Thursday, January 24, 2013

ഏറ്റവും നാണംകെട്ട ക്നാനായ വൈദികനുള്ള അവാര്ഡ്


വത്തിക്കാനിലെ പൌരസ്ത്യ തിരുസംഘം, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി എന്നീ അധികാരികള്‍ക്കും മൂലക്കാട്ട്, അങ്ങാടിയത്ത്, പണ്ടാരശേരി, എന്നീ തിരുമേനിമാര്‍ക്കും ഏതാണ്ട് നാനൂറോളം ചിക്കാഗോനിവാസികളായ ക്നാനയക്കാര്‍ ഒപ്പിട്ട് ഡിസംബര്‍ അവസാനം (സീറോമലബാര്‍ സിനഡിന് തൊട്ടുമുമ്പ്) അയച്ച ഒരു പരാതിയുടെ കോപ്പി ഞങ്ങള്‍ക്ക് ഇന്ന് ലഭിക്കുകയുണ്ടായി.

ഈ പരാതിയുടെ ഉള്ളടക്കം ആരെയും ഞെട്ടിക്കുന്നതാണ്. ചിക്കാഗോയില്‍ മുത്തോലം ചാര്‍ജ് എടുത്തതിനു ശേഷം ചെയ്തുകൂട്ടിയ അക്രമങ്ങള്‍ ഇതില്‍ അക്കമിട്ടു വിവരിച്ചിരിക്കുന്നു. ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ ജീവചരിത്രം എഴുതുന്നയാള്‍ക്ക് പോലും അയാളുടെ എന്തെങ്കിലും ചില നല്ല ഗുണങ്ങള്‍ എഴുതുവാനുണ്ടായിരിക്കും. പക്ഷെ, ക്നാനായ സമുദായത്തിന്റെ ചാര്‍ജുള്ള അമേരിക്കയിലെ സീറോമലബാര്‍ രൂപതയുടെ വികാരി ജനറാള്‍ എന്ന അത്യുന്നത സ്ഥാനം വഹിക്കുന്ന ഈ വൈദികനെതിരെ നിരത്തിയിരിക്കുന്ന ആരോപണങ്ങള്‍ പ്രസ്തുത പരാതി വായിക്കുന്ന ആരെയും വിസ്മയഭരിതനാക്കും. ഇത്രയും ആരോപണങ്ങള്‍ ഉണ്ടായിട്ടും ഇത്തരത്തിലൊരാളെ വച്ച്പോറുപ്പിക്കുന്ന വത്തിക്കാന്‍ മുതലിങ്ങോട്ടുള്ള കത്തോലിക്കാ സഭാധികാരികളുടെ തൊലി കണ്ടാമൃഗത്തിന്റേതിനേക്കാള്‍ എത്രയോ കട്ടി കൂടിയതാവണം!

തനിക്കെതിരെ ഇത്രയും പരാതികള്‍ ഉയര്‍ന്നിട്ടും, ലജ്ജഹീനനായി തിരുവസ്ത്രവും അണിഞ്ഞ് ദൈവത്തിന്റെ പ്രതിനിധിയായി ഓരോ ഞായറാഴ്ചയും ഇടവകജനതിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന മുത്തോലത്തിനു Besharam Ratna (ബേഷരം എന്ന ഹിന്ദി വാക്കിന് നാണമില്ലായ്മ എന്നര്‍ത്ഥം) അവാര്‍ഡിന് ഞങ്ങള്‍ ശിപാര്‍ശ ചെയ്യുന്നു.

No comments:

Post a Comment