Thursday, January 24, 2013

ഭജ ഗോവിന്ദം...... തുടരുന്നു...

1993ല്‍ ന്യൂയോര്‍ക്കില്‍ വച്ച് നടന്ന കെസിസിഎന്‍എ കണ്‍വെന്‍ഷനില്‍ വച്ച് വന്‍ ഹര്ഷാരവത്തിനിടയില്‍ യശശരീരനായ ഷെവലിയര്‍ പി.എം. ജോണ്‍ പുല്ലാപ്പള്ളി പറയുകയുണ്ടായി, ക്നാനായ സമുദായം ആരുടെയെങ്കിലും പ്രതിമ സ്ഥാപിക്കുകയാണെങ്കില്‍, അത് ഒരു മലയാളി നേര്സിന്റെതായിരിക്കണം എന്ന്. 

ക്നാനയസമുദായത്തിന്റെ ഇന്നത്തെ ജീവിതസൌകര്യങ്ങള്‍ക്ക് നാം നേര്സിംഗ് എന്ന തൊഴിലിനോട് അത്രമാത്രം കടപ്പെട്ടിരിക്കുന്നു. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആരംഭത്തിലും, കാര്‍ഷികരംഗം ആദായകരമല്ലാതായതോടെ ക്നാനായസമുദായത്തിലെ പല സമ്പന്നകുടുംബങ്ങളും ക്ഷയിക്കുവാന്‍ തുടങ്ങി. ആ കുടുംബങ്ങളുടെ പതനത്തില്‍ നിന്ന് അവരെ രക്ഷിച്ചത് അമേരിക്കയില്‍ നിന്നെത്തിയ താഴ്ന്ന കുടുംബങ്ങളിലെ നേഴ്സ്മാരാണ്. ഇന്ന് പലരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സത്യം. ആ സത്യമാണ് അന്നദ്ദേഹം തുറന്നു പറഞ്ഞത്.

അതുപോലെ അടുത്ത കെസിസിഎന്‍എ കണ്‍വെന്‍ഷനില്‍ ആരെയെങ്കിലും ആദരിക്കുകയാണെങ്കില്‍ അത് ലുക്കാ ചാക്കാലപ്പടവില്‍ എന്ന ക്നാനയക്കാരനെ ആയിരിക്കണം. അത്രയ്ക്ക് വലിയ സേവനമാണ് അദ്ദേഹം സമുദായത്തിനുവേണ്ടി കഴിഞ്ഞ ഞായറാഴ്ച ചെയ്തത്.

1. ഓറിയന്റ് കൊണ്ഗ്രിഗേഷനില്‍ നിന്ന് 1986-ല്‍ ലഭിച്ച റെസ്ക്രിപ്റ്റും അതിന്റെ അടിസ്ഥാനത്തില്‍ 2011 നവംബര്‍ 11-ന് അങ്ങേയ്ക്ക് ലഭിച്ച നിര്‍ദേശവും (Port No. 85/2011) ക്നാനായ സമുദായം അംഗീകരിക്കുന്നില്ല. അതുകൊണ്ട് ഈ റെസ്ക്രിപ്റ്റും നിര്‍ദേശവും മാറ്റിക്കിട്ടാന്‍ അങ്ങയുടെ മാര്ഗ്ഗനിര്ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.

2. മുകളില്‍ പറഞ്ഞ രണ്ടു ഡോക്യുമെന്റുകള്‍ക്കും അഭിവന്ദ്യ മാര്‍ മൂലക്കാട്ട് പിതാവ് നല്‍കിയ വ്യാഖ്യാനത്തെ തുടര്‍ന്നാണ് അങ്ങയോടും ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ രൂപതയോടും ഞങ്ങള്‍ സഹകരിച്ചു വന്നത്. ഞങ്ങള്‍ക്ക് ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല. ക്നാനായ മിഷനുകള്‍ ക്നാനയക്കാര്‍ക്ക് മാത്രമല്ലെങ്കില്‍ ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ ക്നാനായ സമുദായത്തിന് വേണ്ടി പ്രത്യേക മിഷനുകളും ദൈവാലയങ്ങളും സ്ഥാപിച്ചതില്‍ ഒരു അര്‍ത്ഥവും ഇല്ല. ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനായക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം.

