അമേരികയില്‍ സേവനമനുഷ്ടിക്കുന്ന ഒരു സീനിയര്‍ ക്നാനായ വൈദികന്‍ ക്നാനായമക്കളോട് പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക. "എനിക്ക് വൈദികപട്ടം തന്നുവിട്ടത് ക്നാനായക്കാരെ സേവിക്കാനല്ല പിന്നെയോ റോമിലെ മാര്പാപ്പയെയും മെത്രാന്മാരെയും അനുസരിച്ച് കത്തോലിക്കാ സഭയെ സേവിക്കാനാണ്.” മേല്‍പടി വൈദികന്‍ തുടരുന്നു - കോട്ടയം രൂപതയില്‍ മാറിക്കെട്ടല് തുടങ്ങിയത് 1956 മുതല്‍ ആണത്രേ! മാറിക്കെട്ടേണ്ടവന്‍ AD 345 മുതല്‍ മാതൃസഭയെ തള്ളിപ്പറഞ്ഞ് കൊഞ്ഞനം കുത്തി കാണിച്ചു മാറിക്കെട്ടിപ്പോയിട്ടുണ്ട് എന്നുള്ള ചരിത്രം ഒരുപക്ഷെ അദ്ദേഹത്തിന് അറിയില്ലായിരിക്കാം. ചരിത്രത്തിന്‍റെ കാര്യം ഓര്‍ത്തപ്പോഴാണ് അദ്ദേഹത്തിന്റെ ബാക്കി വാക്കുകള്‍ ഓര്‍മ്മയില്‍ വരുന്നത്. അദ്ദേഹം ഇപ്രകാരം തുടരുന്നു. "വൈദികനായിട്ടു 35 വര്‍ഷമായ എന്നെ ആരും ക്നാനായ ചരിത്രം പഠിപ്പിക്കേണ്ട. നിനക്കൊന്നും ക്നാനായ ചരിത്രം അറിയില്ല.”
ക്നാനായ ചരിത്രം പഠിച്ചിട്ടുള്ള വൈദിക, മെത്രാന്‍ തമ്പുരാക്കന്മാര് മണ്ടത്തരങ്ങളും വിഡ്ഢിതരങ്ങളും വിളിച്ചു കൂവി ഇപ്പോള്‍ ചക്കയരക്കില്‍ കുളിച്ചതുപോലായി. മൂലക്കട്ടു മെത്രാന് മുമ്പ് എത്രയോ മെത്രാന്മാര്‍ ക്നാനായ സമുദായത്തിനു ഉണ്ടായിരുന്നു. അവര്‍ക്ക് ആര്‍ക്കും ചങ്കരനെയും പാറുപണിക്കത്തിയെയും ക്നാനായത്തില്‍ തിരുകി കയറ്റണം എന്നുള്ള സൂക്കേട് ഇല്ലായിരുന്നു. കാരണം ആ പിതാക്കന്‍മാര്‍ ഒക്കെ ക്നാനായ പിതാക്കന്മാര്‍ക്ക് ജനിച്ചവരായിരുന്നു. ക്നാനായ ചരിത്രം പഠിച്ചവര്‍ ആയിരുന്നു.
വല്ലംബ്രോസന്‍ സഭയില്‍ ചേര്‍ന്ന് റോമില്‍ പഠിക്കാന്‍ പോയി വിതയത്തില്‍ വര്‍ക്കി പിതാവുമായി കൂട്ട് കൂടിയത് മുതലാണ് ആ സൂക്കേട് തുടങ്ങിയത്. പിന്നെ തോന്നി ചങ്കരനെയും പാറുവിനെയും ക്നനായത്തില്‍ ചേര്‍ത്താല്‍ എനിക്കെന്തു ചേതം. മെത്രാപോലീത്ത സ്ഥാനത്തോളം വരുമോ ക്നാനായം!
കുന്നശ്ശേരിപിതാവ് വരെയുള്ള ക്നാനായ മെത്രാന്മാര് ആരും കൈകടത്താത്ത വിഷയത്തില്‍ ആവശ്യം ഇല്ലാതെ കൈയിട്ട് അളിച്ചുവാരേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?. മുന്‍ പിതാക്കന്മാരുടെ പാത അതേപടി തുടര്‍ന്നാല്‍ പോരായിരുന്നോ?.
