി അംഗീകരിച്ച്കൊണ്ടുള്ള, ഒരു കുമ്പസാരത്തിലും, മുതലക്കണ്ണീരിലും മനസ്സലിയാതെ, ചോരയും നീരുമുള്ള അഭിമാനികളായ ക്നാനായക്കാരായി മാറിക്കൊണ്ട്, ക്നാനായസമുദായത്തിന്റെ കാവല്ഭടന്മാരായി പ്രവര്ത്തിക്കുവാന്‍ ഈ അവസരത്തില്‍ എല്ലാവരെയും ആഹ്വാനം ചെയ്തുകൊള്ളുന്നു.

ക്നാനായ സമുദായ സ്നേഹി.https://mail.google.com/mail/u/0/images/cleardot.gif

(അമേരിക്കന്‍ കനാ വഴി വന്നത്)

No comments:

Post a Comment