Thursday, January 31, 2013

.........നിങ്ങളെ പ്രാഞ്ചികളെ പിടിക്കുന്നവരാക്കാം.


വെടി കൊണ്ട പന്നിയെപ്പോലെ VG ഓടിനടക്കുന്ന ദയനീയമായ കാഴ്ചയാണ് കഴിഞ്ഞ മൂന്ന്‍ ദിവസ്സമായി ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. തന്‍റെ കസ്സിന്‍ സഹോദരന്‍ കുപ്രസ്സിദ്ധ ചൈതന്ന്യ കച്ചവട വെട്ടിക്കാട്ടില്‍ കത്തനാര്‍ നടത്തിയ കുപ്രസിദ്ധ പ്രസംഗം അമേരിക്ക മുഴുവന്‍ പ്രതിക്ഷേധം ക്ഷണിച്ച് വരുത്തിയപ്പോള്‍ പൊളിഞ്ഞുപോയ ഒരു രഹസ്സ്യ പദ്ധതിയുടെ ജാള്യതിയില്‍ മുതോലം ഇന്ന്‍ വിറഞ്ഞ്‌ തുള്ളുകയാണ്. കഴിഞ്ഞ മൂന്ന് ദിവസ്സമായി വിളിക്കാത്ത ആളുകളില്ല മെയ്‌വുഡ് ഇടവകയില്‍. തോന്ന്യവാസ്സം വിളമ്പുന്ന അച്ചന്മാരെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനാല്‍ ഇനിമുതല്‍ മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചൊല്ലുന്ന അച്ഛന് ഇടവകക്കാര്‍ പ്രസംഗം എഴുതി കൊടുക്കണം പോലും. ഈ പറഞ്ഞത് ചിക്കാഗോ ക്നായെ ഉദ്ധേശിച്ചാണ് എന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ഒരു കാര്യം വ്യക്തമായി മുത്തോലത്ത് അച്ഛനോട് പറയാം. പത്ത് പന്ത്രണ്ട് വര്‍ഷക്കാലം നിങ്ങളെ സെമിനാരിയില്‍ വിട്ട് പഠിപ്പിച്ചിട്ട് ഇനി പ്രസംഗം കൂടി എഴുതി തരണം എന്ന് പറഞ്ഞാല്‍ നടക്കില്ല മോനെ ദിനേശാ. 

ഒരു ബ്ലോഗ്‌ എഴുതുന്നത്‌ തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണ് എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ആളല്ലേ എന്‍റെ പോന്നു മുത്തു. ഒന്നുമില്ലേലും ഒരേ തൊഴില്‍ ചെയ്യുന്ന ആളെന്ന നിലയില്‍ മിനിമം ബഹുമാനം ഞങ്ങള്‍ക്ക് തരികയും ഈ കഷ്ടപ്പാടിന് അംഗീകാരം തരുകയും ചെയ്യുക. കൂടുതല്‍ ജോലി ഭാരം തരാതെ തല്‍സ്ഥിതി തുടരുക. ബഹുമാനപ്പെട്ട VG താങ്കള്‍ ചെയ്യുന്ന കാര്യങ്ങളുടെ ബാക്കി മാത്രം ഞങ്ങള്‍ ചെയ്യാം. അല്ലാതെ കഴിഞ്ഞ വര്‍ഷം KCCNA കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ കോട്ടയത്ത്‌ എജന്റ്റ് ആയി പ്രവര്‍ത്തിച്ച വെട്ടിക്കാടന്റെ ടാഷുകൂടി തുടയ്ക്കാന്‍ പറയരുത്. INSUBORDINATION ആണ് എന്ന് അറിയാം എന്നാലും സാരമില്ല  എന്ത് ശിക്ഷ തന്നാലും  സ്വീകരിച്ചുകൊള്ളാം.

കേട് തീര്‍ക്കാന്‍ അടുത്ത ഞായറാഴ്ച്ച വീണ്ടും ക്രിമിനല്‍ അച്ഛനെ വൈറസ്സ് പുരണ്ട കൈകളുമായി മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചെല്ലിക്കും എന്ന് മുതോലം ശപഥം ചെയിതതായി അറിഞ്ഞു. ഞങ്ങള്‍ ഫോര്‍സ് ചെയിത് സ്നേഹിക്കാന്‍ കടപ്പെട്ട പോന്നു ചൈതന്ന്യം ഇല്ലാത്ത അച്ഛാ, അങ്ങ് ധൈര്യമായി ഇങ്ങോട്ട് പോര്. ഒരു കാര്യം മാത്രം പറഞ്ഞേക്കാം. അങ്ങേയുടെ കസ്സിനായ  നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്‍റെ യൂദാസ്സായ മുത്തോലത്തിന്റെ ചൂട്ട് പിടിക്കാനായിരിക്കരുത് ഇങ്ങോട്ട് ഉള്ള എഴുന്നള്ളത്ത്. അരൂപിയില്‍ നിറഞ്ഞ അങ്ങയുടെ വിശുദ്ധ ബലി ഞങ്ങള്‍ നല്ല ഭക്തിയോടെ തന്നെയാണ് കൂടിയത്. പക്ഷേ പൊളിഞ്ഞത് സുവിശേഷ പ്രസംഗത്തില്‍ ഒളിയമ്പുകള്‍ എയിതപ്പോഴാണ്. ലത്തീന്‍ പള്ളിയില്‍ ഊട്ടും ഉറക്കവും നടത്തിക്കൊണ്ട് തന്നെ നാഴികക്ക് നാല്‍പതുവട്ടം ലത്തീന്‍ കാരെ തെറിപറയുന്ന മുത്തോലത്തിന്റെ അതേ ഭാഷയില്‍ താങ്കളും പറയുന്നത് കേട്ടപ്പോള്‍ ശരിക്കും പുച്ഛമാണ് തോന്നിയത്. എല്ലാം സഹോദരസ്നേഹത്തെ കരുതിയാണ് എന്ന് അറിയാം. 

താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ക്നാനായ സമൂഹത്തിന്‍റെ ആരാച്ചാരാകാന്‍ ശ്രമിക്കുന്ന മുത്തോലത്തിന്റെ പ്രവര്‍ത്തികളെപ്പറ്റി മുകള്‍ ചക്രവര്‍ത്തിയെപ്പോലെ വേഷം മാറി നടന്ന് ഒന്നന്വേഷിച്ചിട്ട് അങ്ങ് കോട്ടയം അരമനയില്‍ ചെന്ന് കമ്പ്യൂട്ടര്‍ ഗയിം കളിച്ച് രസിക്കുന്ന വലിയ നീറോ തിരുമേനിയോട് വിവരങ്ങള്‍ സത്യസന്ധമായി ധരിപ്പിക്കുക. അടുത്ത ആഴ്ച അങ്ങയുടെ പ്രസംഗം റെക്കോര്‍ഡ്‌ ചെയിത് വയ്ക്കും എന്ന് കേട്ടു. എന്തിനാ ഇത്രയും വിഷമിക്കുന്നേ. ദയവായി ചിക്കാഗോ ഒരു ക്നായിലേക്ക്  ഇമെയില്‍ ഷൂട്ട്‌ ചെയ്യുക. കഴിഞ്ഞ ഞായറാഴ്ച്ചത്തെയടക്കം അങ്ങയുടെ റെക്കോര്‍ഡഡ് സ്പീച്ച് ഞങ്ങള്‍ അയച്ച് തരാം. മുത്തോലത്തിന്റെ നുണകേട്ട്  മടുത്ത് ക്ഷമ കെട്ട ഒരു ജനതയാണ് ഇവിടെ ചിക്കാഗോയില്‍ ഉള്ളത്  അതുകൊണ്ട് പറഞ്ഞ നെറികേടുകള്‍ പറഞ്ഞില്ലായെന്ന്  വരുത്തി സഹതാപ തരംഗം സൃഷ്ടിക്കാന്‍ നോക്കണ്ട. മുത്തോലത്തിന്റെ അതേ ചീഞ്ഞ ഇമേജുമാത്രം മാത്രം ഉള്ള താങ്കള്‍ അതില്‍ ഒട്ടും കൂട്ടാന്‍ നോക്കരുത്.

വാല്‍ക്കഷണം

പ്രാഞ്ചികളെ പിടിക്കാന്‍ പഠിപ്പിക്കാം എന്ന് മുത്തു പറഞ്ഞു എന്ന് കേട്ടു. സമയം ഇച്ചിരി മോശമായിപ്പോയി. കഴിഞ്ഞ കുറേക്കാലമായി പിഴിഞ്ഞ് പിഴിഞ്ഞ് കൂട്ടത്തില്‍ കൊണ്ടുനടന്ന പ്രാഞ്ചികള്‍ക്ക് വിവരം വച്ചു. എല്ലാക്കാലത്തും പ്രാഞ്ചികളെ പറ്റിക്കാന്‍ പറ്റും എന്ന് വിചാരിക്കണ്ട. കേട്ടില്ലേ ഞങ്ങളുടെ പ്രാഞ്ചികളുടെ നേതാക്കളില്‍ പ്രമുഘനായ കെ.കെ.ഗ്രൂപ്പിലെ ഫ്രാന്‍സിസ് ചേട്ടായി  ഉഴവൂര്‍ കോളേജിലെ അലുമിനിയം പ്രസിഡണ്ട്‌ ആയത്. ഞങ്ങളുടെ പ്രാഞ്ചികള്‍ക്ക് വിവരം വച്ചു എന്നതിന്‍റെ തെളിവാണ്. ഇത് കേട്ട് ചിക്കാഗോയില്‍ ഒരുപാട് പേര്‍ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയതുപോലെ മണ്ണ് കപ്പരുത്. പോസിറ്റീവ് ആയി ചിന്തിക്കണം. വീണ്ടും പറയുകയാണ്‌ വിശ്വാസ്സം അല്ലേ എല്ലാം എന്‍റെ ഫാദര്‍ജീ!!!

( Copy of Post in Chicago Kna )

No comments:

Post a Comment