2002 മുതല്‍ മൂലക്കട്ടു മെത്രാന് പുതിയൊരു വെളിപാട് ഉണ്ടായിരിക്കുന്നു. എന്‍ഡോഗമി അഥവാ ക്നാനയത്വം കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ല പോലും. 1700 വര്‍ഷങ്ങളായി സുറിയാനിക്കാരയിരുന്ന ജനതയെ ബലപ്രയോഗത്തിലൂടെ പീഡനങ്ങളും പ്രീണനങ്ങളും നടത്തി വെട്ടിമുറിച്ച് AD 1599ല്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ കത്തോലിക്കാ സഭയുടെ നുകത്തിന്‍ കീഴില്‍ തളച്ചിട്ടപ്പോഴും പിന്നീട് അങ്ങോട്ട് 400 വര്‍ഷത്തോളം 2000മാണ്ട് വരെ കത്തോലിക്കാ നുകത്തിന്‍ കീഴില്‍ ക്നാനായക്കാര് കഴിഞ്ഞപ്പോഴൊന്നും ക്നാനായത്തെ പറ്റിയോ എന്‍ഡോഗമിയെ പറ്റിയോ റോമ മാര്‍പാപ്പമാര്‍ക്ക് ആര്‍ക്കും, കത്തോലിക്കാ സഭയ്ക്കും, യാതൊരു പരാതിയും ഇല്ലായിരുന്നു. 2002മാണ്ട് മുതല്‍ ആണത്രേ ക്നനായത്തിനു എതിരെ പരാതി, അതും ചിക്കാഗോ മെത്രാന്.
ആദിമകേരള സഭ, മലബാര്‍ ക്രിസ്ത്യന്‍ ഡയറക്ടറി, തിരുസഭാച്ചരിത്രം, ഭാരതത്തിലെ ക്രിസ്തുമതം, മാര്‍തോമ്മ സഭയുടെ ഇന്‍ഡ്യന്‍ സഭ, സുറിയാനി സഭാചരിത്രം, ഭാരതത്തിലെ ക്രിസ്തുമതം, The Readers Digest Great Encyclopediac Directory-1964 മുതലായ ചരിത്രഗ്രന്ഥങ്ങള്‍ ഈ വൈദിക മെത്രാന്‍ തമ്പുരാക്കന്മാര് പഠിക്കുന്നത് നല്ലതാണ്. ഇതൊന്നും വേണ്ടല്ലോ, ക്നാനായക്കാരായ പഴയ വലിയ ചാഴികാടന്‍ സാറിന്‍റെ ക്നാനായ ചരിത്രവും, റവ. ജേക്കബ് കൊല്ലാപറമ്പില്‍ അച്ചന്റെ ക്നാനായ ചരിത്രവും ഒരു പ്രാവശ്യം വായിച്ചിട്ടുള്ളവര്‍ക്ക് ചങ്കരനെയും പാറുവിനെയും ക്നാനയത്തില്‍ ചേര്‍ക്കാന്‍ പറ്റുമോ?. കത്തോലിക്കാ സഭയുടെ പല തരത്തിലുള്ള മിഷനുകളിലൂടെ വൈദികര്‍ ആകാന്‍ പോയാല്‍ അവിടെ Theology പഠിപ്പിക്കും പക്ഷെ ക്നാനായ ചരിത്രം പഠിപ്പിക്കത്തില്ല.