കുര്‍ബ്ബാനമാധ്യെ അറ്റ്‌ലാന്റയിലെ ഇടവകജനത്തിന്റെ വായില്‍ കുത്തിതിരുകാന്‍ ശ്രമിച്ച വാക്കുകളാണ് മുകളില്‍ കൊടുത്തത്. ചിക്കാഗോയിലെ കുനുഷ്ടു ഫാക്ടറിയില്‍ നിര്‍മ്മിച്ചെടുത്ത ഈ ചതിയുടെ കോട്ടയ്ക്ക് ചുറ്റും നമുക്കൊന്ന് കണ്ണോടിക്കാം.

അങ്ങയുടെ മാര്ഗ്ഗനിര്ദേശവും പിന്തുണയും ഞങ്ങള്‍ ഒന്നായി അപേക്ഷിക്കുന്നു.

ഒരു സമുദായം എന്ന നിലയില്‍ കത്തോലിക്കാസഭയിലെ വടക്കുംഭാഗരിലെ വിശ്വാസം ഞങ്ങള്‍ക്ക് പണ്ടേ പണ്ടേ നശിച്ചതാണ്. അതിനെത്തുടര്‍ന്നാണ് ഇന്നത്തെ ഫസ്റ്റ്ക്ലാസ്സും ക്ലബ്‌ക്ലാസ്സും ഒന്നും ഇല്ലാതിരുന്ന കാലത്ത്, മാസങ്ങളോളം കപ്പലില്‍ യാത്ര ചെയ്ത് മാക്കീല്‍ പിതാവ് റോമില്‍ ചെന്ന് പരിശുദ്ധ സിംഹാസനത്തില്‍ നിന്ന് കോട്ടയം രൂപത നേടിയെടുത്തത്. അതിനു മുമ്പോ, പിമ്പോ സീറോമലബാര്‍ തമ്പ്രാക്കള്‍ ക്നാനായ സമുദായത്തോട് അധരസേവ ഒഴിച്ചാല്‍ ഒരിക്കലും നീതി കാട്ടിയിട്ടില്ല. സീറോമലബാര്‍ സഭയുടെ വെറും മൂന്നു ശതമാനം വരുന്ന ക്നാനായമക്കളുടെ വിയര്‍പ്പിന്റെ വില കൊണ്ട് വാങ്ങിയതാണ് അങ്ങാടി സാമ്രാജ്യത്തിലെ പള്ളികളില്‍ മൂന്നിലൊന്നോളം. എന്നിട്ടും രൂപതയുടെ സൈറ്റില്‍ (അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ മ്ലേച്ഛമായ) ക്നാനായ സമുദായത്തിന്റെ പേരുപോലും കാണാനില്ല. അത്തരക്കാരനായ അങ്ങാടിയത്തിന്റെ പിന്തുണയും മാര്‍ഗ്ഗനിര്‍ദേശവും ഇരന്നു വാങ്ങേണ്ട ഗതികേട് ക്നാനയകാര്‍ക്ക് ഇന്നില്ല. അദ്ദേഹത്തില്‍നിന്ന് തലയില്‍ വയ്ക്കാനുള്ള തൊപ്പിയും, അരയില്‍ കെട്ടാനുള്ള ചുവന്ന തുണിക്കക്ഷണവും, ഇക്കണക്കിനു പോയാല്‍ ഒരു പക്ഷെ കാലില്‍ ഇടാന്‍ വേണ്ടി വന്നേക്കാവുന്ന ചങ്ങലയും പിതാവില്‍നിന്നും കിട്ടേണ്ട മുത്തോലം തന്നെ ഇരന്നാല്‍ മതി.

