വികാരിയുടെ വികാരം കൊള്ളിക്കുന്ന 2012 നവംബര്‍ നാലിന് മുന്‍പുള്ള എല്ലാ സന്ദേശങ്ങളും ഡിലീറ്റ് ചെയിതിരിക്കുന്നു. താനും തന്‍റെ കൂട്ടാളി മൂലക്കാട്ട് തിരുമേനിയും നടത്തിയ എല്ലാ അവസ്സരവാത തട്ടിപ്പുകളും വാര്‍ത്തകളും അടങ്ങിയ കപടതയുടെ സന്ദേശങ്ങള്‍ ഒന്നൊന്നായി തെളിവ് സഹിതം പുറത്ത് വരാന്‍ തുടങ്ങിയ സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കാനായി നവംബര്‍ നാലിന് മുന്‍പുള്ള എല്ലാ മെസ്സജുകളും ക്നാനായ റീജിയന്‍ വെബ് സൈറ്റില്‍ നിന്ന് നീക്കം ചെയിതിരിക്കുന്നു. ഇന്നലെ വൈകുംവരെ ഉണ്ടായിരുന്ന എല്ലാ ലിങ്കുകളും ഇന്നിപ്പോള്‍ നീക്കം ചെയ്യാന്‍ എന്തിനു ധൃതി കൂട്ടി. മുതോലത്തിനു മാത്രം അറിയാന്‍ കഴിയുന്ന ഈ ചോദ്യത്തിന്റെ ഉത്തരം അറിയാന്‍ ലോകം മുഴുവനും ഉള്ള ക്നാനായ മക്കള്‍ കാത്തിരിക്കുന്നു. മുത്തോലത്ത് കത്തനാരും മാഫിയ തലവന്‍ മൂലക്കാട്ട് തിരുമേനിയും നല്ല ധൈര്യത്തോടെ ഇരിക്കുക. നാളിതുവരെയുള്ള എല്ലാ പ്രസങ്ങങ്ങളുടെയും ബുള്ളറ്റിനുകളുടെയും സ്ക്രീന്‍ പ്രിന്‍റ് സഹിതം ഉശിരുള്ള ക്നാനായ ചുണക്കുട്ടന്‍മാരുടെ കയ്യില്‍ ഉണ്ട്. ഇതുകൊണ്ടൊന്നും ഇനി ബുള്ളറ്റിന്‍ ഇറക്കുന്ന പണി നിര്‍ത്തരുതേ എന്ന് വിനീതമായി അപേക്ഷിക്കുന്നു.
വാല്‍ക്കഷണം
ദൈവത്തിന്‍റെ കൂടെ നില്‍ക്കുന്നവരെയും ദൈവത്തിന്‍റെ ജോലി ചെയ്യാന്‍ തയ്യാറാകുന്നവരെയും ദൈവം കൈവിടില്ലായെന്നതിന്റെ ഉദാത്തമായ തെളിവാണ് മുത്തോലത്ത് അച്ഛനിലൂടെ ദൈവം കാട്ടിത്തന്നത്. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കുന്ന ദൈവത്തിന്‍റെ അത്ഭുതം.
ബഹുമാനപ്പെട്ട മുത്തോലത്ത് അച്ഛാ, ഞങ്ങളും അങ്ങയെപ്പോലെ തന്നെ മനുക്ഷ്യരാണ്. ഒരു പക്ഷെ അങ്ങയുടെ അത്രയും കഴിവില്ലാത്ത ബലഹീനരായ കഴിവ് കുറഞ്ഞ മനുക്ഷ്യര്‍. നാളിതുവരെയുള്ളതെല്ലാം ഞങ്ങളുടെ കൈവശം ശേഘരിച്ചിട്ടുണ്ട്. എന്നാല്‍ ഇനിയങ്ങോട്ട് ബലഹീനരായതിനാല്‍ അങ്ങയെപ്പോലെ കൈ അബദ്ധങ്ങള്‍ പറ്റി സേവ് ചെയ്യാന്‍ മറന്നാല്‍ എന്താ ചെയ്യുക. അതിനാല്‍ അടുത്ത തവണ ഓണ്‍ലൈന്‍ ഡോക്യുമെന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് ഞങ്ങളെ ദയവായി അറിയിക്കണം. അത് ഞങ്ങള്‍ക്ക് വലിയ ഉപകാരമായിരിക്കും. ഒരിക്കല്‍ കൂടി താഴ്മയായി അപേക്ഷിക്കുകയാണ് കളിച്ച് കളിച്ച് ക്നാനായ മീഡിയ കൂടി കാരക്കാട്ടെ ചക്കരക്കുട്ടനെകൊണ്ട് മായിപ്പിച്ച് കളയല്ലേ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ഒത്തിരി കാര്യങ്ങള്‍ അതിലുണ്ട്.
(ചിക്കാഗോയില്‍ വന്ന പോസ്റ്റ്)
http://www.chicagokna.blogspot.co.uk/2013/01/blog-post_6756.html
No comments:
Post a Comment