1986ലെ റെസ്ക്രിപ്റ്റ് എന്ന അവിഹിതഗര്‍ഭം കാരണം ക്നാനായ മെത്രാന് പ്രസവവേദന. പ്രസവിച്ചു വളത്താനും വയ്യ, കൊല്ലാനും വയ്യ. ചര്‍ദ്ദിക്കാനും വയ്യ എന്ന അവസ്ഥ. 86ലെ റെസ്ക്രിപ്റ്റ് എന്ന ഉമ്മാക്കി കാണിച്ച് ക്നാനായക്കാരെ പേടിപ്പിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വത്തിക്കാന്റെ ഇടനാഴികളിലൂടെ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വെറുതേ നടന്നിരുന്ന ഒരു ലൂര്‌ദ്ദുസ്വാമിയദ്ദേഹത്തിന്റെതാണത്രേ ഈ RED SIGNAL. അതും 16 പേരുടെ കള്ളപ്പരാതിയിന്മേല്‍ 16 ലക്ഷം പേര്‍ക്കെതിരെ RED SIGNAL കാട്ടി പേടിപ്പിക്കുന്നു. 86ലെ ഈ ഉമ്മാക്കി റെസ്ക്രിപ്റ്റ് വത്തിക്കാന്റെയോ, മാര്പാപ്പയുടെയോ ഔദ്യോഗിക ബൂളയൊന്നുമല്ല. ന്യൂയോര്‍ക്കില്‍ കത്തിച്ചമാതിരി ഈ ഉമ്മാക്കി കത്തിക്കാന്‍ മാക്കീല്‍ പിതാവിനെപോലെ നട്ടെല്ലുള്ള മെത്രാന്മാര്‍ ക്നാനായ സമുദായത്തില്‍ ജനിക്കേണ്ടിയിരിക്കുന്നു.
ക്നാനായ മെത്രാന്‍ സ്വന്തം മക്കളോട് പറയുന്നു "ഞാനല്ല നിങ്ങടെ മെത്രാന്‍...., നിങ്ങടെ മെത്രാന്‍ മാര്‍ഗം കൂടിയ വടക്കുംഭാഗ മെത്രാന്‍...." എനിക്ക് നിങ്ങടെ മേല്‍ അധികാരമില്ല.
അധികാരമില്ലാത്ത, മക്കളെ തള്ളിപ്പറയുന്ന അപ്പന്‍ എന്തിനു മക്കളെ കാണാന്‍ വരുന്നു?
അധികാരമില്ലാത്ത അപ്പന്‍ മക്കളെക്കൊണ്ട് അധികാരമില്ലാത്ത സ്ഥലത്ത് എന്തിന് പള്ളികള്‍ വാങ്ങിപ്പിക്കുന്നു?.
മക്കളുടെ പണം പറ്റിയിട്ട് മക്കളെ തള്ളിപ്പറയുന്ന അപ്പന്മാരുടെ മറ്റൊരു ഉദാഹരണം.
സങ്കര പള്ളികള്‍ വാങ്ങിക്കൂട്ടി ഭീമമായ തുക ക്നാനായക്കാരന്റെ തലയില്‍ കെട്ടിവച്ച് വൈദികര്‍ നാലും അഞ്ചും കൊല്ലം കഴിയുമ്പോള്‍ സ്ഥലം വിടും. വികാരി ജനറാള്‍ പറഞ്ഞു കഴിഞ്ഞു "പള്ളികള്‍ Foreclose ചെയ്തു പോയാല്‍ എനിക്കൊരു നഷ്ടവുമില്ല. നഷ്ടം നിങ്ങള്‍ക്ക് തന്നെ. ഈ യാഥാര്‍ത്ഥ്യം വടക്കെ അമേരിക്കയിലെ ഓരോ ക്നനയക്കാരനും ഇനിയെങ്കിലും മനസിലാക്കിയാല്‍ നന്ന്.
കഴിഞ്ഞ വര്‍ഷം ഓശാന ഞായറാഴ്ച ചൈതന്യയില്‍ നടന്ന മീറ്റിങ്ങിലൂടെ ക്നാനായ ജനത്തിന്റെ പള്‍സ് മനസ്സിലായെങ്കില്‍, വടക്കേ അമേരിക്കയിലെ 20 ക്നാനായ യുണിറ്റുകളിലെ ജനങ്ങളുടെ പള്‍സ് മനസിലായെങ്കില്‍, ഇനിയും തീരുമാനം മാറ്റാന്‍ സമയമുണ്ട്. ഇല്ലായെങ്കില്‍ ക്നാനായ സമുദായം നശിച്ചു നാറാണക്കല്ലിടും.
ജയിംസ് വട്ടപ്പറമ്പില്‍
Connecticut USA.
(അമേരിക്കന്‍ കനാ വഴി വന്നത്)
No comments:
Post a Comment