മുകളില്‍ പറഞ്ഞ രണ്ടു ഡോക്യുമെന്റുകള്‍ക്കും അഭിവന്ദ്യ മാര്‍ മൂലക്കാട്ട് പിതാവ് നല്‍കിയ വ്യാഖ്യാനത്തെ തുടര്‍ന്നാണ് അങ്ങയോടും ചിക്കാഗോ സെന്റ്‌ തോമസ്‌ സീറോമലബാര്‍ രൂപതയോടും ഞങ്ങള്‍ സഹകരിച്ചു വന്നത്.

അല്ലയോ കുലംകുത്തിയായ വൈദികാ, മൂലക്കാട്ട് പിതാവിന്റെ (താങ്കളുടെ തന്നെ കുബുദ്ധിയില്‍നിന്ന് ഉയിര്ത്തിരിഞ്ഞ) വ്യാഖ്യാനം ആത്മാഭിമാനമുള്ള ഒരു ക്നാനയക്കാരനും ഇന്നുവരെ അംഗീകരിച്ചിട്ടില്ല. അങ്ങാടിയത്ത് പിതാവിനോടും, സീറോമലബാര്‍ രൂപതയോടും സഹകരിച്ചു വന്നിട്ടുള്ളത് ആത്മാഭിമാനമില്ലാത്ത, ഏതുവിധേനയും അമേരിക്കയില്‍ കഴിഞ്ഞുകൂടണം എന്ന് നിര്‍ബന്ധമുള്ള കുറെ ക്നാനായ വൈദികര്‍ മാത്രമാണ്.

ഞങ്ങള്‍ക്ക് ഇതിനപ്പുറത്തേക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമല്ല.

ബൌദ്ധികമായ സ്വന്തം പാപ്പരത്തം ഞങ്ങളുടെ മേല്‍വിലാസത്തില്‍ പുറത്തിറക്കരുതേ, സുഹൃത്തേ... ക്നാനായമക്കള്‍ക്ക് ഇതിലൊക്കെ അപ്പുറത്തേയ്ക്ക് ചിന്തിക്കാനും കടക്കാനും ഒരു പ്രയാസവും ഇല്ല എന്നത് മറക്കേണ്ട.

ക്നാനായ മാതാപിതാക്കളില്‍ നിന്നും ജനിച്ചവര്‍ മാത്രമാണ് ക്നാനായക്കാര്‍ എന്നതാണ് ഞങ്ങളുടെ പാരമ്പര്യം.

കുടുംബത്തില്‍ പിറന്ന ക്നാനയക്കാരന്റെ പാരമ്പര്യം അതിലും അല്പംകൂടി കൂടുതലാണ്..... വിവാഹിതനാണെങ്കില്‍, ജീവിതപങ്കാളിയും ക്നാനായ മാതാപിതാക്കള്‍ക്ക് ജനിച്ചവരായിരിക്കണം എന്നുകൂടിയാണ് ആ പാരമ്പര്യം.

അതുപോലും അറിയില്ലായിരുന്നു, അല്ലെ? ക്നാനായ സമുദായത്തെക്കുറിച്ചു അത്രപോലും വിവരം ഇല്ലാത്ത താങ്കളാണോ വിജിയുടെ കപടകുപ്പായം ധരിച്ച് ഈ സമുദായത്തെ തുലയ്ക്കാന്‍ നോക്കുന്നത്?

ഗോവിന്ദം ഭജ മൂഡമതേ......

കാമം ക്രോധം ലോഭം മോഹം
ത്യക്‌ത്വാത്മാനം പശ്യതി സോഹം
ആത്മജ്നാന വിഹീനാ മൂഢാ
തേ പച്യന്തേ നരക നിഗൂഢാ

“കാമം ക്രോധം ലോഭം (അത്യാഗ്രഹം) മോഹം എന്നിവ ത്യജിച്ച്‌ സ്വയം 'അതാണു ഞാ' എന്നു മനസ്സിലാക്കൂ. ആത്മജ്നാനമില്ലെങ്കി, മൂഢാ, നീ നരകത്തി ചുട്ടെടുക്കപ്പെടും.”

No comments:

Post a Comment